വിക്കിപീഡിയയുടെ പതിനെട്ടാം പിറന്നാളാണിന്ന്. അമ്പത്തെട്ടുലക്ഷം ലേഖനങ്ങളോടെ ഇംഗ്ലീഷ് വിക്കിപീഡിയയും അറുപതിനായിരത്തോളം ലേഖനങ്ങളോടെ മലയാളം വിക്കിപീഡിയയും ഒരുപാടു പരിമിതികൾക്കും വെല്ലുവിളികൾക്കുമിടയിൽ യാത്ര തുടരുന്നു.
292 ഭാഷകളിൽ വിക്കിപീഡിയ ഉണ്ടെങ്കിലും ഉള്ളടക്കത്തിന്റെ അനുപാതം ഒരുപോലെയല്ല. വിക്കിമീഡിയ ഫൗണ്ടേഷനിൽ കഴിഞ്ഞ നാലുവർഷമായി എന്റെ പ്രധാനജോലി ഭാഷകൾ തമ്മിൽ മെഷീൻ ട്രാൻസ്ലേഷന്റെയും മറ്റും സഹായത്തോടെ ലേഖനങ്ങൾ പരിഭാഷപ്പെടുത്തുന്ന സംവിധാനത്തിന്റെ സാങ്കേതികവിദ്യയ്ക്ക് നേതൃത്വം കൊടുക്കലായിരുന്നു.
ഇന്നലെ ഈ സംവിധാനത്തിന്റെ സഹായത്തോടെ പുതുതായി കൂട്ടിച്ചേർത്ത ലേഖനങ്ങളുടെ എണ്ണം നാലുലക്ഷമായി.