പത്തുകോടിയുടെ മലയാളം കോർപ്പസ്

മലയാളത്തിൽ AI കോർപ്പസ് നിർമിക്കാനായി പത്തുകോടി രൂപ ഈയിടെ അവതരിപ്പിച്ച കേരളബഡ്ജറ്റിൽ നീക്കിയിരിത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമീപകാലത്ത് നേടിയിട്ടുള്ള വലിയ പുരോഗതിയുടെ പശ്ചാത്തലത്തിൽ മലയാളഭാഷ പുറംതള്ളാതെയിരിക്കാനായിട്ടാണ് ഈ “മലയാളം AI സംരംഭം” ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. അത് സദുദ്ദേശപരവും കാലോചിതവുമാണ്. അതോടൊപ്പം തന്നെ ഈ പത്തുകോടികൊണ്ട് നമുക്കെന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള കുറച്ചുചിന്തകൾ കൂടി പങ്കുവെക്കട്ടെ. എന്താണ് ഒരു കോർപ്പസ്? AI മോഡലുകളുടെ പരിശീലനത്തിന് അതിവിപുലമായ ഉള്ളടക്കം ആവശ്യമാണ്. ഇത് ടെക്സ്റ്റ് ആവാം, ചിത്രങ്ങളാവാം, സംഭാഷണങ്ങളുടെ റെക്കോർഡിങ്ങ് ആവാം. ഇതിനെയാണ് ട്രെയിനിങ്ങ് കോർപ്പസ്സ് എന്ന് വിളിക്കുന്നത്. എത്രത്തോളം വലുതാണ് കോർപ്പസ് അത്രത്തോളം ഈ മോഡലുകൾ മെച്ചമായിരിക്കുമെന്നാണ് നിലവിലെ ലാർജ് ലാംഗ്വേജ് മോഡലുകളുടെ സാങ്കേതികവിദ്യ. അതിനായി, ഇത്തരം മോഡലുകളുടെ നിർമാതാക്കളും ഗവേഷകരും ഇന്റർനെറ്റിൽ നിന്ന് കിട്ടാവുന്ന എല്ലാ ഡാറ്റയും ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ഈ മത്സരത്തിൽ പകർപ്പവകാശവും ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശവുമൊക്കെ പലവട്ടം കോടതി കേറിയിറങ്ങിയെങ്കിലും വലിയവിജയമൊന്നും നേടിയിട്ടില്ല. ...

June 26, 2026 · 4 min · Santhosh Thottingal

നിർമിതബുദ്ധി കിയോസ്കുകൾ

ഭാഷ തടസ്സമാകാതിരിക്കാൻ സഞ്ചാരികളെ സഹായിക്കാൻ AI Kiosk കൾ സ്ഥാപിക്കും എന്ന മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞെന്ന് പത്രത്തിൽ വായിച്ചു. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന കിയോസ്കുകൾ അവർക്ക് അവരുടെ ഭാഷയിൽ മറുപടി കൊടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഭാഷ തടസ്സമാകാതിരിക്കാൻ സഞ്ചാരികളെ സഹായിക്കാൻ AI Kiosk കൾ സ്ഥാപിക്കും -ദേശാഭിമാനി പത്രം - ജൂലൈ 12, 2024 ചില ചോദ്യങ്ങൾ ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ച് നിലവിൽ സഞ്ചാരികൾ അറിയുന്നതും സംശയങ്ങൾ തീർക്കുന്നതും എങ്ങനെയാണ്? അതിൽ എന്ത് പോരായ്മകളാണ് ഉള്ളത്? ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണുകളിൽ ലഭ്യമല്ലാത്ത എന്തു സൗകര്യമാണ് ഈ കിയോസ്കുകളിൽ ഉണ്ടാകുക? ഇന്റർനെറ്റിൽ ലഭ്യമല്ലാതിരിക്കുകയും എന്നാൽ കിയോസ്കുകളിൽനിന്നു മാത്രം അറിയാൻ കഴിയുന്നതുമായ എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ? ...

July 12, 2024 · 2 min · Santhosh Thottingal

Concerns on using AI in classrooms

There’s been a recent surge in news reports about schools, including those in Kerala, incorporating AI into classrooms. For example this news titled “Kerala School Introduces IRIS: India’s First AI Teacher Robot” Today, I learned about a teacher training program organized by the Kerala Education Department. The program focuses on training teachers before students on AI tools. While I generally support teacher training on new technologies that can potentially improve teaching or save time, I’m curious about the specific problems AI is expected to solve. For instance, the news report mentions AI tools evaluating answer sheets, generating exam questions, and creating unit tests. Perhaps a better question is should these tasks be automated? If teachers struggle with these tasks and seek to rely on AI, there might be underlying pedagogical issues, not technological ones. ...

April 24, 2024 · 5 min · Santhosh Thottingal

Correspondence with Kerala State Commission for Protection of Child Rights

On October 2, 2018, I reached out to the Kerala State Commission for Protection of Child Rights. My letter highlighted the urgent need for parental guidance and content ratings on TV programs for children. Many shows broadcasted lack age-appropriate warnings, exposing children to inappropriate content like vulgar language, violence, and negative portrayals of family and gender roles. This issue, I argued, required intervention in line with practices in any civilized society. ...

November 24, 2023 · 2 min · Santhosh Thottingal

യുവാക്കളുടെ തൊഴിലഭിമാനവും തൊഴിൽ സൊസൈറ്റികളും

നമ്മുടെ നാട്ടിലെ യുവാക്കൾ നേരിടുന്ന ഒരു പ്രതിസന്ധിയെപ്പറ്റിയും അതിന് പരിഹാരമായേക്കാവുന്ന ഒരാശയത്തെപ്പറ്റിയും എഴുതിയ ഒരു കുറിപ്പാണിതു്. നമ്മുടെ നാട്ടിൽ സവിശേഷ നൈപുണികൾ ആവശ്യമുള്ള പലതരത്തിലുള്ള കൂലിപ്പണികൾ, ഡ്രൈവിങ്ങ്, കൃഷിപ്പണികൾ, പെയിന്റിങ്ങ്, കെട്ടിടനിർമാണം, മെക്കാനിക് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന യുവാക്കൾ ധാരാളമുണ്ട്. ഇവരെല്ലാം മിക്കപ്പൊഴും അസംഘടിത മേഖലയിലാണുതാനും. സർക്കാർ, സ്വകാര്യ ജോലി നേടാത്തതോ നേടാനാവശ്യമായ വിദ്യാഭ്യാസമില്ലാത്തവരോ ആയ യുവാക്കളായ പുരുഷന്മാരാണ് ഇവയിലധികവും. പക്ഷേ യുവതികൾ വിദ്യാഭ്യാസം പരമാവധി വിവാഹം വരെ തുടർന്ന് പിന്നീട് കുടുംബജീവിതത്തിൽ എത്തിച്ചേരുകയാണ്. ഇരുപതിനും മുപ്പത്തഞ്ചിനും ഇടക്ക് പ്രായമുള്ള ഇവർ പുതിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. അതിനെപ്പറ്റി വിശദമായ ഒരു പഠനറിപ്പോർട്ട് ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു(നിത്യഹരിത വരൻമാർ-രേഖാചന്ദ്ര, സമകാലിക മലയാളം ജൂലൈ 16). മലബാർ മേഖലയിൽ വ്യാപകമായി ഈ തരത്തിലുള്ള യുവാക്കൾ അവിവാഹിതരായിത്തുടരുന്നു എന്നതാണ് പഠനം. ...

July 29, 2018 · 2 min · Santhosh Thottingal

On Kerala IT Policy Draft 2017

The Kerala IT Policy Draft 2017(draft) was published in March 2017 for public feedback. It has many progressive elements in it and are crucial for the rapidly changing IT ecosystem in the context of Government IT Policy. Continuing earlier Kerala gov. policy on Free and Open source software, this version also emphasis the usage and promotion of free and opensource software. The policy also mentions about the importance of Malayalam computing and local language content. These are all good, even though planning and implementation of specific items in these sections need wider discussions. ...

April 16, 2017 · 4 min · Santhosh Thottingal

സാങ്കേതികവിദ്യാഭ്യാസം : പരീക്ഷകളിങ്ങനെ മതിയോ?

 കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകള്‍ ഒരുപാട് കോലാഹലങ്ങള്‍ക്കു ശേഷം തുടങ്ങിക്കഴിഞ്ഞു. മൂല്യനിര്‍ണ്ണയശാലകളും സജീവമായിരിക്കുന്നു. ചോദ്യപ്പേപ്പറുകളും അവയുടെ നിലവാരവും മൂല്യനിര്‍ണ്ണയരീതിയും ഒക്കെയാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ച. ‘പോര്‍ഷന്‍ തീര്‍ത്താല്‍’ തീരുന്ന പണിയേ തനിക്കുളുവെന്നു കരുതിയിരുന്നവരായിരുന്നു മിക്കവരും. “ഒക്കെ ഞാന്‍ പഠിപ്പിച്ചതാ, അവര് പഠിച്ചിരുന്നെങ്കില്‍ ജയിച്ചേനെ” അല്ലെങ്കില്‍ “നമ്മളെയൊക്കെ ക്ലാസ്സില്‍ പഠിപ്പിച്ചിട്ടാണോ, കാര്യങ്ങളൊക്കെ തനിയേ കണ്ടുപിടിച്ചു പഠിക്കാനുള്ള മടികൊണ്ടാ ഇപ്പോഴത്തെ കുട്ടികളൊക്കെ പരീക്ഷയില്‍ തോല്‍ക്കുന്നേ” എന്നുമൊക്കെയുള്ള മാസ്സ് ഡയലോഗടിയ്ക്കാന്‍ അദ്ധ്യാപകർക്കൊന്നും പണ്ടത്തെയെന്നപോലെ ഇപ്പോഴും ഒരു മടിയുമില്ല. വ്യക്തിപരമായ നിരീക്ഷണങ്ങള്‍ നിന്നുള്ള സാമാന്യവല്‍ക്കരണത്തില്‍ തെറ്റുകളുണ്ടന്നു തോന്നിയാല്‍ ചൂണ്ടിക്കാണിക്കുക, തിരുത്താം 🙂 തനിയ്ക്ക് ആഴത്തില്‍ ബോധ്യമുള്ള ഒരു കാര്യം മാത്രമേ മറ്റൊരാള്‍ക്കു ബോധിയ്ക്കും വിധം പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കായാലും പറ്റൂ. അവര്‍ക്കേ ക്ലാസ്സ്മുറിയില്‍ പഠിതാവില്‍ നിന്നും തിരിച്ചു ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ആഴത്തിലേയ്ക്കിറങ്ങി പാഠഭാഗം ഇനിയും ആസ്വാദ്യകരമാക്കുവാന്‍ സാധിക്കൂ, ചുറ്റുമുള്ളലോകത്തെ അതിലേയ്ക്ക് ബന്ധിപ്പിയ്ക്കുവാനാകൂ. അങ്ങനെയൊരു ക്ലാസ്സിലിരുന്ന വിദ്യാര്‍ത്ഥിക്കേ അതുനുമപ്പുറമെന്തുണ്ടെന്ന് ക്ലാസ്സിനു പുറത്തന്വേഷിക്കുവാന്‍ സാധിക്കൂ. അപ്പൊഴേ പഠിച്ചതുകൊണ്ടു തന്റെ പരിസരത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യാനും പ്രാവര്‍ത്തികമാക്കാനും ഉള്ള ശ്രമങ്ങളൊകെ ഉണ്ടാകൂ. ഇതൊക്കെ സാധിച്ചില്ലെങ്കില്‍ ഒരു സാങ്കേതിക കലാലയം കൊണ്ട് എന്താണ് പ്രയോജനം? ...

January 26, 2017 · 6 min · Kavya Manohar