മലയാളത്തിന്റെ ഡിജിറ്റൽ സൗന്ദര്യം - പ്രഭാഷണം

ഡോ. പുതുശ്ശേരി രാമചന്ദ്രൻ അനുസ്മരണ ദേശീയസെമിനാറും പുരസ്കാരവിതരണവും 2024 ഫെബ്രുവരി 26, 27, 28 തിയതികളിൽ കേരളയൂണി. കേരളപഠനവിഭാഗം സെമിനാർഹാൾ, കാര്യവട്ടം കാമ്പസിൽ നടന്നു. “നവസാങ്കേതികയും സർഗ്ഗാത്മകസാധ്യതകളും " എന്നതായിരുന്നു സെമിനാർ വിഷയം.

“മലയാളത്തിന്റെ ഡിജിറ്റൽ സൗന്ദര്യം” എന്ന വിഷയം ഞാൻ അവതരിപ്പിച്ചു.

അവതരണം

ഒന്നരമണിക്കൂർ ഉള്ള ഈ പ്രഭാഷണം നിരവധി ചിത്രങ്ങളുടെയും വീഡിയോകളുടെയും ഇല്ലസ്ട്രേഷനുകളുടെയും സഹായത്തോടെയുള്ളതാണ്.

ഇരുനൂറ്റമ്പത് കൊല്ലത്തെ മലയാളത്തിന്റെ അച്ചടി ചരിത്രത്തിൽ അക്ഷരങ്ങളുടെ സൗന്ദര്യത്തിൽ വന്ന മാറ്റങ്ങൾ, ആ മാറ്റങ്ങൾക്ക് സാങ്കേതികവിദ്യ, അധികാരവ്യവസ്ഥ എന്നിവ എങ്ങനെ കാരണമായി? ആ മാറ്റങ്ങളുടെ സവിശേഷതകൾ, നാൾവഴികൾ എന്ത്?

ഇന്നത്തെ കാലത്തെ അക്ഷരങ്ങളുടെ സൗന്ദര്യാവിഷ്കാരം ഫോണ്ടുകൾ വഴിയാണെന്നതുകൊണ്ട് മലയാളത്തിന്റെ സൗന്ദര്യത്തെ എങ്ങനെ ഫോണ്ടുകൾ ആവിഷ്കരിക്കുന്നു? എന്താണ് സൗന്ദര്യം? അക്ഷരങ്ങളുടെ വടിവിനെ ടെക്നോളജി എങ്ങനെ നിർവചിക്കുന്നു, അതെങ്ങനെ സാധ്യമാക്കുന്നു?

ഫോണ്ട് സാങ്കേതികവിദ്യയിലെ പുതിയ പരീക്ഷണങ്ങൾ എന്തൊക്കെയാണ്?

അച്ചടി എന്നതിൽ നിന്നും മോഷൻ ടൈപ്പോഗ്രഫി, ഫ്‌ളൂയിഡ് ടൈപ്പോഗ്രഫി തുടങ്ങിയ പുത്തൻ മേഖലകളിലേക്ക് മലയാളം കടന്നുചെല്ലുന്നതെങ്ങനെ?

‘വരച്ചുണ്ടാക്കുക’ എന്ന സാമ്പദായിക ഫോണ്ട് നിർമാണ സാങ്കേതികവിദ്യ ഗണിതശാസ്ത നിർവചനങ്ങൾക്ക് കൊണ്ട് സാധ്യമാക്കുന്ന രീതിയിലേക്ക് മാറിയതെങ്ങനെ? ഈ സാങ്കേതികവിദ്യ നൂപുരം ഫോണ്ടിലെങ്ങനെ പ്രയോഗിച്ചിരിക്കുന്നു?

ഇത്തരം വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

ഈ പ്രഭാഷണം മാർച്ച് 9ന് പൊതുജനങ്ങൾക്കായി വീണ്ടും ഓൺലൈനിൽ അവതരിപ്പിച്ചു. അതിന്റെ വീഡിയോ ചുവടെ:

comments powered by Disqus