യുവാക്കളുടെ തൊഴിലഭിമാനവും തൊഴിൽ സൊസൈറ്റികളും

നമ്മുടെ നാട്ടിലെ യുവാക്കൾ നേരിടുന്ന ഒരു പ്രതിസന്ധിയെപ്പറ്റിയും അതിന് പരിഹാരമായേക്കാവുന്ന ഒരാശയത്തെപ്പറ്റിയും എഴുതിയ ഒരു കുറിപ്പാണിതു്. നമ്മുടെ നാട്ടിൽ സവിശേഷ നൈപുണികൾ ആവശ്യമുള്ള പലതരത്തിലുള്ള കൂലിപ്പണികൾ, ഡ്രൈവിങ്ങ്, കൃഷിപ്പണികൾ, പെയിന്റിങ്ങ്, കെട്ടിടനിർമാണം, മെക്കാനിക് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന യുവാക്കൾ ധാരാളമുണ്ട്. ഇവരെല്ലാം മിക്കപ്പൊഴും അസംഘടിത മേഖലയിലാണുതാനും. സർക്കാർ, സ്വകാര്യ ജോലി നേടാത്തതോ നേടാനാവശ്യമായ വിദ്യാഭ്യാസമില്ലാത്തവരോ ആയ യുവാക്കളായ പുരുഷന്മാരാണ് ഇവയിലധികവും. പക്ഷേ യുവതികൾ വിദ്യാഭ്യാസം പരമാവധി വിവാഹം വരെ തുടർന്ന് പിന്നീട് കുടുംബജീവിതത്തിൽ എത്തിച്ചേരുകയാണ്. ഇരുപതിനും മുപ്പത്തഞ്ചിനും ഇടക്ക് പ്രായമുള്ള ഇവർ പുതിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. അതിനെപ്പറ്റി വിശദമായ ഒരു പഠനറിപ്പോർട്ട് ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു(നിത്യഹരിത വരൻമാർ-രേഖാചന്ദ്ര, സമകാലിക മലയാളം ജൂലൈ 16). [Read More]