കെ.ഡി.ഇ. 4.0 പുറത്തിറങ്ങി

കെഡിഇ സംരംഭം അതിനൂതനമായ സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടത്തിന്റെ നാലാമത്തെ പ്രധാന പതിപ്പു് പുറത്തിറക്കുന്നു. “നിത്യോപയോഗത്തിനും പ്രത്യേകാവശ്യത്തിനുമൊരുപോലെ ഉപയോഗിയ്ക്കാവുന്ന വളരെയധികം പ്രയോഗങ്ങളുള്‍പ്പെടുന്ന ഒരു പുത്തനാശയമുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടമാണു് കെഡിഇ 4.0. പണിയിടവുമായും പ്രയോഗങ്ങളുമായും ഇടപഴകാനായി വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വിനിമയതലം നല്‍കുന്ന കെഡിഇ 4 നു് വേണ്ടി വികസിപ്പിച്ച പണിയിടത്തിന്റെ ആവരണമാണു് പ്ലാസ്മ. കൊണ്‍ക്വറര്‍ വെബ് ബ്രൈസര്‍ പണിയിടത്തെ വെബുമായി ഏകീകരിയ്ക്കുന്നു. ഡോള്‍ഫിനെന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍, ഒക്യുലാര്‍ എന്ന രചനകളുടെ നിരീക്ഷകന്‍ പിന്നെ സിസ്റ്റം സജ്ജീകരണങ്ങള്‍ എന്ന നിയന്ത്രണ കേന്ദ്രം അടിസ്ഥാനമായ പണിയിട ഗണം പൂര്‍ത്തിയാക്കുന്നു. നൂതന ദൃശ്യങ്ങള്‍ക്കുള്ള കഴിവു് നല്‍കുന്ന ക്യൂട്ടി4ഉം ശൃംഖലയിലെ വിഭവങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കെഐഒ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന കെഡിഇ ലൈബ്രറികളുപയോഗിച്ചാണു് കെഡിഇ തയ്യാറാക്കിയിരിയ്ക്കുന്നതു്. [Read More]

നോ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി?!

മനുസ്മൃതിയില്‍ മനു ഇങ്ങനെയെഴുതി: പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നുവച്ചാല്‍: അച്ഛനും, ഭര്‍ത്താവും, മകനും പലപ്പോഴും രക്ഷിച്ചെന്നിരിയിയ്ക്കും. ന്നാലും ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. ‘ന’ എന്നു പറഞ്ഞാല്‍ No ന്നു്. ഇതില്‍പ്പിടിച്ചു് പലരും സ്ത്രീ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. പലരീതിയിലും ഇതിനെ വ്യഖ്യാനിയ്ക്കാമെന്നു് പറയപ്പെടുന്നു. കുറച്ചുകാലം മുമ്പു് വേറൊരു വ്യാഖ്യാനം ഞാന്‍ വായിക്കുകയുണ്ടായി. ആ ലാസ്റ്റ് ലൈനെഴുതുമ്പോള്‍ മനു അറിയാതെ (അതോ മനപൂര്‍വ്വമായോ) എന്റര്‍ കീ മാറി അടിച്ചുപോയീതാണെന്നു്. അതായതു്, പുത്രോ രക്ഷതി വാര്‍ദ്ധക്യേന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നു്. അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, ‘ഇവ്വിധം’ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. [Read More]

നിഘണ്ടുക്കള്‍ ഗ്നു/ലിനക്സില്‍

വി.കെ ആദര്‍ശ് എഴുതിയ ഇത് ഇ-നിഘണ്ടുവിന്റെ കാലം എന്ന ലേഖനം വായിച്ചു. ഗ്നു/ലിനക്സു് പ്രവര്‍ത്തകസംവിധാനത്തില്‍ നിഘണ്ടുക്കള്‍ ഉപയോഗിയ്ക്കുന്നതെങ്ങനെയെന്നു് വിശദീകരിയ്ക്കാം. പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കാം. ഇതു് പ്രത്യേകിച്ച് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ഒരു പണിയിടത്തില്‍ ആദ്യം മുതലേ ഉണ്ടായിരിയ്ക്കുന്ന ഒരു പ്രയോഗമാണിതു്. കാല്‍കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവ പോലെ. ഈ നിഘണ്ടു ഒരു ക്ലയന്റ് -സെര്‍വര്‍ മോഡലില്‍ ഉള്ളതാണു്. ഡിക്ട് പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണു് ഇതു് പ്രവര്‍ത്തിയ്ക്കുന്നതു്. ഒരു സെര്‍വറില്‍ ഡിക്ട് പ്രവര്‍ത്തിയ്ക്കുന്നു. ഒന്നോ അതിലധികമോ ക്ലയന്റുകള്‍ക്ക് ഇതിന്റെ സേവനം നെറ്റ്‌‌വര്‍ക്കിലൂടെ കിട്ടുന്നു. 2628-ാം പോര്‍ട്ടിലൂടെ ടിസിപി ഉപയോഗിച്ചാണു് വിവരങ്ങളുടെ വിനിമയം. നമ്മുടെ നിഘണ്ടുവിന്റെ സ്വതേയുള്ള സെര്‍വര്‍ സജ്ജീകരിച്ചിരിയ്ക്കുന്നത് dict. [Read More]

ബന്ധുക്കളെയറിയാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍

കഴിഞ്ഞ ഞായറാഴ്ച എന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനമായിരുന്നു. ധാരാളം ബന്ധുക്കളെ നേരില്‍ കാണാന്‍പറ്റി. നാട്ടില്‍ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ എന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കളെയൊക്കെ ചോദിച്ചുപരിചയപ്പെട്ടു. അമ്മാവന്റെ അളിയന്റെ അനുജന്റെ ചെറിച്ചന്റെ മകളുടെ…വലിയച്ചന്റെ മകന്റെ ഭാര്യയുടെ അമ്മാവന്റെ അമ്മായിയുടെ… ഹൊ വലിയ കുടുംബമായാലുള്ള ബുദ്ധിമുട്ടേയ്…!!! ഇതൊക്കെ എങ്ങനെ ഓര്‍ത്തു വയ്ക്കും? ഹും…വഴിയുണ്ട്…!!! കുടുംബവൃക്ഷത്തിലെ ആളുകളുടെ വിവരങ്ങളെ ശേഖരിയ്ക്കാനും അവയെ വിശകലനം ചെയ്യാനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഗ്രാമ്പ്സ് (GRAMPS – Genealogical Research and Analysis Management Programming System) ഗ്രാമ്പ്സ് ഉപയോഗിച്ച് നിങ്ങളുടെ കുടുംബവൃക്ഷത്തിലെ ഓരോ ബന്ധുക്കളുടെയും പേരു്, ബന്ധം, ജനനത്തീയതി, വിലാസം, പടം, കുറിപ്പുകള്‍, ഭാര്യ, ഭര്‍ത്താവു് , കുട്ടികള്‍ , അവരുടെ ബന്ധുക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയ മിക്ക വിവരങ്ങളും ശേഖരിയ്ക്കാം. [Read More]

വരികള്‍ നഷ്ടപ്പെടുന്ന പാട്ടുകള്‍

ഡൈലാമോ, ജുംബലക്ക, ഹമ്മ ഹമ്മ, ഛയ്യ ഛയ്യ, മക്കസായി, ഷക്കലക്ക ബേബി, ബംബാട്ടു ഹുഡുഗി, ഓസലാമ,ഷാബഷാബ, ഹോസൈന, ഡിങ്കിരി ഡിങ്കിരി,അത്തള പിത്തള, സഡക്ക് സഡക്ക്, ധൂംതനക്കടി, ഓക്കേല, ജുംബാ ജുംബാ, അക്കിക്കൊക്കി, ദേവൂഡ, ബല്ലേലിക്കാ, ജില്ലേല ജില്ലേല, സിങ്കാര സിങ്കാര…ഇത്തരം വാക്കുകള്‍ കൊണ്ട് ഹിറ്റുകളായ പാട്ടുകളെക്കുറിച്ചും, അവയുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും രവിമേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. റൈമിങ്ങിനു് വേണ്ടി ചേര്‍ക്കുന്ന ഇത്തരം യുക്തിരഹിതവാക്കുകള്‍ പാട്ടുകളുടെ, പലപ്പോഴും സിനിമകളുടെ തന്നെ വിജയത്തിനു് കാരണമാകാറുമുണ്ടു്. ഗാനങ്ങളിലെ കാവ്യഭംഗിയ്ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും ശ്രാവ്യഭംഗിയ്ക്ക് മുന്‍തൂക്കം വരുന്നതും സാധാരണയായിക്കൊണ്ടിരിയ്ക്കുകയാണു്. മലയാള സാഹിത്യത്തിലെ കവിതാശാഖയെ ജനകീയമാക്കുന്നതില്‍ ചലച്ചിത്രഗാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നാടകഗാനങ്ങള്‍ മലയാളികളുടെ ചുണ്ടില്‍തത്തിക്കളിച്ചിരുന്ന ഒരു ചരിത്രം നമുക്കുണ്ടു്. [Read More]

ഗ്നു/ലിനക്സില്‍ നിന്നു് ബ്ലോഗെഴുതാന്‍

ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് ലൈവ്ജേര്‍ണല്‍, ബ്ലോഗ്ഗര്‍, വേര്‍ഡ്പ്രേസ്സ് എന്നിവയിലേയ്ക്ക് ബ്ലോഗ് എഡിറ്റ് ചെയ്യാനുള്ള കുറച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടാം. ബ്ലോഗെഴുതാന്‍ വെറും ടെക്സ്റ്റ് എഡിറ്റര്‍ മതിയെങ്കിലും ഈ അപ്ലിക്കേഷനുകള്‍ ബ്ലോഗ് എഡിറ്റിങ്ങിനു മാത്രമായി ചില സൗകര്യങ്ങള്‍ തരുന്നു. ലിങ്ക് ചേര്‍ക്കല്‍, ചിത്രം ചേര്‍ക്കല്‍, ഫോര്‍മാറ്റിങ്ങ് , സ്പെല്‍ചെക്ക്, പ്രിവ്യു മുതലായവ. ഓഫ്‌ലൈന്‍ ബ്ലോഗ് എഡിറ്റിങ്ങിനാണു് ഇവ പ്രയോജനപ്പെടുക. GNOME Blog Entry Poster വളരെ ലളിതമായ ഒരു അപ്ലിക്കേഷനാണിതു്. ഗ്നോം പാനലില്‍ ഒരു ആപ്‌ലെറ്റ് ആയി ഇതു പ്രവര്‍ത്തിയ്ക്കും. Blog എന്നെ ടോഗിള്‍ ബട്ടണില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കു് ഒരു എഡിറ്റര്‍ കിട്ടുന്നു. ബോള്‍ഡ്, ലിങ്ക് എന്നീ ഫീചറുകള്‍ മാത്രമേ ഇതു് തരുന്നുള്ളൂ. [Read More]

Pirated Softwares: MS Raid In Kerala

Microsoft legal department team members inspected the computer shops in Trivandrum and Kollam districts , Kerala for ‘pirated Microsoft softwares ‘ with the help of police on Dec 20.

More details:

here and here

ഓരോ കുട്ടിയ്ക്കും ഓരോ ലാപ്‌‌ടോപ്പ്

OLPC – One Laptop per Child എന്ന സംരംഭത്തെപ്പറ്റി നേരത്തേ തന്നേ കേട്ടിരുന്നുവെങ്കിലും ഫോസ്സ്.ഇന്‍ പരിപാടിയ്ക്കിടയിലാണ് സംഗതി നേരിട്ട് കാണാന്‍ കഴിഞ്ഞത്. ടോം കളവേയ്(Tom Callaway) പച്ചയും വെള്ളയും നിറത്തിലുള്ള കൊച്ചുലാപ്‌ടോപ് തന്റെ ചോറ്റുപാത്രമാണെന്ന് പറഞ്ഞ് എല്ലാവരെയും പരിചയപ്പെടുത്തി നടക്കുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ടോമും കൊച്ചു ലാപ്‌ടോപ്പും പരിപാടിയിലെ ഒരു ശ്രദ്ധാകേന്ദ്രമായി ടോം തന്റെ ലാപ്‌ടോപ്പുമായി 2005 ജനുവരിയില്‍ MIT യിലാണ് OLPC പ്രൊജക്ട് തുടങ്ങുന്നത്. Nicholas Negroponte ആണ് ഇതിന് തുടക്കമിട്ടത് വികസ്വര, ദരിദ്ര രാജ്യങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ എത്തിയ്ക്കുക എന്നതാണ് പ്രൊജക്ടിന്റെ ലക്ഷ്യം. ഇത് ഒരു ലാപ്‌ടോപ് പ്രൊജക്ടല്ല, മറിച്ച് ഒരു വിദ്യാഭ്യാസ പ്രൊജക്ടാണ് എന്ന് പ്രൊജക്ടിന്റെ വക്താക്കള്‍ പറയുന്നു. [Read More]
olpc