Added a new feature to SCIM malayalam phonetic input method. It can give spelling suggestions while typing!!!. Cool right?
See the below screenshot from my system. I am editing some text in GEDIT. For typing വിള, I have to type viLa according to the IM Scheme. But as every body does, I typed vila. Now hint menu comes with two suggestions. ള and ല. I press arrow keys and it becomes വിള.
An extract from the documentation:
മലയാളം ശബ്ദാത്മക നിവേശകരീതിക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള് സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്.
ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ മലയാളം ശബ്ദാത്മക നിവേശകരീതിയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള് di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു.
ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.
കെ എസ് ആര് ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്‍ക്ക് K S R T C എന്നു തന്നെ എഴുതാം.
“അടിപൊളി അല്ലേ?!!!”
Now look at this
Note: I decided not to use mozhi scheme as such for the better usability.But I tried to give some compatibility to that scheme by giving alternative patterns in some places.