പുതിയൊരു മലയാളം ഫോണ്ട് നിർമിക്കുന്നതെങ്ങനെ?

ഈ ചോദ്യം ധാരാളം പേർ എന്നോടു് ചോദിക്കാറുണ്ടു്. പലപ്പോഴും വിശദമായ രീതിയിൽ തൃപ്തികരമായി ഉത്തരം കൊടുക്കാൻ പറ്റാറില്ല – പ്രത്യേകിച്ച് ചാറ്റിലും മറ്റും ചോദിക്കുമ്പോൾ. അതുകൊണ്ട് എല്ലാവർക്കും വേണ്ടി കുറച്ചു് കാര്യങ്ങൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവിടെ എഴുതാമെന്നു കരുതുന്നു. ഇതുവായിച്ചാൽ ഒരു ഫോണ്ട് നിർമിക്കാനാവുമെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഫോണ്ട് നിർമാണത്തിലെ സ്റ്റെപ്പുകൾ വളരെ ചുരുക്കിയെഴുതിയിരിക്കുന്നുവെന്നു മാത്രം. ഇംഗ്ലീഷ് ഫോണ്ടുകളുടെ നിർമാണം സംബന്ധിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ മിക്കവയും മലയാളത്തിനും ഉപകരിക്കും. ഇന്നത്തെ യുണിക്കോഡ് ഫോണ്ടുകൾ ഓപ്പൺടൈപ്പ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്. ഫോണ്ടിൽ അക്ഷരങ്ങളുടെ വരച്ച രൂപങ്ങളും, അക്ഷരങ്ങൾ കൂടിച്ചേരുന്നതിനെ സംബന്ധിച്ച ചിത്രീകരണ നിയമങ്ങളും ആണുള്ളതു്. എങ്ങനെ തുടങ്ങാം? [Read More]

ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. [Read More]

It is your language and your pen

Google recently added voice typing support to more languages. Among the languages Malayalam is also included. The speech recognition is good quality and I see lot of positive comments in my social media stream. Many people started using it as primary input mechanism. This is a big step for Malayalam users without any doubt. Technical difficulties related to writing in Malayalam in mobile devices is getting reduced a lot. This will lead to more content generated and that is one of the stated goals of Google’s Next billion users project. [Read More]

Anniversary of Manjari font release

Today, July 23 marks one year anniversary of Manjari font release. Out of all my projects, this is the project that gave me highest satisfaction. I see people using it in social media every day for memes, banners, notices. I have seen the font used for Government publishings, notices, reports. I have seen wedding invitations, book covers, Movie titles with Manjari font. I am so happy that Malayalam speakers loved it. [Read More]

ദൃൿസാക്ഷി

സിനിമയെപ്പറ്റിയല്ല, ദൃൿസാക്ഷിയെപ്പറ്റിയാണ്. ദൃൿസാക്ഷി എന്ന വാക്കെങ്ങനെ എഴുതും? അല്ലെങ്കിൽ എങ്ങനെയൊക്കെ എഴുതാം? ക്+സ എന്നു ചേരുന്നിടത്താണു പ്രശ്നം, രണ്ടുവാക്കുകൾ ഇവിടെ കൂടിച്ചേരുന്നുണ്ടു്, പക്ഷേ കൂടിച്ചേരുന്നിടത്തു് അക്ഷരങ്ങൾ കൂടി കൂട്ടക്ഷരങ്ങളുണ്ടാക്കാൻ പാടില്ലാത്ത ഒരു സവിശേഷതയാണിവിടെയുള്ളതു്. കയുടെ അടിയിൽ സ എന്ന രൂപം- ഗ്ലിഫ് ഇല്ലാത്ത ഒരു ഫോണ്ടിനെ സംബന്ധിച്ചു് അതു് താഴെക്കൊടുത്തിരിക്കുന്ന സിനിമാ പോസ്റ്ററിലേതുപോലെ നിരത്തിയെഴുതിയാൽ മതി. പക്ഷേ അങ്ങനെ നിരത്തിയെഴുതിയാൽ മതിയെങ്കിൽ ദൃൿസാക്ഷി എന്ന ഈ 1973 ലെ സിനിമാ പോസ്റ്ററിൽ കയുടെ ചില്ല് ൿ എങ്ങനെ വന്നു? ക എന്ന വ്യഞ്ജനം പിന്നാലെ വരുന്ന സ-യോടു ചേരാതെ വേറിട്ടുച്ചരിക്കേണ്ട വാക്കാണിതു്. തമിഴ്‌നാട്, കായ്‌കറി, ജോസ്‌തോമസ് തുടങ്ങിയപോലെയൊക്കെ. ഇംഗ്ലീഷിൽ നിന്നു വന്ന ചില വാക്കുകളാണെങ്കിൽ ഹാർഡ്‌വെയർ(ഹാർഡ്വെയർ അല്ല), സോഫ്റ്റ്‌വെയർ, പേയിങ്‌കൌണ്ടർ(പേയിങ്കൌണ്ടർ അല്ല) ഒക്കെ ഉദാഹരണം. [Read More]

യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി

യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ 117 അക്ഷരങ്ങൾ ആയി. പുതിയ അക്ഷരങ്ങൾ ഇവയാണ്: D00 – Combining Anuswara Above 0D3B – Malayalam Sign Vertical Bar Virama 0D3C- Malayalam Sign Circular Viramaപ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം. 0D00 – Combining Anusvara Above ആദ്യത്തേത് ‘മുകളിലുള്ള അനുസ്വാരമാണ്’. മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു. [Read More]

A formal grammar for Malayalam syllables

I wrote about formal grammar for Malayalam conjunct in last blog post. Continuing from there, let us discuss the syllable model. A syllable is a unit of organization for a sequence of speech sounds. Each syllable can be considered as pronounciation units that constitutes a word pronounciation. For example, “മലയാളം” has മ, ല, യാ, ളം as 4 syllables. If you ask a native Malayalam speaker, “How many letters are in the word മലയാളം? [Read More]

A formal grammar for Malayalam conjunct

In Malayalam a conjunct(കൂട്ടക്ഷരം) is formed by combining 2 or more consonants by Virama(ചന്ദ്രക്കല). “ക്ക” is a conjunct with 2 consonants, formed by ക + ് + ക. സ്ത്ര is a conjuct with 3 consonants സ+ ് + ത +്+ ര. ന്ത്ര്യ is a conjunct with 4 consonants – ന + ് + ത + ് + ര + ് + യ. Conjuncts with more than 4 consonant is rare. ഗ്ദ്ധ്ര്യ is formed by 5 consonants. [Read More]

On Kerala IT Policy Draft 2017

The Kerala IT Policy Draft 2017(draft) was published in March 2017 for public feedback. It has many progressive elements in it and are crucial for the rapidly changing IT ecosystem in the context of Government IT Policy. Continuing earlier Kerala gov. policy on Free and Open source software, this version also emphasis the usage and promotion of free and opensource software. The policy also mentions about the importance of Malayalam computing and local language content. [Read More]