പത്തുവർഷത്തെ കോഡ്
ഭാഷാകമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയിട്ട് പത്തുവർഷമാകുന്നു. 2008 ൽ ഒക്കെയാണ് ഈ മേഖലയിൽ സജീവമാകുന്നതും പലതരം പ്രോജക്ടുകൾക്കായി സമയം നീക്കിവെച്ചു തുടങ്ങുന്നതും. കഴിഞ്ഞ പത്തുവർഷത്തെ എന്റെ സംഭാവനകൾ ഗിറ്റ്‌ഹബ്ബിൽ ഉള്ള കോഡിന്റെ അടിസ്ഥാനത്തിൽ ചിത്രീകരിച്ചിരിക്കുകയാണിവിടെ. Generated using https://github-contributions.now.sh/ for my github username santhoshtr ഇതിലെ ഓരോ കള്ളിയും ഒരു ദിവസമാണ്. പച്ച നിറത്തിലുള്ള കള്ളിയുള്ള ദിവസങ്ങളിൽ കോഡ്, ബഗ്ഗ് റിപ്പോർട്ടുകൾ, മറ്റുള്ളവരുടെ കോഡ് റിവ്യൂ ചെയ്യൽ അങ്ങനെയെന്തെങ്കിലും രീതിയിലുള്ള പ്രവർത്തനം ചെയ്തുവെന്നർത്ഥം. ഇളം പച്ചയിൽ നിന്നും കടുംപച്ചയിലേക്ക് പോകുന്തോറും അതിന്റെ എണ്ണം കൂടുന്നു. ...