Indesign CC automatic hyphenation for Indian languages

More and more publishers are starting to use Indesign CC and Unicode. One of the many adavantages the publishers get with unicode and Indesign cc is automatic hyphenation. A few of my friends told me that they don’t know how to use hyphenation. Eventhough I never used Indesign before, I decided to figure out. In my Windows 10 virtual machine, I installed Indesign CC 2018. Following is a tutorial on how to get perfect hyphenation for text in Indian languages in Indesign. [Read More]

Scribus gets Malayalam Hyphenation support

Scribus now has support for Malayalam hyphenation. I filed a bug report to add Malayalam hyphenation rules to Scribus and it is now added to scribus. The hyphenation rules are based on the TeX hyphenation patterns I wrote. How to use You need scribus 1.5.4 or later. It is not yet available as release while I am writing this. But once released you can get from https://www.scribus.net/downloads/ Start a new document. [Read More]

Trufont now has SVG paste, drag and drop support

TruFont the font-editing application written with Python3, ufoLib, defcon and PyQt5 now has support for pasting SVG images as glyphs. It now also support drag and dropping SVG files. For my font design workflow I mainly use Inkscape to desgin master drawings and then use fonteditor for further editing. I am migrating the fonts we maintained to Trufont from Fontforge(It is no longer developed). But, not having SVG support with Trufont was a blocker for me. [Read More]

മഞ്ജരി ഫോണ്ട് – പതിപ്പ് 1.3

മഞ്ജരി ഫോണ്ടിന്റെ 1.3 പതിപ്പ് ഇപ്പോൾ ലഭ്യമാണു്. പ്രധാന മാറ്റങ്ങൾ ഇവയാണ്: കണ്ടീഷണൽ സ്റ്റാക്കിങ്ങ് സംവിധാനം കൂടുതൽ അക്ഷരരൂപങ്ങളിലേക്ക് കൊണ്ടുവന്നു. കൂടുതൽ വിവരങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ: https://blog.smc.org.in/conditional-stacking/ ഫോണ്ട് ഇപ്പോൾ TTF നു പകരം OTF ഫോർമാറ്റിൽ ആണ് സ്വതവേ വരുന്നതു്. മഞ്ജരി രൂപകല്പന ചെയ്തത് OTF ഫോർമാറ്റ് മുന്നിൽ കണ്ടായിരുന്നെങ്കിലും(ക്യുബിക് ബെസിയർ കർവുകൾ) എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും കുറ്റമറ്റതായി കാണാത്തതുകൊണ്ട് TTF ൽ ആയിരുന്നു ആദ്യം പുറത്തിറക്കിയതു്. ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ പരിഹരിച്ചിട്ടുണ്ടു്. TTF, Webfonts എന്നിവയും വേണമെങ്കിൽ ഡൌൺലോഡ് ചെയ്യാം. ഫോണ്ട് ഫോർജ് ആയിരുന്നു മഞ്ജരിയടക്കമുള്ള എല്ലാ ഫോണ്ടുകളും എഡിറ്റ് ചെയ്യാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നതു്. [Read More]

മലയാളം അകാരാദിക്രമം

ഓരോ ഭാഷയിലും അതിലെ ലിപികളെ ഒരു പ്രത്യേക ക്രമത്തിൽ എഴുതുന്ന ഒരു കീഴ്‌വഴക്കം ഉണ്ടു്. ഇംഗ്ലീഷിൽ A,B,C,D എന്ന ക്രമമാണെങ്കിൽ മലയാളത്തിലത് അ, ആ, ഇ, ഈ എന്നിങ്ങനെ തുടങ്ങുന്ന ക്രമമാണുള്ളതു്. ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു് പല പ്രയോജനങ്ങളുമുണ്ടു്. നമുക്കെല്ലാം പരിചയമുള്ള നിഘണ്ടുവിൽ നോക്കലും, കുറേ പേരുടെ പട്ടികയിൽ നിന്നെളുപ്പത്തിൽ ഒന്ന് കണ്ടുപിടിക്കലും ഒക്കെ ഉദാഹരണം. കീഴ്‌വഴക്കം എന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൃത്യമായ ശാസ്ത്രീയതയൊന്നും ഈ ക്രമീകരണത്തിൽ കാണണമെന്നില്ല. അയിൽ തുടങ്ങുന്ന ഈ ക്രമത്തിനു് മലയാളത്തിൽ അകാരാദിക്രമമെന്നും പറയുന്നു. അക്ഷരമാല പൊതുവിൽ അകാരാദിക്രമത്തിലാണു് എഴുതുന്നതും പഠിക്കുന്നതും. സാമാന്യേന ഈ ക്രമം മലയാളികളെല്ലാം അറിഞ്ഞിരിക്കുന്നതാണ്. അക്ഷരങ്ങളൊറ്റയ്ക്കുള്ള ക്രമം അല്ലാതെ കുറേ വാക്കുകൾ തന്നാൽ അതെങ്ങനെ ക്രമീകരിക്കും എന്ന പ്രശ്നം കുറേകൂടി സങ്കീർണ്ണമാണ്. [Read More]

പുതിയൊരു മലയാളം ഫോണ്ട് നിർമിക്കുന്നതെങ്ങനെ?

ഈ ചോദ്യം ധാരാളം പേർ എന്നോടു് ചോദിക്കാറുണ്ടു്. പലപ്പോഴും വിശദമായ രീതിയിൽ തൃപ്തികരമായി ഉത്തരം കൊടുക്കാൻ പറ്റാറില്ല – പ്രത്യേകിച്ച് ചാറ്റിലും മറ്റും ചോദിക്കുമ്പോൾ. അതുകൊണ്ട് എല്ലാവർക്കും വേണ്ടി കുറച്ചു് കാര്യങ്ങൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവിടെ എഴുതാമെന്നു കരുതുന്നു. ഇതുവായിച്ചാൽ ഒരു ഫോണ്ട് നിർമിക്കാനാവുമെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഫോണ്ട് നിർമാണത്തിലെ സ്റ്റെപ്പുകൾ വളരെ ചുരുക്കിയെഴുതിയിരിക്കുന്നുവെന്നു മാത്രം. ഇംഗ്ലീഷ് ഫോണ്ടുകളുടെ നിർമാണം സംബന്ധിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ മിക്കവയും മലയാളത്തിനും ഉപകരിക്കും. ഇന്നത്തെ യുണിക്കോഡ് ഫോണ്ടുകൾ ഓപ്പൺടൈപ്പ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്. ഫോണ്ടിൽ അക്ഷരങ്ങളുടെ വരച്ച രൂപങ്ങളും, അക്ഷരങ്ങൾ കൂടിച്ചേരുന്നതിനെ സംബന്ധിച്ച ചിത്രീകരണ നിയമങ്ങളും ആണുള്ളതു്. എങ്ങനെ തുടങ്ങാം? [Read More]

ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. [Read More]

It is your language and your pen

Google recently added voice typing support to more languages. Among the languages Malayalam is also included. The speech recognition is good quality and I see lot of positive comments in my social media stream. Many people started using it as primary input mechanism. This is a big step for Malayalam users without any doubt. Technical difficulties related to writing in Malayalam in mobile devices is getting reduced a lot. This will lead to more content generated and that is one of the stated goals of Google’s Next billion users project. [Read More]