അന്ധര്‍ക്കു് ധ്വനി എങ്ങനെ ഉപയോഗപ്രദമാകും എന്നു് ഞാന്‍ എന്റെ മുന്‍പത്തെ ബ്ലോഗുകളില്‍ പറഞ്ഞിരുന്നു. അന്ധര്‍ക്കു് മാത്രമല്ല, സംസാരശേഷി നഷ്ടപ്പെട്ട വികലാംഗര്‍ക്കു് കൂടി ധ്വനി പ്രയോജനപ്പെടുത്താം. അവര്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും. ഇതെങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി വിശദീകരിയ്ക്കാനാണീ ബ്ളോഗ് പോസ്റ്റ്. KDE യിലെ അംഗവൈകല്യമുള്ള ഉപയോക്താക്കള്‍ക്കുള്ള ഒരു സഹായക പ്രയോഗമാണു് KMouth. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉപയോക്താവിന്റെ വായ് ആയി ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. പറയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്തു് കൊടുത്താല്‍ ഈ അപ്ലിക്കേഷന്‍ അതു് ഉറക്കെ വായിക്കും. സാധാരണ ഉപയോഗിയ്ക്കുന്ന വാചകങ്ങള്‍ ഒരു പുസ്തകമാക്കി സജ്ജീകരിച്ചു വെച്ചാല്‍ എപ്പോഴും എപ്പോഴും ടൈപ്പ് ചെയ്യാതെ ആ വാചകങ്ങള്‍ തിരഞ്ഞെടുത്തു് വായിപ്പിയ്ക്കാം. ഇതു കൂടാതെ ഉപയോക്താവു് ടൈപ്പ് ചെയ്യുന്ന പുതിയ വാചകങ്ങള്‍ KMouth പഠിയ്ക്കുകയും ചെയ്യും. ഉപയോഗിയ്ക്കുന്നതിന്റെ ആവൃത്തി അനുസരിച്ചു് പിന്നീടു് ടൈപ്പ് ചെയ്യുമ്പോള്‍ സൂചനകളായി ഒരു ലുക്കപ്പ് മെനുവായി ഇതു് ലഭ്യമാകും. ഇതൊക്കെയാണു് ഇതിന്റെ സവിശേഷതകള്‍. ഇനി നമുക്കു് ധ്വനി ഇതില്‍ എങ്ങനെ സജ്ജീകരിയ്ക്കാമെന്നും, മലയാളം, ഹിന്ദി, കന്നഡ, തെലുഗു, ബംഗാളി, പഞ്ചാബി, ഒറിയ ഗുജറാത്തി ഭാഷകള്‍ KMouth ഉപയോഗിച്ചു് വായിപ്പിയ്ക്കുന്നതെങ്ങനെയെന്നും നോക്കാം. ആദ്യം KMouth തുറക്കുക. KMenu->Utilities->Accessibility->Kmouth. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ ആദ്യമായി ഈ KMouth തുറക്കുകയാണെങ്കില്‍ അതു സജ്ജീകരിയ്ക്കനുള്ള ഒരു ജാലകമാണു് ആദ്യം ലഭിയ്ക്കുക. അവിടെ Command for Speaking text എന്നിടത്തു് dhvani %f എന്നു കൊടുക്കുക. Apply എന്ന ബട്ടണ്‍ അമര്‍ത്തുക. <img style=“display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;” src=“http://2.bp.blogspot.com/_yXi4s2T6Sz4/R91EOdSFRdI/AAAAAAAAAFU/mxk9fYkh0Hk/s400/dhvani-ktts3.png" border=“0” alt=““id=“BLOGGER_PHOTO_ID_5178370161715267026” />
...