On July 10,2019 ICANN released Label generation rules for eight scripts Devanagari, Gurmukhi, Gujarati, Kannada, Malayalam. Oriya, Tamil, Telugu. These rules are criteria for determining valid Domain Names for the Root Zone of the Domain Name System (DNS).
The Internet Corporation for Assigned Names and Numbers (ICANN) is a non-profit organization which takes care of the whole internet domain name system and registration process. Internationalized Top Level Domain Names are domain names not limited to English.
[Read More]
u and uː vowel signs of Malayalam
The reformed or simplified orthographic script style of Malayalam was introduced in 1971 by this government order. This is what is taught in schools. The text book content is also in reformed style. The prevailing academic situation does not facilitate the students to learn the exhaustive and rich orthographic set of Malayalam script. At the same time they observe a lot of wall writings, graffiti, bill-boards and handwriting sticking to the exhaustive orthographic set.
[Read More]
മലയാളത്തിലെ ‘ഉ’കാര ചിഹ്നങ്ങൾ
പരിഷ്കരിച്ച മലയാള ലിപിയാണല്ലോ ഇന്നു പാഠപുസ്തകത്തിലുള്ളതും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും. അതുകൊണ്ടു തന്നെ ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളത്തിന്റെ തനതുലിപിയുടെ ശൈലീഭേദങ്ങൾ പരിചയിക്കുവനുള്ള അവസരം നമുക്കു കിട്ടാറില്ല. പക്ഷേ ചുമരെഴുത്തുകളിലും, ബസ്സിലെ ബോർഡുകളിലും, തനതുമലയാളം എഴുതിശീലിച്ച മുതിർന്നവരുടെ കയ്യെഴുത്തിലുമൊക്കെയായി ഈ ലിപിരൂപങ്ങൾ നമ്മുടെ മുന്നിലുണ്ടു താനും. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി വേർപെട്ട കൂട്ടക്ഷരങ്ങൾ മിക്കതും തെറ്റുകളൊന്നുമില്ലാതെ നമ്മുടെ കയ്യെഴുത്തുകളിൽ അറിഞ്ഞോ അറിയാതെയോ കൂടിച്ചേരാറുണ്ട്. പക്ഷേ വേർപെട്ട ചിഹ്നങ്ങൾ, പ്രത്യേകിച്ച് ു, ൂ ചിഹ്നങ്ങൾ വ്യഞ്ജനത്തോടു ചേർത്തെഴുതുമ്പോൾ ശൈലികൾ കൂടിക്കുഴഞ്ഞ് പോവുകയും ചെയ്യുന്നു. ചുവടെയുള്ള ചിത്രം നോക്കുക.
ഉ-ചിഹ്നങ്ങളുടെ ഉപയോഗം ചുമരെഴുത്തിൽ. പച്ചയടയാളത്തിനുള്ളിൽ പരിഷ്കരിച്ച ലിപി, നീലയിൽ തനതു ലിപി എന്നിവ കാണാം. ചുവന്ന അടയാളമിട്ടു സൂചിപ്പിച്ചിരിക്കുന്നത് മലയാളത്തിൽ പതിവില്ലാത്ത ശൈലിയാണ്.
[Read More]
മലയാളം അകാരാദിക്രമം
ഓരോ ഭാഷയിലും അതിലെ ലിപികളെ ഒരു പ്രത്യേക ക്രമത്തിൽ എഴുതുന്ന ഒരു കീഴ്‌വഴക്കം ഉണ്ടു്. ഇംഗ്ലീഷിൽ A,B,C,D എന്ന ക്രമമാണെങ്കിൽ മലയാളത്തിലത് അ, ആ, ഇ, ഈ എന്നിങ്ങനെ തുടങ്ങുന്ന ക്രമമാണുള്ളതു്. ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു് പല പ്രയോജനങ്ങളുമുണ്ടു്. നമുക്കെല്ലാം പരിചയമുള്ള നിഘണ്ടുവിൽ നോക്കലും, കുറേ പേരുടെ പട്ടികയിൽ നിന്നെളുപ്പത്തിൽ ഒന്ന് കണ്ടുപിടിക്കലും ഒക്കെ ഉദാഹരണം. കീഴ്‌വഴക്കം എന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൃത്യമായ ശാസ്ത്രീയതയൊന്നും ഈ ക്രമീകരണത്തിൽ കാണണമെന്നില്ല.
അയിൽ തുടങ്ങുന്ന ഈ ക്രമത്തിനു് മലയാളത്തിൽ അകാരാദിക്രമമെന്നും പറയുന്നു. അക്ഷരമാല പൊതുവിൽ അകാരാദിക്രമത്തിലാണു് എഴുതുന്നതും പഠിക്കുന്നതും. സാമാന്യേന ഈ ക്രമം മലയാളികളെല്ലാം അറിഞ്ഞിരിക്കുന്നതാണ്. അക്ഷരങ്ങളൊറ്റയ്ക്കുള്ള ക്രമം അല്ലാതെ കുറേ വാക്കുകൾ തന്നാൽ അതെങ്ങനെ ക്രമീകരിക്കും എന്ന പ്രശ്നം കുറേകൂടി സങ്കീർണ്ണമാണ്.
[Read More]
ദൃൿസാക്ഷി
സിനിമയെപ്പറ്റിയല്ല, ദൃൿസാക്ഷിയെപ്പറ്റിയാണ്. ദൃൿസാക്ഷി എന്ന വാക്കെങ്ങനെ എഴുതും? അല്ലെങ്കിൽ എങ്ങനെയൊക്കെ എഴുതാം?
ക്+സ എന്നു ചേരുന്നിടത്താണു പ്രശ്നം, രണ്ടുവാക്കുകൾ ഇവിടെ കൂടിച്ചേരുന്നുണ്ടു്, പക്ഷേ കൂടിച്ചേരുന്നിടത്തു് അക്ഷരങ്ങൾ കൂടി കൂട്ടക്ഷരങ്ങളുണ്ടാക്കാൻ പാടില്ലാത്ത ഒരു സവിശേഷതയാണിവിടെയുള്ളതു്. കയുടെ അടിയിൽ സ എന്ന രൂപം- ഗ്ലിഫ് ഇല്ലാത്ത ഒരു ഫോണ്ടിനെ സംബന്ധിച്ചു് അതു് താഴെക്കൊടുത്തിരിക്കുന്ന സിനിമാ പോസ്റ്ററിലേതുപോലെ നിരത്തിയെഴുതിയാൽ മതി.
പക്ഷേ അങ്ങനെ നിരത്തിയെഴുതിയാൽ മതിയെങ്കിൽ ദൃൿസാക്ഷി എന്ന ഈ 1973 ലെ സിനിമാ പോസ്റ്ററിൽ കയുടെ ചില്ല് ൿ എങ്ങനെ വന്നു?
ക എന്ന വ്യഞ്ജനം പിന്നാലെ വരുന്ന സ-യോടു ചേരാതെ വേറിട്ടുച്ചരിക്കേണ്ട വാക്കാണിതു്. തമിഴ്‌നാട്, കായ്‌കറി, ജോസ്‌തോമസ് തുടങ്ങിയപോലെയൊക്കെ. ഇംഗ്ലീഷിൽ നിന്നു വന്ന ചില വാക്കുകളാണെങ്കിൽ ഹാർഡ്‌വെയർ(ഹാർഡ്വെയർ അല്ല), സോഫ്റ്റ്‌വെയർ, പേയിങ്‌കൌണ്ടർ(പേയിങ്കൌണ്ടർ അല്ല) ഒക്കെ ഉദാഹരണം.
[Read More]
യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി
യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ 117 അക്ഷരങ്ങൾ ആയി.
പുതിയ അക്ഷരങ്ങൾ ഇവയാണ്:
D00 – Combining Anuswara Above 0D3B – Malayalam Sign Vertical Bar Virama 0D3C- Malayalam Sign Circular Viramaപ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം. 0D00 – Combining Anusvara Above ആദ്യത്തേത് ‘മുകളിലുള്ള അനുസ്വാരമാണ്’.
മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു.
[Read More]
On Kerala IT Policy Draft 2017
The Kerala IT Policy Draft 2017(draft) was published in March 2017 for public feedback. It has many progressive elements in it and are crucial for the rapidly changing IT ecosystem in the context of Government IT Policy.
Continuing earlier Kerala gov. policy on Free and Open source software, this version also emphasis the usage and promotion of free and opensource software. The policy also mentions about the importance of Malayalam computing and local language content.
[Read More]
നമ്മളെല്ലാം നമ്മളല്ലാതാവുന്ന കാലം
എന്റെ പാൻകാർഡിലെ പേരല്ല പാസ്‌പോർട്ടിലുള്ളതു്. വോട്ടേഴ്സ് ഐഡിയിലെ വീട്ടുപേരല്ല പാൻകാർഡിൽ. വീട്ടുപേരാകട്ടെ ഓരോന്നിലും ഓരോന്നാണു്. ചിലതിൽ ഇനിഷ്യൽ മാത്രം. ചിലതിൽ ഇനിഷ്യൽ ചുരുക്കാതെ എഴുതിയതു്. ചിലതു് മലയാളത്തിൽ. ചിലതു് ഇംഗ്ലീഷിൽ. ചിലവയിൽ അക്ഷരത്തെറ്റ്. കുത്തുള്ള ഇനിഷ്യൽ. കുത്തില്ലാത്ത ഇനിഷ്യൽ. തോട്ടിങ്ങൽ, തോട്ടുങ്ങൽ, തോട്ടിങ്ങല്…
ആധാറിലെ എന്റെ പേരു് ഉത്തരമില്ലാത്ത ഒരു ചോദ്യമാണു്. “സന്തോഷ് ടീ ആര്”. ആരാണെന്നറിയാൻ കാർഡിലെ ഫോട്ടോ ഒട്ടും സഹായകരമല്ല.
വലിയ പ്രശ്നമൊന്നും ഇതുവരെ നേരിട്ടിട്ടില്ല. പക്ഷേ കുറച്ചു ദിവസം മുമ്പു് എന്റെ പ്രൊവിഡന്റ് ഫണ്ട് KYC ഡോക്യുമെന്റുകളിൽ പാൻ കാർഡ് ചേർക്കാൻ പറ്റിയില്ല. എന്റെ എംപ്ലോയറുടെ റെക്കോർഡിലുള്ള പേരും പാൻ കാർഡിലെ പേരും ഒന്നല്ലാത്തതുകൊണ്ടാണത്രെ. കാര്യം ശരിയാണു്, പാൻ കാർഡിലെ പേരിൽ ഇനിഷ്യലുകളാണ്, എംപ്ലോയറുടെ കയ്യിൽ ഇനിഷ്യൻ നീട്ടിയെഴുതിയതും.
[Read More]
ഇമോജികളും ചില്ലക്ഷരങ്ങളും തമ്മിലെന്തു്?
ഈയിടെ XKCD യിൽ വന്ന ഒരു തമാശയാണു് മുകളിൽ കൊടുത്തിരിക്കുന്നതു്. ഇമോജികളെ പരിചയമുള്ളവർക്കു കാര്യം പിടികിട്ടിക്കാണും. എന്തെങ്കിലും ആശയം പ്രകടിപ്പിക്കാനുള്ള ചെറുചിത്രങ്ങളെയും സ്മൈലികളെയുമാണു് ഇമോജികൾ എന്നുവിളിക്കുന്നതു്. ചാറ്റു ചെയ്യുമ്പോഴൊക്കെ നമ്മൾ ഉപയോഗിക്കുന്ന ചിരിക്കുന്നതും സങ്കടഭാവത്തിലുള്ളതും നാക്കുനീട്ടുന്നതുമായ ചെറുചിത്രങ്ങളുടെ നിര ഇന്നു് വളർന്നു് ആയിരക്കണക്കിനായിട്ടുണ്ട്. ചിത്രങ്ങൾക്കു പകരം അവയെ അക്ഷരങ്ങളെന്നപോലെ കണക്കാക്കാൻ യുണിക്കോഡ് ഇപ്പോൾ ഇവയെ എൻകോഡ് ചെയ്യുന്നുണ്ടു്. ഉദാഹരണത്തിനു് 😀 എന്ന സ്മൈലിക്ക് U+1F60x എന്ന കോഡ്പോയിന്റാണുള്ളതു്. അടുപോലെ 👨 പുരുഷൻ, 👩 സ്ത്രീ എന്നിവയൊക്കെ പ്രത്യേക കോഡ് പോയിന്റുകളുള്ള ഇമോജികളാണു്.
ഇമോജികൾ അക്ഷരങ്ങളെപ്പോലെയായാൽ അവ ചേർന്നു് കൂട്ടക്ഷരങ്ങളുണ്ടാവുമോ? 😀
ഇമോജികളെ കൂട്ടിയിണക്കി പുതിയ അർത്ഥമുള്ള ഇമോജികൾ ഉണ്ടാക്കാനുള്ള സംവിധാനം യുണിക്കോഡ് ഒരുക്കിയിട്ടുണ്ടു്.
[Read More]
Proposal for Malayalam language subtags for orthography variants rejected
The Internet Engineering Task Force (IETF) – Languages is responsible for the registration of language tags, subtags and script variants. These registered language tags are used in a wide set of internet standards and applications to identify and annotate language uniquely.
Recently Sascha Brawer(currently working at Google) submitted a proposal to register two new language subtags for Malayalam to denote the orthography variations. Malayalam orthography had a diverging moment in history when Kerala government decided to script reformation in 1971.
[Read More]