Year 2023

From facebook post

വളരെ തിരക്കുപിടിച്ച ഒരു വർഷമാണ് കടന്നുപോകുന്നുന്നത്. ഫേസ്‌ബുക്കിൽ വല്ലപ്പോഴും മാത്രമേ കയറിയുള്ളൂ. വർഷാവസാനം ആയതുകൊണ്ട് ഒരു അവലോകനം എഴുതിയിടാമെന്നു കരുതി.

ഇക്കൊല്ലം ഒരു അക്കാദമിക് പേപ്പറെഴുതി. ഇതുവരെ എഴുതിയ ഗവേഷണപ്രബന്ധങ്ങളിൽ നിന്ന് ഇക്കൊല്ലം മൊത്തത്തിൽ 220 സൈറ്റേഷനുകൾ കിട്ടി. നാലു രാജ്യങ്ങളിലായി ഏഴു കോൺഫറൻസുകളിൽ പങ്കെടുത്തു സംസാരിച്ചു.

അതിൽ രണ്ടെണ്ണത്തിൽ കീനോട്ട് സ്പീക്കറായിരുന്നു(ഫിൻലാൻഡിലെ Tampereൽ നടന്ന യൂറോപ്യൻ അസോസിയേഷൻ ഓഫ് മെഷിൻ ട്രാൻസ്‌ലേഷൻ, ചൈനയിലെ Macaoൽ നടന്ന ഏഷ്യൻ മെഷിൻ ട്രാൻസ്‌ലേഷൻ പരിപാടി). മൂന്ന് പാനൽ ഡിസ്കഷനുകൾ. ഇതിനെല്ലാം കൂടി 14 വിമാനയാത്രകൾ.

ഇക്കൊല്ലം ഇതുവരെ 900 സോഴ്സ് കോഡ് കമ്മിറ്റുകൾ(സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്കു മനസ്സിലാകും. കോലി ഈ വർഷം എത്ര റൺ അടിച്ചുകൂട്ടി എന്നു പറയുന്നപോലെ ഒരു സംഭവം). സോഫ്റ്റ്‌വെയർ എൻജിനിയറിങ്ങ് പ്രൊഫഷനിൽ പതിനെട്ടാം വർഷത്തിലും സജീവമായി പ്രോഗ്രാമിങ്ങ് ചെയ്യുന്നു എന്നതിൽ അഭിമാനിക്കുന്നു. പത്തുലേഖനങ്ങൾ ബ്ലോഗിൽ എഴുതി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ മുന്നേറ്റങ്ങൾ പ്രൊഫഷനിൽ വലിയ ചലനങ്ങളുണ്ടാക്കി. സംസാരിച്ച എല്ലാ കോൺഫറൻസും ഈ വിഷയത്തിലുള്ളതായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് കുറച്ച് പുതിയ പ്രോജക്ടുകൾ, മുമ്പ് ചെയ്ത പ്രോജക്ടുകളുടെ മെയിന്റനൻസ്. ഒപ്പം പുതിയ ഒരു ടൈപ്പ്ഫേസിന്റെ ഡിസൈൻ തുടരുന്നു. മുമ്പ് ചെയ്തവയുടെ പുതിയ പതിപ്പുകൾ പുറത്തിറക്കി. ഇതിനെല്ലാംകൂടി ജോലിക്കിടയിൽ സമയമില്ലാത്തതിനാൽ ആഴ്ചയിൽ നാലുദിവസമാക്കി ജോലി ക്രമീകരിച്ചു.

വൈകിയെങ്കിലും കോവിഡ് തേടിയെത്തി. പത്താം വിവാഹവാർഷികമായിരുന്നു. മോൾ സ്കൂളിൽ പോയിത്തുടങ്ങി. കാവ്യ “ഡോ. കാവ്യ” ആയി. ചുരുങ്ങിയത് ഇരുപത് സിനിമകളും അഞ്ച് വെബ് സീരീസുകളും കണ്ടു. ഫിക്ഷൻ

പുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചില്ല. പഠനത്തിനായി അഞ്ചുപുസ്തകങ്ങളെങ്കിലും വാങ്ങിവായിച്ചു. ഓൺലൈനിൽ വായിച്ചുകൂട്ടിയതിനു കണക്കില്ല.

Merry Christmas and Happy New Year!

comments powered by Disqus