ധ്വനി-കെ.ഡി.ഇ സംയോജനം

KDE ഡെസ്ക്ടോപ്പില്‍ ധ്വനി ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം ചേര്‍ത്തു് kedit, kate, kwrite, konqueror എന്നിവയിലുള്ള മലയാളം(ധ്വനി പിന്തുണയ്ക്കുന്ന മറ്റു ഭാഷകളും) വായിക്കാം. കോണ്‍ക്വറര്‍ വെബ് ബ്രൌസറിലും മലയാളം വെബ് പേജുകള്‍ വായിക്കാന്‍ ധ്വനി ഉപയോഗിക്കാം. ഇതിനായി ഞാന്‍ പ്രത്യേകം കോഡൊന്നും എഴുതിയിട്ടില്ല. :). ktts(KDE യുടെ TTS system) കമാന്റ് പ്ലഗിന്‍ എന്ന ഒരു സൌകര്യം ഉപയോഗിച്ചാണു് ഇതു ചെയ്യാന്‍ കഴിയുന്നതു്. Kontrol center ല്‍ പോയി Regional and Accessibility എന്ന വിഭാഗത്തിലെ Text-to-speech എടുക്കുക. അവിടെ Talkers tab ല്‍ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Synthesizer എന്നതിന്റെ Show All തിരഞ്ഞെടുത്ത് Command എന്നെടുക്കുക. Language എന്നതു് Other എന്നും. ഇപ്പോള്‍ നിങ്ങള്‍ക്ക് സിന്തസൈസറിന്റെ കമാന്റ് ചേര്‍ക്കാനുള്ള ഒരു ജാലകം കിട്ടും. അവിടെ dhvani %f <img style=“display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;” src=“http://4.bp.blogspot.com/_yXi4s2T6Sz4/R91CC9SFRaI/AAAAAAAAAE8/ktvgwuoJVqI/s400/dhvani-ktts1.png" border=“0” alt=““id=“BLOGGER_PHOTO_ID_5178367765123515810” />

<img style=“display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;” src=“http://1.bp.blogspot.com/_yXi4s2T6Sz4/R91CiNSFRbI/AAAAAAAAAFE/XSPdrU7Xqp4/s400/dhvani-ktts2.png" border=“0” alt=““id=“BLOGGER_PHOTO_ID_5178368301994427826” />

എന്നു ചേര്‍ക്കുക. ഈ Talker നെ ഡിഫോള്‍ട്ട് ആക്കുക. തീര്‍ന്നു. മുമ്പ് പറഞ്ഞ അപ്ലിക്കേനുകളിലെല്ലാം വായിക്കേണ്ട ഭാഗം സെലക്ട് ചെയ്തു് ടൂള്‍സ് മെനുവില്‍ നിന്നു് Speak text എടുക്കുക. For for information about dhvani, how to install etc see the documentation

comments powered by Disqus