സ്വനലേഖ ബുക്ക്‌മാര്‍ക്ക്‌ലെറ്റ്

ഗ്നു/ലിനക്സിലെ സ്കിം ഉപയോഗിച്ചുള്ള ലിപ്യന്തരണ നിവേശകരീതിയായ സ്വനലേഖയുടെ ബുക്ക്‌മാര്‍ക്ക്‌ലെറ്റ് ഇവിടെ. ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ഇതു് ഏതു് വെബ് പേജുകളിലേയും ടെസ്ക്റ്റ് ഏരിയകളില്‍ ഉപയോഗിക്കാം. വിശദവിവരങ്ങള്‍ അവിടെ കൊടുത്തിട്ടുണ്ടു്.

March 2, 2008 · 1 min · Santhosh Thottingal

കൃഷ്ണകാന്ത് മനേ എന്ന അന്ധപ്രോഗ്രാമ്മര്‍

അന്ധനായ ഒരാള്‍ക്കു് ഒരു പ്രോഗ്രാമ്മറാവാമോ? കൃഷ്ണകാന്ത് മനേ ഒരു അന്ധ പ്രോഗ്രാമ്മറാണു്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനുമാണു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനും, അന്ധരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധനും, പല സംസ്ഥാന സര്‍ക്കാറുകളുടെയും അന്ധര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകനുമാണു്. കുറച്ചുമാസങ്ങള്‍ക്കു് മുന്‍പ്, ബാംഗ്ലൂരില്‍ വച്ചാണു് ഞാന്‍ മനേയെ പരിചയപ്പെടുന്നതു്. തന്റെ IBM thinkpad ലാപ്‌ടോപ്പില്‍ ഉബുണ്ടു ഗ്നു/ലിനക്സും ഓര്‍ക്ക(Orca) എന്ന സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് അദ്ദേഹം നെറ്റ് ബ്രൗസ് ചെയ്യുന്നതും, മെയില്‍ നോക്കുന്നതും, പ്രോഗ്രാം ചെയ്യുന്നതും കണ്ടു് ഞാന്‍ അത്ഭുതപ്പെടുപോയി. കാഴ്ചയുള്ള ആരും ചെയ്യുന്ന അതേ ലാളിത്യത്തോടുകൂടിത്തന്നെ അദ്ദേഹം അതെല്ലാം ചെയ്യുന്നു. Orca ഒരു സ്വതന്ത്ര സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറാണു്. അതു് സ്ക്രീനിലെ വാചകങ്ങളെ ശബ്ദമാക്കിത്തരുന്നു. ഇംഗ്ലീഷിലാണു് അദ്ദേഹം അതുപയോഗിച്ചിരുന്നതു്. ഫെസ്റ്റിവല്‍ എന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ. അദ്ദേഹത്തെപ്പറ്റിയും തമിഴ്‌നാട് സര്‍ക്കാറിന്റെ ഓര്‍ക്കയും ഉബുണ്ടുവും ഉപയോഗിച്ചുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയെക്കുറിച്ചുമുള്ള ഒരു വീഡിയോ താഴെക്കൊടുത്തിരിക്കുന്നു. ...

March 2, 2008 · 1 min · Santhosh Thottingal

Creating audio books using Dhvani

Dhvani can be used for creating audiobooks in any of the supported languages(Hindi, Malayalam, Telugu, Kannada, Oriya, Bengali, Gujarati, Panjabi). First of all you should get the latest dhvani source code from CVS in sourceforge. Compile it and install. To create an audiobook follow these steps You need the text in utf-8 format. No need to specify the langauge. Dhvani will detect the langauge automatically. <br /> dhvani -o audiobook.wav textfile<br /> oggenc -B 16 -C 1 -R 16000 audiobook.wav<br /> ...

February 28, 2008 · 1 min · Santhosh Thottingal

FOSS India Awards

Dhvani is a winner of FOSS India Awards 2008. There are 20 winners and more details here. Indic support for Tuxtype project by Mobin and friends is also a winner. Congrats Mobin and Congrats to all winners!!! And Thanks to LFY and NRCFOSS

February 20, 2008 · 1 min · Santhosh Thottingal

ആണവചില്ലും സ്പൂഫിങ്ങും

ന്‍, ര്‍,ല്‍, ള്‍,ണ്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് ഇപ്പോളുള്ള യഥാക്രമം ന+ചന്ദ്രക്കല+ZWJ, ര+ചന്ദ്രക്കല+ZWJ ,ല+ചന്ദ്രക്കല+ZWJ ,ള+ചന്ദ്രക്കല+ZWJ ണ+ചന്ദ്രക്കല+ZWJ എന്നീ യൂണിക്കോഡ് എന്‍‌കോഡിങ്ങിനു് പകരം ഒരൊറ്റ കോഡ് പോയിന്റ് മാത്രം ഉപയോഗിക്കുന്നതിനെയാണ് ആണവചില്ലു് അഥവാ അറ്റോമിക് ചില്ലെന്നു പറയുന്നത്. ഈ വസ്തുത എല്ലാവര്‍ക്കുമറിയാമെന്നു വിചാരിക്കുന്നു. ഇതെങ്ങനെ സ്പൂഫിങിന് കാരണമാകും എന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിന്റെ വിഷയം. പലര്‍ക്കുമറിയാവുന്ന കാര്യമായിരിയ്ക്കും. എന്നാലും അറിയാത്തവരുടെ അറിവിലേയ്ക്കായി എഴുതുന്നു. ആദ്യം സ്പൂഫിങ് എന്താണെന്നു് ആദ്യം നോക്കാം ഒരു പോലെയെന്നു് തോന്നിക്കുന്ന വിലാസം ഉള്ള വ്യാജസൈറ്റുകളുണ്ടാക്കുന്നതിനെയാണു് സ്പൂഫിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു്. ഇതിനെക്കുറിച്ച് വിശദമായി Spoofed URL,Spoofing Attack എന്നീ വിക്കിപ്പീഡിയ പേജുകളില്‍ നിന്നു് മനസ്സിലാക്കാം. ഇത്തരം തട്ടിപ്പുകളിലൂടെ ഉപയോക്താക്കളെ വ്യാജസൈറ്റിലേക്കു് ആ‍കര്‍ഷിച്ചു് പണം തട്ടുന്നത് പതിവാ‍ണു്. ICICI Bank ഉപയോക്താക്കളോട് സ്പൂഫിങ്ങിനെക്കുറിച്ചു് മുന്നറിയിപ്പു നല്‍കുന്ന ഈ പേജ് കാണൂ.. ...

January 24, 2008 · 1 min · Santhosh Thottingal

വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം!

കേരളത്തിലെ റോഡുകളില്‍ നിന്നു് പ്രചോദനമുള്‍ക്കൊണ്ടു് വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം! താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളൊന്നു നോക്കൂ!!! ചിത്രങ്ങള്‍ക്ക് കടപ്പാട്: http://tides.ws/2008/01/20/new-speed-controlling-device/

January 23, 2008 · 1 min · Santhosh Thottingal

മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?

ഇംഗ്ലീഷ് ലേഖനം Is Microsoft the Great Satan? പരിഭാഷ: സന്തോഷ് തോട്ടിങ്ങല്‍ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനാകെ നാശം വരുത്തുന്ന ചെകുത്താനായിട്ടാണു് മൈക്രോസോഫ്റ്റിനെ പലരും കരുതുന്നതു്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിയ്ക്കുക എന്നൊരു പ്രചരണവമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടു് വിരോധം കാണിയ്ക്കുക വഴി മൈക്രോസോഫ്റ്റ് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിയ്ക്കുകയും ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കുകയും അതുവഴി അവരുടെ അവകാശപ്പെട്ട സ്വാതന്ത്യം നിഷേധിയ്ക്കുകയും വഴി. പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല. ...

January 21, 2008 · 2 min · Santhosh Thottingal

കല കലയ്ക്കു് വേണ്ടിയോ?

ചെന്നൈ കോടമ്പാക്കം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നൊരു ദൃശ്യം

January 13, 2008 · 1 min · Santhosh Thottingal

കെ.ഡി.ഇ. 4.0 പുറത്തിറങ്ങി

കെഡിഇ സംരംഭം അതിനൂതനമായ സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടത്തിന്റെ നാലാമത്തെ പ്രധാന പതിപ്പു് പുറത്തിറക്കുന്നു. “നിത്യോപയോഗത്തിനും പ്രത്യേകാവശ്യത്തിനുമൊരുപോലെ ഉപയോഗിയ്ക്കാവുന്ന വളരെയധികം പ്രയോഗങ്ങളുള്‍പ്പെടുന്ന ഒരു പുത്തനാശയമുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടമാണു് കെഡിഇ 4.0. പണിയിടവുമായും പ്രയോഗങ്ങളുമായും ഇടപഴകാനായി വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വിനിമയതലം നല്‍കുന്ന കെഡിഇ 4 നു് വേണ്ടി വികസിപ്പിച്ച പണിയിടത്തിന്റെ ആവരണമാണു് പ്ലാസ്മ. കൊണ്‍ക്വറര്‍ വെബ് ബ്രൈസര്‍ പണിയിടത്തെ വെബുമായി ഏകീകരിയ്ക്കുന്നു. ഡോള്‍ഫിനെന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍, ഒക്യുലാര്‍ എന്ന രചനകളുടെ നിരീക്ഷകന്‍ പിന്നെ സിസ്റ്റം സജ്ജീകരണങ്ങള്‍ എന്ന നിയന്ത്രണ കേന്ദ്രം അടിസ്ഥാനമായ പണിയിട ഗണം പൂര്‍ത്തിയാക്കുന്നു. നൂതന ദൃശ്യങ്ങള്‍ക്കുള്ള കഴിവു് നല്‍കുന്ന ക്യൂട്ടി4ഉം ശൃംഖലയിലെ വിഭവങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കെഐഒ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന കെഡിഇ ലൈബ്രറികളുപയോഗിച്ചാണു് കെഡിഇ തയ്യാറാക്കിയിരിയ്ക്കുന്നതു്. കെഡിഇ ലൈബ്രറികളുടെ ഭാഗമായ ഫോനോണ്‍ സോളിഡ് എന്നിവ എല്ലാ കെഡിഇ പ്രയോഗങ്ങള്‍ക്കും മള്‍ട്ടിമീഡിയ ചട്ടക്കൂടും കൂടുതല്‍ മെച്ചപ്പെട്ട ഹാര്‍ഡുവെയര്‍ ഏകീകരണവും നല്‍കുന്നു.” ...

January 12, 2008 · 1 min · Santhosh Thottingal

നോ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി?!

മനുസ്മൃതിയില്‍ മനു ഇങ്ങനെയെഴുതി: പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നുവച്ചാല്‍: അച്ഛനും, ഭര്‍ത്താവും, മകനും പലപ്പോഴും രക്ഷിച്ചെന്നിരിയിയ്ക്കും. ന്നാലും ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. ‘ന’ എന്നു പറഞ്ഞാല്‍ No ന്നു്. ഇതില്‍പ്പിടിച്ചു് പലരും സ്ത്രീ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. പലരീതിയിലും ഇതിനെ വ്യഖ്യാനിയ്ക്കാമെന്നു് പറയപ്പെടുന്നു. കുറച്ചുകാലം മുമ്പു് വേറൊരു വ്യാഖ്യാനം ഞാന്‍ വായിക്കുകയുണ്ടായി. ആ ലാസ്റ്റ് ലൈനെഴുതുമ്പോള്‍ മനു അറിയാതെ (അതോ മനപൂര്‍വ്വമായോ) എന്റര്‍ കീ മാറി അടിച്ചുപോയീതാണെന്നു്. അതായതു്, പുത്രോ രക്ഷതി വാര്‍ദ്ധക്യേന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നു്. അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, ‘ഇവ്വിധം’ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. ‘ഏന’ എന്ന സംസ്കൃതരൂപത്തിനു് ഇവ്വിധം, ഇതുപോലെ എന്നൊക്കെ അര്‍ത്ഥമുണ്ടത്രേ.. എന്തോ എനിയ്ക്കറിയില്ല. ...

January 11, 2008 · 1 min · Santhosh Thottingal