New version of Malayalam fonts released

Swathanthra Malayalam Computing project announced the release of new version of Malayalam unicode fonts this week. In this version, there are many improvements for popular Malayalam fonts Rachana and Meera. Dyuthi font has some bug fixes. I am listing the changes below. Meera font was small compared to other fonts. This was not really a problem in Gnome environment since fontconfig allows you to define a scaling factor to match other font size. [Read More]

GNOME 2.22 Released

Gnome released its 2.22 version . The GNOME desktop and platform received many improvements and new features.

It has official support for 46 languages. Malayalam, Marathi, Tamil, Gujarati and Punjabi completed more than 80% of translations and present in the supported languages.

Read the release notes to know the new features

gnome  SMC 

Sulekha: Transliteration Based Indic Texteditor

Learning how to type in our own Mother tongue is always a problem for newbies. Usually we will just use English as “yeh kya hey” while chatting/mailing. It is because of this reason the transliteration based input methods are more popular than the Inscript in some languages. Google recently released their Indic transliterate service, a web based text editor which will take English words and convert to Indic languages with the help of some machine learning. [Read More]
hack  SMC  sulekha 

ഇതാ വരുന്നൂ, സുലേഖ

ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റ് എന്ന സേവനത്തില്‍ നിന്ന് പ്രചോദനമുള്‍‌ക്കൊണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു, പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭം: “സുലേഖ ” എന്താണ് സുലേഖ? സുലേഖ gtk യില്‍ തീര്‍ത്ത ഒരു GUI ടെക്സ്റ്റ് എഡിറ്ററാണ്. വരമൊഴി, സ്വനലേഖ തുടങ്ങിയവ ഓരോ അക്ഷരത്തിനെയും ലിപ്യന്തരണം ചെയ്യുമ്പോള്‍ പദാനുപദ ലിപ്യന്തരണമാണ് സുലേഖ ചെയ്യുന്നത്. ഓരോ വാക്കും കഴിഞ്ഞ് സ്പേസ് അടിയ്ക്കുമ്പോള്‍ തൊട്ടുമുമ്പ് ടൈപ്പ് ചെയ്ത മംഗ്ലീഷ് മലയാളമായി മാറുന്നു. എഴുതിയ മംഗ്ലീഷ് ആശയക്കുഴപ്പമില്ലാതെ ഒരു മലയാളം വാക്കിന് തത്തുല്യമാണെങ്കില്‍ ആ മലയാളം വാക്ക് വരുന്നു. അല്ലെങ്കില്‍ മംഗ്ലീഷിന്റെ ഏകദേശ ലിപ്യന്തരണം നടത്തി, ആ വാക്ക് ഒരു ചുവപ്പ് അടിവരയോടു കൂടി കാണിയ്ക്കുന്നു. [Read More]
SMC  sulekha 

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, GSOC Mentor Summit ല്‍ പങ്കെടുക്കുന്നു.

2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍ പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു. പ്രവീണിന് യാത്രാമംഗളങ്ങള്‍ നേരുന്നു. വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതികള്‍ പരിചയപ്പെടുത്തുന്നതിനും അവരുടെ സര്‍ഗ്ഗാത്മകമായ സോഫ്റ്റ്‌‌വെയര്‍ സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഗൂഗിള്‍ ലോകമെങ്ങും നടത്തുന്ന പരിപാടിയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്. [Read More]
google  gsoc  SMC 

Aspell Malayalam Spelling checker Version 0.01-1 Released

മലയാളത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ തിരുവോണ സമ്മാനം: ആസ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍(version 0.01-1) 1,37,348 മലയാളം വാക്കുകളടങ്ങിയ മലയാളം സ്പെല്ലിങ്ങ് ചെക്കറിന്റെ ആദ്യ ലക്കം മലയാളത്തിന് സമര്‍പ്പിക്കുന്നു. സ്വതന്ത്ര ഡെസ്ക്ടോപ്പുകളായ ഗ്നോം, കെഡിഇ എന്നിവയില്‍ ഉപയോഗിക്കാവുന്ന ഈ സ്പെല്ലിങ്ങ് ചെക്കര്‍ ഗ്നു ആസ്പെല്‍ എന്ന പ്രശസ്ത സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നത്. 1,37,348 മലയാളം വാക്കുകളും സ്വയം അക്ഷരത്തെറ്റു പരിശോധിച്ചതാണ്. സമയക്കുറവ്, ശ്രദ്ധക്കുറവ്, വിവരക്കുറവ് എന്നീ കാരണങ്ങളാല്‍ ചില പിഴവുകള്‍ ഇതിലുണ്ടാവാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ അത്തരം തെറ്റുകള്‍ കാണുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ https://savannah.nongnu.org/task/download.php?file_id=13811 എന്നിടത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക. അതിനു ശേഷം README ഫയലില്‍ വിവരിച്ചിരിക്കുന്ന പോലെ ചെയ്യുക. [Read More]

Matrix Digital Rain Screensaver In Malayalam!!!

മലയാള നാട്ടില്‍ മഴ തിമര്‍ത്തു പെയ്യുകയാണ്. കഴിഞ്ഞയാഴ്ച ഞാനൊരു മഴയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. സാധാരണ മഴയല്ല. ഡിജിറ്റല്‍ മഴ!!!. അക്കഥയിങ്ങനെ: 1999 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ മെട്രിക്സില്‍ അവതരിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ കോഡിന്റെ മായിക ദൃശ്യാവിഷ്കാരം – കറുത്ത സ്ക്രീനില്‍ ഉതിര്‍ന്നു വീഴുന്ന പച്ച അക്ഷരങ്ങള്‍, വളരെയേറെ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. മെട്രിക്സ് പരമ്പരയിലെ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഈ ഡിജിറ്റല്‍ മഴയുടെ അനുകരണമായി ധാരാളം സ്ക്രീന്‍ സേവറുകള്‍ പുറത്തിറങ്ങുകയുണ്ടായി. മിക്കതും കമ്പ്യൂട്ടര്‍ പ്രേമികളുടെ ഇഷ്ടപ്പെട്ട സ്ക്രീന്‍ സേവറുകളായി. ഗ്നു ലിനക്സിലും xscreensaver എന്ന സ്ക്രീന്‍സേവര്‍ പാക്കേജിന്റെ കൂടെ glmatrix എന്ന പേരില്‍ ഒരു കിടിലന്‍ സ്ക്രീന്‍സേവറുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സ്ക്രീന്‍സേവറാണത്. [Read More]

മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ പണിപ്പുരയില്‍

zwj,zwnj പ്രശ്നങ്ങള്‍ കെവിന്റെയും ഗോരയുടെയും സഹായത്തോടെ പരിഹരിച്ചു തീര്‍ന്നപ്പോള്‍ Aspell മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ വികസനപ്രവര്‍ത്തങ്ങള്‍ വീണ്ടും സജീവമായി. വിവിധ ബ്ളോഗുകളില്‍ നിന്നും wikipedia യില്‍ നിന്നും ശേഖരിച്ച 25000 വാക്കുകളുടെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെ 15000 വാക്കുകള്‍ അക്ഷരത്തെറ്റു പരിശോധന കഴിഞ്ഞു. ആദ്യവട്ട ടെസ്റ്റിങ്ങ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി. 25000 വാക്കുകളെന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. തിരഞ്ഞെടുത്ത ഒരു പാരഗ്രാഫ് പരിശോധിക്കാന്‍ കൊടുത്തപ്പോള്‍ 25% വാക്കുകള്‍ മാത്രമേ സ്പെല്ലിങ്ങ് ചെക്കറിന്റെ പക്കലുണ്ടായിരുന്നുള്ള. ഒരു ലക്ഷം വാക്കുകള്‍ എങ്കിലും ഉണ്ടെങ്കിലേ നല്ല പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ കഴിയൂ. യുണിക്കോഡ് ഫോര്‍മാറ്റിലുള്ള ഒരു പുസ്തകത്തിന്റെ പകര്‍പ്പ് കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകിട്ടിയാല്‍ കുറേകൂടി വാക്കുകള്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞേക്കും. [Read More]