നമ്മളെല്ലാം നമ്മളല്ലാതാവുന്ന കാലം

എന്റെ പാൻകാർഡിലെ പേരല്ല പാസ്‌പോർട്ടിലുള്ളതു്. വോട്ടേഴ്സ് ഐഡിയിലെ വീട്ടുപേരല്ല പാൻകാർഡിൽ. വീട്ടുപേരാകട്ടെ ഓരോന്നിലും ഓരോന്നാണു്. ചിലതിൽ ഇനിഷ്യൽ മാത്രം. ചിലതിൽ ഇനിഷ്യൽ ചുരുക്കാതെ എഴുതിയതു്. ചിലതു് മലയാളത്തിൽ. ചിലതു് ഇംഗ്ലീഷിൽ. ചിലവയിൽ അക്ഷരത്തെറ്റ്. കുത്തുള്ള ഇനിഷ്യൽ. കുത്തില്ലാത്ത ഇനിഷ്യൽ. തോട്ടിങ്ങൽ, തോട്ടുങ്ങൽ, തോട്ടിങ്ങല്… ആധാറിലെ എന്റെ പേരു് ഉത്തരമില്ലാത്ത ഒരു ചോദ്യമാണു്. “സന്തോഷ് ടീ ആര്”. ആരാണെന്നറിയാൻ കാർഡിലെ ഫോട്ടോ ഒട്ടും സഹായകരമല്ല. വലിയ പ്രശ്നമൊന്നും ഇതുവരെ നേരിട്ടിട്ടില്ല. പക്ഷേ കുറച്ചു ദിവസം മുമ്പു് എന്റെ പ്രൊവിഡന്റ് ഫണ്ട് KYC ഡോക്യുമെന്റുകളിൽ പാൻ കാർഡ് ചേർക്കാൻ പറ്റിയില്ല. എന്റെ എംപ്ലോയറുടെ റെക്കോർഡിലുള്ള പേരും പാൻ കാർഡിലെ പേരും ഒന്നല്ലാത്തതുകൊണ്ടാണത്രെ. കാര്യം ശരിയാണു്, പാൻ കാർഡിലെ പേരിൽ ഇനിഷ്യലുകളാണ്, എംപ്ലോയറുടെ കയ്യിൽ ഇനിഷ്യൻ നീട്ടിയെഴുതിയതും. [Read More]