Eureka magazine with Manjari font

Eureka childrens science magazine now prints in Manjari font I designed. Happiness is seeing your favorite childhood magazine in your font!

November 3, 2017 · 1 min · Santhosh Thottingal

Indesign CC automatic hyphenation for Indian languages

More and more publishers are starting to use Indesign CC and Unicode. One of the many adavantages the publishers get with unicode and Indesign cc is automatic hyphenation. A few of my friends told me that they don’t know how to use hyphenation. Eventhough I never used Indesign before, I decided to figure out. In my Windows 10 virtual machine, I installed Indesign CC 2018. Following is a tutorial on how to get perfect hyphenation for text in Indian languages in Indesign. I use Malayalam as example. ...

October 29, 2017 · 2 min · Santhosh Thottingal

Scribus gets Malayalam Hyphenation support

Scribus now has support for Malayalam hyphenation. I filed a bug report to add Malayalam hyphenation rules to Scribus and it is now added to scribus. The hyphenation rules are based on the TeX hyphenation patterns I wrote. How to use You need scribus 1.5.4 or later. It is not yet available as release while I am writing this. But once released you can get from https://www.scribus.net/downloads/ Start a new document. Add text frames and content. You will need narrow columns to have wordbreaking contexts. For example 2 columns as I use for demo here. Select the text and set font as a Malayalam font like Manjari, Set the language as Malayalam. In Hyphenation properties, set hyphenation character as blank, otherwise visible hyphens will appear. Set the text justified. From menu Extras->Hyphenate text. Done. ...

October 29, 2017 · 1 min · Santhosh Thottingal

Trufont now has SVG paste, drag and drop support

TruFont the font-editing application written with Python3, ufoLib, defcon and PyQt5 now has support for pasting SVG images as glyphs. It now also support drag and dropping SVG files. For my font design workflow I mainly use Inkscape to desgin master drawings and then use fonteditor for further editing. I am migrating the fonts we maintained to Trufont from Fontforge(It is no longer developed). But, not having SVG support with Trufont was a blocker for me. So today I filed two patches and got merged to Trufont master. ...

October 14, 2017 · 1 min · Santhosh Thottingal

മഞ്ജരി ഫോണ്ട് – പതിപ്പ് 1.3

മഞ്ജരി ഫോണ്ടിന്റെ 1.3 പതിപ്പ് ഇപ്പോൾ ലഭ്യമാണു്. പ്രധാന മാറ്റങ്ങൾ ഇവയാണ്: കണ്ടീഷണൽ സ്റ്റാക്കിങ്ങ് സംവിധാനം കൂടുതൽ അക്ഷരരൂപങ്ങളിലേക്ക് കൊണ്ടുവന്നു. കൂടുതൽ വിവരങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ: https://blog.smc.org.in/conditional-stacking/ ഫോണ്ട് ഇപ്പോൾ TTF നു പകരം OTF ഫോർമാറ്റിൽ ആണ് സ്വതവേ വരുന്നതു്. മഞ്ജരി രൂപകല്പന ചെയ്തത് OTF ഫോർമാറ്റ് മുന്നിൽ കണ്ടായിരുന്നെങ്കിലും(ക്യുബിക് ബെസിയർ കർവുകൾ) എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും കുറ്റമറ്റതായി കാണാത്തതുകൊണ്ട് TTF ൽ ആയിരുന്നു ആദ്യം പുറത്തിറക്കിയതു്. ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ പരിഹരിച്ചിട്ടുണ്ടു്. TTF, Webfonts എന്നിവയും വേണമെങ്കിൽ ഡൌൺലോഡ് ചെയ്യാം. ഫോണ്ട് ഫോർജ് ആയിരുന്നു മഞ്ജരിയടക്കമുള്ള എല്ലാ ഫോണ്ടുകളും എഡിറ്റ് ചെയ്യാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നതു്. വളരെ പഴയ ആ സോഫ്റ്റ്‌‌വെയർ അതിന്റെ ഡെവലപ്മെന്റ് പതിയെ നിർത്തുകയാണ്. Unified Font Object ഫോർമാറ്റിലേക്ക് എല്ലാ ഫോണ്ടുകളുടെയും സോഴ്സ് കോഡ് മാറുകയും Trufont പോലുള്ള പുതിയ എഡിറ്റർ വരുകയും ചെയ്യുന്നുണ്ട്. ഈ മാറ്റത്തിനൊപ്പം പോകാൻ ആദ്യമായി മഞ്ജരിയുടെ സോഴ്സ് കോഡ് UFO ഫോർമാറ്റിലേക്ക് മാറ്റി. ബാക്കി ഫോണ്ടുകളും പതിയെ അങ്ങനെ മാറ്റി ഫോണ്ട് ഫോർജുമായുള്ള ബന്ധം ഉപേക്ഷിക്കും. പുതിയ ഫോണ്ടുകൾ ഡൌൺലോഡ് ചെയ്യാൻ: https://smc.org.in/fonts/#manjari ...

October 14, 2017 · 1 min · Santhosh Thottingal

മലയാളം അകാരാദിക്രമം

ഓരോ ഭാഷയിലും അതിലെ ലിപികളെ ഒരു പ്രത്യേക ക്രമത്തിൽ എഴുതുന്ന ഒരു കീഴ്‌വഴക്കം ഉണ്ടു്. ഇംഗ്ലീഷിൽ A,B,C,D എന്ന ക്രമമാണെങ്കിൽ മലയാളത്തിലത് അ, ആ, ഇ, ഈ എന്നിങ്ങനെ തുടങ്ങുന്ന ക്രമമാണുള്ളതു്. ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു് പല പ്രയോജനങ്ങളുമുണ്ടു്. നമുക്കെല്ലാം പരിചയമുള്ള നിഘണ്ടുവിൽ നോക്കലും, കുറേ പേരുടെ പട്ടികയിൽ നിന്നെളുപ്പത്തിൽ ഒന്ന് കണ്ടുപിടിക്കലും ഒക്കെ ഉദാഹരണം. കീഴ്‌വഴക്കം എന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൃത്യമായ ശാസ്ത്രീയതയൊന്നും ഈ ക്രമീകരണത്തിൽ കാണണമെന്നില്ല. അയിൽ തുടങ്ങുന്ന ഈ ക്രമത്തിനു് മലയാളത്തിൽ അകാരാദിക്രമമെന്നും പറയുന്നു. അക്ഷരമാല പൊതുവിൽ അകാരാദിക്രമത്തിലാണു് എഴുതുന്നതും പഠിക്കുന്നതും. സാമാന്യേന ഈ ക്രമം മലയാളികളെല്ലാം അറിഞ്ഞിരിക്കുന്നതാണ്. അക്ഷരങ്ങളൊറ്റയ്ക്കുള്ള ക്രമം അല്ലാതെ കുറേ വാക്കുകൾ തന്നാൽ അതെങ്ങനെ ക്രമീകരിക്കും എന്ന പ്രശ്നം കുറേകൂടി സങ്കീർണ്ണമാണ്. അവിടെ അക്ഷരങ്ങളുടെ കൂടെ സ്വരചിഹ്നങ്ങൾ ചേരും, കൂട്ടക്ഷരങ്ങൾ വരും, ചില്ലുകൾ വരും. ഭാഷയുടെ തന്നെ ചില പ്രത്യേകതകളായ റ്റ, ന്റ എന്നിവ വരും, എഴുത്തിലെ വൈവിധ്യങ്ങളായ നൻമ, നന്മ പോലുള്ള വാക്കുകൾ വരും. അവിടെയാണ് അക്ഷരമാലാക്രമം എന്ന ലാളിത്യത്തിൽ നിന്നും സങ്കീർണ്ണവും പലപ്പോഴും കൃത്യതയില്ലാത്തതുമായ ക്രമീകരണ നിയമങ്ങളിലേക്ക് നാം എത്തുന്നതു്. ...

September 19, 2017 · 10 min · Santhosh Thottingal

പുതിയൊരു മലയാളം ഫോണ്ട് നിർമിക്കുന്നതെങ്ങനെ?

ഈ ചോദ്യം ധാരാളം പേർ എന്നോടു് ചോദിക്കാറുണ്ടു്. പലപ്പോഴും വിശദമായ രീതിയിൽ തൃപ്തികരമായി ഉത്തരം കൊടുക്കാൻ പറ്റാറില്ല – പ്രത്യേകിച്ച് ചാറ്റിലും മറ്റും ചോദിക്കുമ്പോൾ. അതുകൊണ്ട് എല്ലാവർക്കും വേണ്ടി കുറച്ചു് കാര്യങ്ങൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവിടെ എഴുതാമെന്നു കരുതുന്നു. ഇതുവായിച്ചാൽ ഒരു ഫോണ്ട് നിർമിക്കാനാവുമെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഫോണ്ട് നിർമാണത്തിലെ സ്റ്റെപ്പുകൾ വളരെ ചുരുക്കിയെഴുതിയിരിക്കുന്നുവെന്നു മാത്രം. ഇംഗ്ലീഷ് ഫോണ്ടുകളുടെ നിർമാണം സംബന്ധിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ മിക്കവയും മലയാളത്തിനും ഉപകരിക്കും. ഇന്നത്തെ യുണിക്കോഡ് ഫോണ്ടുകൾ ഓപ്പൺടൈപ്പ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്. ഫോണ്ടിൽ അക്ഷരങ്ങളുടെ വരച്ച രൂപങ്ങളും, അക്ഷരങ്ങൾ കൂടിച്ചേരുന്നതിനെ സംബന്ധിച്ച ചിത്രീകരണ നിയമങ്ങളും ആണുള്ളതു്. എങ്ങനെ തുടങ്ങാം? പുതിയൊരു ഫോണ്ട് നിർമിക്കുന്നതു് കലാപരമായ ഒരു പ്രവൃത്തിയാണു്. ഇതു് മനസ്സിലാക്കുന്നതു് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു ചിത്രകാരൻ ചിത്രം വരക്കുന്നതുമായി ഇതിനെ സങ്കൽപിക്കുക. ചിത്രം ആർക്കും വരക്കാം. പക്ഷേ എല്ലാം നല്ല ചിത്രങ്ങളാവില്ല, ജനങ്ങൾ ഒരേപോലെ ആസ്വദിക്കില്ല. അപാരമായ ക്ഷമയും കലയോടുള്ള താത്പര്യവും നിർബന്ധമാണു്. അതുപോലെത്തന്നെയാണു് ഫോണ്ടിന്റെ കാര്യവും. നല്ലൊരു ഫോണ്ടിന്റെ രൂപകല്പനയ്ക്ക് ധാരാളം ഫോണ്ടുകൾ ആസ്വദിക്കണം, അതിനു പരിശീലിക്കണം. നിത്യജീവിതത്തിൽ കാണുന്ന വിവിധങ്ങളായ അക്ഷരരൂപങ്ങളെ വെറും അക്ഷരങ്ങളായല്ലാതെ അവയിലെ വരകളെയും വളവുകളെയും അനുപാതങ്ങളെയും ആഴത്തിൽ മനസ്സിലാക്കാനുള്ള നിരീക്ഷണപാടവം വളർത്തിയെടുക്കണം. കുറച്ചു ദിവസങ്ങളിലെ ഒരു ഫോണ്ട് വർക്ക് ഷോപ്പുകൊണ്ട് ആർക്കും ഒരു ഫോണ്ട് ഉണ്ടാക്കാൻ കഴിയില്ല. സാങ്കേതികവശങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കാൻ മാത്രമേ സാധിക്കൂ. ...

September 14, 2017 · 8 min · Santhosh Thottingal

ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. ബാലി ജനതയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമായ നൃത്തസംഗീതാദികലകളും, കരകൗശലവിദ്യകളും, സ്വർണ്ണ-വെള്ളി ആഭരണ നിർമ്മാണവും മുതൽ നാടുമുഴുവൻ പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളും, നെൽപ്പാടങ്ങളും, കാപ്പിത്തോട്ടങ്ങളും ഒക്കെ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. സാഹസികർക്കായി അഗ്നിപർവ്വതപരിസരങ്ങളിലെ ട്രെക്കിങ്ങും, സ്കൂബാഡൈവിങ്ങ് ഉൾപ്പെടെയുള്ള സമുദ്രജലകേളികളും ഇവിടെ ഉണ്ട്. അത്രസാഹസികമല്ലാത്ത ഒരു മനസ്സും കൊണ്ട് അഞ്ചുദിവസത്തെ ഒഴിവുദിനങ്ങളിൽ ഇതിലെന്തൊക്കെ അനുഭവങ്ങൾ സ്വന്തമാക്കാനാകുമെന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഒരു രൂപം മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ...

September 13, 2017 · 10 min · Kavya Manohar

It is your language and your pen

Google recently added voice typing support to more languages. Among the languages Malayalam is also included. The speech recognition is good quality and I see lot of positive comments in my social media stream. Many people started using it as primary input mechanism. This is a big step for Malayalam users without any doubt. Technical difficulties related to writing in Malayalam in mobile devices is getting reduced a lot. This will lead to more content generated and that is one of the stated goals of Google’s Next billion users project. The cloud api for speech recognition will help android developers to build new innovative apps around the speech recognition feature. ...

August 16, 2017 · 4 min · Santhosh Thottingal

Malayalam collation updates in Glibc

GNU C library 2.26 released and proud to have my name listed under contributors. Two small patches for localedata were merged: Bug 19919 – iso14651_t1_common: Correct the Malayalam sorting order of 0D36 and 0D37 1. Bug 19922 – iso14651_t1_common: Define collation for Malayalam chillu characters

August 6, 2017 · 1 min · Santhosh Thottingal