പേജ് ലേയൗട്ട് യൂണിക്കോഡ് മലയാളത്തില്‍
Posted on April 9, 2008
| Santhosh Thottingal
മലയാളം കമ്പ്യൂട്ടിങ്ങ് പുരോഗമിക്കുമ്പോഴും യൂണിക്കോഡ് അടിസ്ഥാനമാക്കിയുള്ള നല്ലൊരു പേജ് ലേയൗട്ട് പാക്കേജിന്റെ അഭാവം പലരും ചൂണ്ടിക്കാണിക്കാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ Scribus ലോ കുത്തക സോഫ്റ്റ്‌വെയറുകളായ അഡോബിയുടെ സോഫ്റ്റ്‌വെയറുകളിലോ ഇന്‍ഡിക് സ്ക്രിപ്റ്റ് പിന്തുണ ഇല്ല. ചിലതില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് ഒപ്പിയ്ക്കാമെന്നു മാത്രം. ഇതിനു് ഒരു പക്ഷേ പരിഹാരമായേക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയാണു് ഈ ബ്ലോഗ് പോസ്റ്റിന്റെ ലക്ഷ്യം. ആദ്യമേ പറയട്ടേ, ഞാനിതു വരെ അഡോബിയുടെ പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളൊന്നും ഉപയോഗിച്ചിട്ടില്ല. Scribus വെറുതേ ഒന്നു തുറന്നു നോക്കിയിട്ടുണ്ടു്. അതുകൊണ്ടു് പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളിലുപയോഗിക്കുന്ന സാങ്കേതികപദങ്ങളത്ര പരിചയമില്ല. എന്റെ സുഹൃത്തു് അനിവറാണു് ഇത്തരം ഒരു സാധ്യതയെപ്പറ്റി എന്നോടു് പറഞ്ഞതു്.
[Read More]
നിങ്ങള്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും.
Posted on March 17, 2008
| Santhosh Thottingal
അന്ധര്‍ക്കു് ധ്വനി എങ്ങനെ ഉപയോഗപ്രദമാകും എന്നു് ഞാന്‍ എന്റെ മുന്‍പത്തെ ബ്ലോഗുകളില്‍ പറഞ്ഞിരുന്നു. അന്ധര്‍ക്കു് മാത്രമല്ല, സംസാരശേഷി നഷ്ടപ്പെട്ട വികലാംഗര്‍ക്കു് കൂടി ധ്വനി പ്രയോജനപ്പെടുത്താം. അവര്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും. ഇതെങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി വിശദീകരിയ്ക്കാനാണീ ബ്ളോഗ് പോസ്റ്റ്. KDE യിലെ അംഗവൈകല്യമുള്ള ഉപയോക്താക്കള്‍ക്കുള്ള ഒരു സഹായക പ്രയോഗമാണു് KMouth. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉപയോക്താവിന്റെ വായ് ആയി ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. പറയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്തു് കൊടുത്താല്‍ ഈ അപ്ലിക്കേഷന്‍ അതു് ഉറക്കെ വായിക്കും. സാധാരണ ഉപയോഗിയ്ക്കുന്ന വാചകങ്ങള്‍ ഒരു പുസ്തകമാക്കി സജ്ജീകരിച്ചു വെച്ചാല്‍ എപ്പോഴും എപ്പോഴും ടൈപ്പ് ചെയ്യാതെ ആ വാചകങ്ങള്‍ തിരഞ്ഞെടുത്തു് വായിപ്പിയ്ക്കാം. ഇതു കൂടാതെ ഉപയോക്താവു് ടൈപ്പ് ചെയ്യുന്ന പുതിയ വാചകങ്ങള്‍ KMouth പഠിയ്ക്കുകയും ചെയ്യും.
[Read More]
ധ്വനി-കെ.ഡി.ഇ സംയോജനം
Posted on March 17, 2008
| Santhosh Thottingal
KDE ഡെസ്ക്ടോപ്പില്‍ ധ്വനി ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം ചേര്‍ത്തു് kedit, kate, kwrite, konqueror എന്നിവയിലുള്ള മലയാളം(ധ്വനി പിന്തുണയ്ക്കുന്ന മറ്റു ഭാഷകളും) വായിക്കാം. കോണ്‍ക്വറര്‍ വെബ് ബ്രൌസറിലും മലയാളം വെബ് പേജുകള്‍ വായിക്കാന്‍ ധ്വനി ഉപയോഗിക്കാം. ഇതിനായി ഞാന്‍ പ്രത്യേകം കോഡൊന്നും എഴുതിയിട്ടില്ല. :). ktts(KDE യുടെ TTS system) കമാന്റ് പ്ലഗിന്‍ എന്ന ഒരു സൌകര്യം ഉപയോഗിച്ചാണു് ഇതു ചെയ്യാന്‍ കഴിയുന്നതു്. Kontrol center ല്‍ പോയി Regional and Accessibility എന്ന വിഭാഗത്തിലെ Text-to-speech എടുക്കുക. അവിടെ Talkers tab ല്‍ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Synthesizer എന്നതിന്റെ Show All തിരഞ്ഞെടുത്ത് Command എന്നെടുക്കുക.
[Read More]
Can’t Speak? Dhvani will speak for you!
Posted on March 17, 2008
| Santhosh Thottingal
Dhvani can help not only blind users but also dumb users. I will explain how dhvani act as your mouth using KMouth.
Kmouth is as KDE Accessibility Appllication and it act as a test to speech front end. KMouth is a program that enables persons that cannot speak to let their computers speak. It includes a history of spoken sentences from which the user can select sentences to be re-spoken. It learns the words the user wrote and have autocompletion.
[Read More]
Dhvani – KDE Integration.
Posted on March 17, 2008
| Santhosh Thottingal
It is possible integrate Dhvani Indian Langauge TTS to KDE desktop through its TTS system KTTS. Using this you can dhvani can read the text in kate,kedit,kwrite, Konqueror. You can even listen to the text in the webpages in Konqueror
Dhvani can be itegrated to KTTS using its Command plugin feature. To do this go to control center–>Regional and Accessibility –>Text-to-speech –>Talker Tab. Add a new Synthesizer.
Select the syntesizer type as Command and Langauge as Other.
[Read More]
ഗ്നോം 2.22 പുറത്തിറങ്ങി.
Posted on March 15, 2008
| Santhosh Thottingal
ഗ്നോം 2.22 പുറത്തിറങ്ങി. ഗ്നോം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന 46ഭാഷകളില്‍ ഇത്തവണയും മലയാളം ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നു് മലയാളം കൂടാതെ തമിഴ്, പഞ്ചാബി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളുമുണ്ടു്. ഹിന്ദിയും ബംഗാളിയും ഇത്തവണ 80% പരിഭാഷ പൂര്‍ത്തിയാക്കിയില്ല.
പുത്തന്‍ പതിപ്പിനെക്കുറിച്ചു് ഇവിടെ വായിക്കൂ:
ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ച സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ എല്ലാവര്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍….
Ubuntu 8.04, RHEL 6, SLES 11 എന്നിവയില്‍ ഈ പതിപ്പുണ്ടാകുമെന്നു് കേള്‍ക്കുന്നു:
GNOME 2.22 Released
Posted on March 15, 2008
| Santhosh Thottingal
Gnome released its 2.22 version . The GNOME desktop and platform received many improvements and new features.
It has official support for 46 languages. Malayalam, Marathi, Tamil, Gujarati and Punjabi completed more than 80% of translations and present in the supported languages.
Read the release notes to know the new features
ബഷീറിന്റെ മാന്ത്രികപ്പൂച്ച ധ്വനി വായിച്ചപ്പോള്‍
Posted on March 4, 2008
| Santhosh Thottingal
ഇക്കൊല്ലത്തെ ഫോസ് ഇന്ത്യാ അവാര്‍ഡ് നേടിയ ധ്വനി എന്ന ടെക്സ്റ്റ് റ്റു സ്പീച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം വായിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ സൌണ്ട് ഫയലുകള്‍ താഴെക്കൊടുക്കുന്നു.
mp3 format (1.3 MB) ogg format (402 KB)
ഇതിലേതെങ്കിലും ഒന്നു് ഡൗണ്‍ലോഡ് ചെയ്തു് കേട്ടുനോക്കൂ…
എന്താ ചങ്ങാതിമാരേ, കമ്പ്യൂട്ടര്‍ മലയാളം പറയുന്നതു് കേട്ടു് വല്ലതും മനസ്സിലായോ? 🙂 ഇതാണു് ധ്വനി വായിയ്ക്കാന്‍ ശ്രമിച്ചതു്:
“ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം ധ്വനി വായിക്കുന്നു.
ഒരു മാന്ത്രിക പൂച്ചയുടെ അവതാരത്തെപ്പറ്റിയാകുന്നു പറയാന്‍ പോകുന്നതു്. പണ്ടു പണ്ടു മുതല്‍ക്കേ അത്ഭുതങ്ങള്‍ ഒരുപാടു് ഒരുപാടു് ഈ ഭൂലോകത്തു് സംഭവിച്ചിട്ടുണ്ടല്ലോ.
[Read More]
സ്വനലേഖ ബുക്ക്‌മാര്‍ക്ക്‌ലെറ്റ്
Posted on March 2, 2008
| Santhosh Thottingal
ഗ്നു/ലിനക്സിലെ സ്കിം ഉപയോഗിച്ചുള്ള ലിപ്യന്തരണ നിവേശകരീതിയായ സ്വനലേഖയുടെ ബുക്ക്‌മാര്‍ക്ക്‌ലെറ്റ് ഇവിടെ. ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ഇതു് ഏതു് വെബ് പേജുകളിലേയും ടെസ്ക്റ്റ് ഏരിയകളില്‍ ഉപയോഗിക്കാം.
വിശദവിവരങ്ങള്‍ അവിടെ കൊടുത്തിട്ടുണ്ടു്.
കൃഷ്ണകാന്ത് മനേ എന്ന അന്ധപ്രോഗ്രാമ്മര്‍
Posted on March 2, 2008
| Santhosh Thottingal
അന്ധനായ ഒരാള്‍ക്കു് ഒരു പ്രോഗ്രാമ്മറാവാമോ? കൃഷ്ണകാന്ത് മനേ ഒരു അന്ധ പ്രോഗ്രാമ്മറാണു്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനുമാണു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനും, അന്ധരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധനും, പല സംസ്ഥാന സര്‍ക്കാറുകളുടെയും അന്ധര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകനുമാണു്. കുറച്ചുമാസങ്ങള്‍ക്കു് മുന്‍പ്, ബാംഗ്ലൂരില്‍ വച്ചാണു് ഞാന്‍ മനേയെ പരിചയപ്പെടുന്നതു്. തന്റെ IBM thinkpad ലാപ്‌ടോപ്പില്‍ ഉബുണ്ടു ഗ്നു/ലിനക്സും ഓര്‍ക്ക(Orca) എന്ന സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് അദ്ദേഹം നെറ്റ് ബ്രൗസ് ചെയ്യുന്നതും, മെയില്‍ നോക്കുന്നതും, പ്രോഗ്രാം ചെയ്യുന്നതും കണ്ടു് ഞാന്‍ അത്ഭുതപ്പെടുപോയി. കാഴ്ചയുള്ള ആരും ചെയ്യുന്ന അതേ ലാളിത്യത്തോടുകൂടിത്തന്നെ അദ്ദേഹം അതെല്ലാം ചെയ്യുന്നു. Orca ഒരു സ്വതന്ത്ര സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറാണു്.
[Read More]