2016 ൽ വായിച്ച പുസ്തകങ്ങൾ

വായിച്ചു തീർത്തതിനെക്കാൾ തീർക്കാതെ വായന നിർത്തിയ പുസ്തകങ്ങളായിരിക്കും 2016ൽ കൂടുതലും. ഉള്ളടക്കത്തിലെ താത്പര്യം കൊണ്ട് വായിക്കാനെടുത്തു് വായന ദുഷ്കരമായപ്പോഴോ പ്രതീക്ഷയ്ക്കൊത്ത് ഉള്ളടക്കമില്ലാത്തപ്പോഴോ പല നോൺ ഫിക്ഷൻ പുസ്തകങ്ങളും മാറ്റിവെച്ചു. 20 പുസ്തങ്ങളെങ്കിലും വായിക്കണമെന്നു കരുതിയെങ്കിലും അത്രയും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേ സമയം പുസ്തങ്ങളുടെ ലോകത്തിനപ്പുറം ഇന്റർനെറ്റ്-സോഷ്യൽ മീഡിയാ വായനകൾക്ക് ഒട്ടും കുറവുണ്ടായില്ല. ഒന്നു രണ്ടു മിനിറ്റുകൊണ്ട് ഒറ്റനോട്ടത്തിൽ വായിച്ചെടുക്കാവുന്ന കുറിപ്പുകളാണ് ഇന്റർനെറ്റ് വായനക്കാർക്കിഷ്ടം എന്നു തോന്നുന്നു. നീണ്ട കുറിപ്പുകൾ ഉണ്ടെങ്കിൽ പ്രധാനഭാഗങ്ങൾ ബ്ലർബ് ആയി കൊടുത്ത് വേഗത്തിലുള്ള വായനയെ സഹായിച്ചില്ലെങ്കിൽ വായനക്കാർ വിട്ടുകളയും. വായിച്ച പുസ്തകങ്ങൾ താഴെക്കൊടുക്കുന്നു. ഈബുക്കുകളാണ് കൂടുതലും വായിച്ചതു്. 1. Elon Musk: Inventing the Future by Ashlee Vance [Read More]

ഡോക്ടർ ബി എം ഹെഗ്ഡേ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അഭിമുഖത്തെപ്പറ്റി

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പതിപ്പിൽ(ലക്കം 16) ഡോ ബി എം ഹെഗ്‌ഡെയുമായി അഭിമുഖമുണ്ട്. കവർസ്റ്റോറിയാണു്. ലോകപ്രശസ്ത ജനപക്ഷ ഡോക്ടറാണു്, ആരോഗ്യം സമൂഹത്തിന്റെ ആരോഗ്യമാണെന്നൊക്കെ പറഞ്ഞുള്ള ആമുഖത്തിനപ്പുറം വായിച്ച് പോയപ്പോൾ എന്റെ പരിമിതമായ ശാസ്ത്രവിജ്ഞാനത്തിനൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കപടവാദങ്ങളാണു് കാണാനിടയായതു്. പത്മ ഭൂഷൺ ലഭിച്ച, മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസ്‌ലറായിരുന്ന, നിരവധി ബിരുദങ്ങളും വർഷങ്ങളുടെ വൈദ്യശാസ്ത്ര അനുഭവപരിചയവുമുള്ള ഇദ്ദേഹം ഇങ്ങനെയൊക്കെ ശാസ്ത്രത്തെ അവതരിപ്പിക്കുന്നതിൽ എനിക്കത്ഭുതമുണ്ട്. ആരോഗ്യരംഗത്തെ സാമ്പത്തിക ചൂഷണങ്ങൾ, ഡോക്ടർ രോഗി ബന്ധങ്ങളിലെ തെറ്റായ പ്രവണതകൾ തുടങ്ങി ആർക്കും അംഗീകരിക്കാൻ അത്ര വിഷമമൊന്നുമില്ലാത്ത വിഷയങ്ങളുടെ മറവിൽ ആധുനിക വൈദ്യശാസ്ത്രത്തെയും അതിന്റെ നേട്ടങ്ങളെയും അപ്പാടെ നിരാകരിയ്ക്കുകയാണു് ഹെഗ്‌ഡെ ചെയ്യുന്നതു്. അദ്ദേഹത്തിനു ലഭിച്ച ശാസ്ത്ര വിദ്യാഭ്യാസത്തെയും അലങ്കരിച്ച പദവികളെയും അപ്പാടെ ചോദ്യചിഹ്നമാക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ നമ്മുടെ നാട്ടിലെ ലാടവൈദ്യൻമാരുടെയോ കപടശാസ്ത്രവാദക്കാരുടെയോ വാദങ്ങളിൽ നിന്നും ഒട്ടും ഭിന്നമല്ല. [Read More]

When Breath Becomes Air – Paul Kalanithi

I read this book after my friends recommended it and wrote the following note at Goodreads I am not rating this book. Not because of the book is bad. It is well written, I read it in a single day. But just that it gave me lot of pain and I would not recommend any of my friends to go through that pain. The reading can be felt very personal, like watching a friend – the author of the book – suffering. [Read More]

Gujarat Files – Rana Ayyub

Fear – That would be the single word I can use to describe my feeling after reading the book. My belief in Indian judicial and paraliamentary system is not a firm one. This book shakes it badly. I am nobody to judge the facts revealed in the book, but what make me afraid is there is very less chance that these facts are verified by the current Indian political and legal system. [Read More]