സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, GSOC Mentor Summit ല്‍ പങ്കെടുക്കുന്നു.

2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍ പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു. പ്രവീണിന് യാത്രാമംഗളങ്ങള്‍ നേരുന്നു. വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതികള്‍ പരിചയപ്പെടുത്തുന്നതിനും അവരുടെ സര്‍ഗ്ഗാത്മകമായ സോഫ്റ്റ്‌‌വെയര്‍ സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഗൂഗിള്‍ ലോകമെങ്ങും നടത്തുന്ന പരിപാടിയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്. [Read More]
google  gsoc  SMC 

കമ്പ്യൂട്ടറിന് മലയാളം പറഞ്ഞാല്‍ മനസ്സിലാകുമോ?

“വൈകീട്ടെന്താ പരിപാടി ?” ഇങ്ങനെ കമ്പ്യൂട്ടറിനോടു ചോദിച്ചാല്‍ അത് ഉത്തരം പറയും.. ഇങ്ങനെയായിരുന്നു കേരള കൗമുദിയുടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ 15-ാം തിയ്യതിയിലെ റിപ്പോര്‍ട്ട് ആരംഭിച്ചത്. വായനക്കാര്‍ക്ക് കൗതുകം തോന്നിക്കാണും. മലയാളം കേട്ടാല്‍ മനസ്സിലാവുന്ന കമ്പ്യൂട്ടറോ ഏയ്… ഇവര്‍ വെറുതേ പറയുന്നതാ… മലയാളത്തിലുള്ള ആജ്ഞകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കമ്പ്യൂട്ടര്‍… മുന്നിലിരിക്കുന്നയാള്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനുകള്‍…. പാട്ട് പാടാന്‍ പറയാന്‍ പറയുമ്പോള്‍ പാടുന്ന കമ്പ്യൂട്ടര്‍.(ആരവിടെ, ആ പാട്ടൊന്നു വയ്ക്കൂ 🙂 ) .. അത്യാവശ്യ വിവരങ്ങള്‍ മലയാളത്തില്‍ ചോദിച്ചാല്‍ മലയാളത്തില്‍ തന്നെ തിരിച്ചു മറുപടി പറയുന്ന കമ്പ്യൂട്ടര്‍….ടൈപ്പ് ചെയ്യുന്നതിന് പകരം മലയാളത്തില്‍ പറഞ്ഞു കൊടുത്താല്‍ എഴുതി തരുന്ന കമ്പ്യൂട്ടര്‍… മലയാളം ഫയലുകള്‍ വായിച്ചു തരുന്ന കമ്പ്യൂട്ടര്‍…. [Read More]

മലയാളത്തിന് സ്വന്തമായി ഒരു വേര്‍ഡ് പ്രൊസസ്സര്‍

പരിപൂര്‍ണ്ണ മലയാളം പിന്തുണയുമായി സ്വതന്ത്ര വേര്‍ഡ് പ്രൊസസ്സര്‍ അബിവേര്‍ഡ് വരുന്നു. പാംഗോ ചിത്രീകരണ സംവിധാനത്തിന്റെ പിന്‍ബലത്തോടെ ഗ്നു ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കാവുന്ന ഇതിന്റെ സോഴ്സ് കോഡ് കമ്പൈല്‍ ചെയ്തെടുത്ത ചില ചിത്രങ്ങളിതാ..

അബിവേര്‍ഡ് വികസിപ്പിച്ചെടുത്തവര്‍ക്ക് അഭിവാദ്യങ്ങള്‍….

ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂട്. ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.

GNOME 2.20 offers support for 45 languages (at least 80 percent of strings translated).

മറ്റൊരു സന്തോഷ വാര്‍ത്ത കൂടി . ഗ്നു ആസെല്‍ മലയാളം സ്പെല്‍ ചെക്കര്‍ ഡെബിയന്‍ ഗ്നു ലിനക്സില്‍ ചേര്‍ക്കപ്പെട്ടു, കാണുക http://bugs.debian.org/cgi-bin/bugreport.cgi?bug=440295

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതു വരെ വികസിപ്പിച്ച് സോഫ്ട്‌വെയറുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. കാണുക http://fci.wikia.com/wiki/SFD/SMC

സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം സെപ്റ്റംബര്‍ 14-15, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍, തൃശ്ശൂര്‍ പ്രിയ സുഹൃത്തുക്കളെ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും മനുഷ്യധിഷണയുടെ പ്രതീകവുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ഡിജിറ്റല്‍ യുഗത്തില്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും അത് ലോകപുരോഗതിയ്ക്ക് വേണ്ടി ഉപകാരപ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‌അതിവേഗത്തില്‍വെയറുകള്‍ നിലകൊള്ളുന്നു. സ്വതന്ത്രമായ ഈ വിവര വികസന സമ്പ്രദായത്തിന്റെ അടിത്തറ, ഓരോ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും, പകര്‍ത്താനും നവീകരിയ്ക്കാനും, പങ്കു വെയ്ക്കാനുമുള്ള സ്വാതന്ത്യമാണ്. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബര്‍ 15 സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനമായി ലോകമെങ്ങും ആഘോഷിയ്ക്കപ്പെടുന്നു. [Read More]

Aspell Malayalam Spelling checker Version 0.01-1 Released

മലയാളത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ തിരുവോണ സമ്മാനം: ആസ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍(version 0.01-1) 1,37,348 മലയാളം വാക്കുകളടങ്ങിയ മലയാളം സ്പെല്ലിങ്ങ് ചെക്കറിന്റെ ആദ്യ ലക്കം മലയാളത്തിന് സമര്‍പ്പിക്കുന്നു. സ്വതന്ത്ര ഡെസ്ക്ടോപ്പുകളായ ഗ്നോം, കെഡിഇ എന്നിവയില്‍ ഉപയോഗിക്കാവുന്ന ഈ സ്പെല്ലിങ്ങ് ചെക്കര്‍ ഗ്നു ആസ്പെല്‍ എന്ന പ്രശസ്ത സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നത്. 1,37,348 മലയാളം വാക്കുകളും സ്വയം അക്ഷരത്തെറ്റു പരിശോധിച്ചതാണ്. സമയക്കുറവ്, ശ്രദ്ധക്കുറവ്, വിവരക്കുറവ് എന്നീ കാരണങ്ങളാല്‍ ചില പിഴവുകള്‍ ഇതിലുണ്ടാവാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ അത്തരം തെറ്റുകള്‍ കാണുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ https://savannah.nongnu.org/task/download.php?file_id=13811 എന്നിടത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക. അതിനു ശേഷം README ഫയലില്‍ വിവരിച്ചിരിക്കുന്ന പോലെ ചെയ്യുക. [Read More]

ചില്ലും മലയാളം കമ്പ്യൂട്ടിങ്ങും

മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുകളില്‍ തലനാരിഴയില്‍ ഒരു വാള്‍ തൂങ്ങിക്കിടപ്പാണ്. ചില്ലു കൊണ്ടുള്ള ഒരു വാള്‍. വാള്‍ വീണാല്‍ മലയാളം രണ്ട് കഷണമാകും. ഒന്നാമത്തേത് നിങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളം. രണ്ടാമത്തേത് അറ്റോമിക് ചില്ലുകള്‍ ഉപയോഗിച്ചുള്ള വേറൊരു മലയാളം… “ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നല്ലതോ ചീത്തയോ അതു നിങ്ങള്‍ അനുഭവിക്കുക” ഇത് അറ്റോമിക് ചില്ലുവാദികളുടെ മുദ്രാവാക്യത്തിന്റെ മലയാളപരിഭാഷ. ഇവിടെ ജയിക്കുന്നതാരുമാകട്ടെ തോല്ക്കുന്നത് ഭാഷ തന്നെയെന്നുറപ്പ്. ഖരാക്ഷരം + വിരാമം + ZWJ എന്ന ഇപ്പോഴുള്ള ചില്ലക്ഷരത്തിന്റെ എന്‍കോഡിങ്ങിനു പകരം ഒറ്റ ഒരു യുണിക്കോഡ് വേണമെന്ന ആവശ്യം വളരെക്കാലമായി ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നു തുടങ്ങിയിട്ട്. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഇപ്പോഴുള്ള രീതിക്ക് എന്താണ് പ്രശ്നമെന്ന്. [Read More]

Matrix Digital Rain Screensaver In Malayalam!!!

മലയാള നാട്ടില്‍ മഴ തിമര്‍ത്തു പെയ്യുകയാണ്. കഴിഞ്ഞയാഴ്ച ഞാനൊരു മഴയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. സാധാരണ മഴയല്ല. ഡിജിറ്റല്‍ മഴ!!!. അക്കഥയിങ്ങനെ: 1999 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ മെട്രിക്സില്‍ അവതരിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ കോഡിന്റെ മായിക ദൃശ്യാവിഷ്കാരം – കറുത്ത സ്ക്രീനില്‍ ഉതിര്‍ന്നു വീഴുന്ന പച്ച അക്ഷരങ്ങള്‍, വളരെയേറെ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. മെട്രിക്സ് പരമ്പരയിലെ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഈ ഡിജിറ്റല്‍ മഴയുടെ അനുകരണമായി ധാരാളം സ്ക്രീന്‍ സേവറുകള്‍ പുറത്തിറങ്ങുകയുണ്ടായി. മിക്കതും കമ്പ്യൂട്ടര്‍ പ്രേമികളുടെ ഇഷ്ടപ്പെട്ട സ്ക്രീന്‍ സേവറുകളായി. ഗ്നു ലിനക്സിലും xscreensaver എന്ന സ്ക്രീന്‍സേവര്‍ പാക്കേജിന്റെ കൂടെ glmatrix എന്ന പേരില്‍ ഒരു കിടിലന്‍ സ്ക്രീന്‍സേവറുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സ്ക്രീന്‍സേവറാണത്. [Read More]

മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ പണിപ്പുരയില്‍

zwj,zwnj പ്രശ്നങ്ങള്‍ കെവിന്റെയും ഗോരയുടെയും സഹായത്തോടെ പരിഹരിച്ചു തീര്‍ന്നപ്പോള്‍ Aspell മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ വികസനപ്രവര്‍ത്തങ്ങള്‍ വീണ്ടും സജീവമായി. വിവിധ ബ്ളോഗുകളില്‍ നിന്നും wikipedia യില്‍ നിന്നും ശേഖരിച്ച 25000 വാക്കുകളുടെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെ 15000 വാക്കുകള്‍ അക്ഷരത്തെറ്റു പരിശോധന കഴിഞ്ഞു. ആദ്യവട്ട ടെസ്റ്റിങ്ങ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി. 25000 വാക്കുകളെന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. തിരഞ്ഞെടുത്ത ഒരു പാരഗ്രാഫ് പരിശോധിക്കാന്‍ കൊടുത്തപ്പോള്‍ 25% വാക്കുകള്‍ മാത്രമേ സ്പെല്ലിങ്ങ് ചെക്കറിന്റെ പക്കലുണ്ടായിരുന്നുള്ള. ഒരു ലക്ഷം വാക്കുകള്‍ എങ്കിലും ഉണ്ടെങ്കിലേ നല്ല പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ കഴിയൂ. യുണിക്കോഡ് ഫോര്‍മാറ്റിലുള്ള ഒരു പുസ്തകത്തിന്റെ പകര്‍പ്പ് കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകിട്ടിയാല്‍ കുറേകൂടി വാക്കുകള്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞേക്കും. [Read More]

സ്വനലേഖയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി.

സ്വനലേഖയെക്കുറിച്ചും വരമൊഴിയെക്കുറിച്ചും ഇവിടെ നടന്ന ചര്‍ച്ച കണ്ടു. ഡിഫാള്‍ട്ട് റൂളുകള്‍ മൊഴി തന്നെയായിരിക്കണമെന്ന സിബുവിന്റെ അഭിപ്രായത്തോടു എനിക്ക് യോജിപ്പില്ല. ഉപയോക്താക്കള്‍ക്ക് നിയമങ്ങളല്ലല്ലോ വേണ്ടത്? അവര്‍ക്ക് വേണ്ടത് കൂടുതല്‍ സൗകര്യങ്ങളല്ലേ ? ട എന്നെഴുതാന്‍ Ta എന്നെഴുതണമെന്നു നിയമമുണ്ടാക്കുന്നതിനേക്കാള്‍ നല്ല​ത്, ട എന്നെഴുതാന്‍ ta, da, Ta എന്നിവയിലേതെങ്കിലും ഉപയോഗിക്കാനുള്ള സൗകര്യ​മുണ്ടാക്കുന്നതല്ലേ? സാങ്കേതികമായി സ്കിമ്മിന് ഒരു ഡിഫാള്‍ട്ട് റൂള്‍ വേണമെന്നത് ശരിയാണ്. അതിനായി മൊഴി നിയമങ്ങളുടെ പരിഷ്കരിച്ച ഒരു രീതിയാണ് ഉപയോഗിച്ചത്. കൂടുതല്‍ ഉപയോഗക്ഷമതക്കു വേണ്ടി കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വരമൊഴി ഉപയോഗിക്കുന്നവരോടും മറ്റു ചിലവിദഗ്ധരോടും ചോദിച്ചാണ് അതുചെയ്തത്. ഞാനുമൊരു മൊഴി ഉപയോക്താവായിരുന്നു. ആ നിയമങ്ങളുടെ ആള്‍ട്ടര്‍നേറ്റ് ആയി മൊഴി നിയമങ്ങളുമുണ്ട്. [Read More]