ആം ചിഹ്നം ഫോണ്ടുകളിൽ

ഏറെക്കാലമായി പലരും ചോദിക്കുന്ന ഒരു സംശയമാണ് അക്കങ്ങളുടെ കൂടെ ആം ചിഹ്നം എഴുതുമ്പോൾ വരുന്ന കുത്തുവട്ടം എങ്ങനെ കളയാമെന്ന്. 16-ാം, 18ാം തുടങ്ങിയ ഉദാഹരണങ്ങൾ. ഒട്ടുമിക്ക അപ്ലിക്കേഷനുകളുടെ പുതിയ പതിപ്പുകളിലും ഈ പ്രശ്നം കാണില്ല. ലിബ്രെഓഫീസിൽ പക്ഷേ ഈ പ്രശ്നം തുടരുന്നുണ്ട്. ഇതിനു പരിഹാരമായി ഫോണ്ടുകളിൽ ഒരു ചെറിയ പുതുക്കൽ നടത്തിയിട്ടുണ്ട്. മഞ്ജരി, ഗായത്രി, ചിലങ്ക, നൂപുരം ഫോണ്ടുകളുടെ പുതിയ പതിപ്പുപയോഗിച്ചാൽ ഈ പ്രശ്നം ഒഴിവാകും. പുതിയ പതിപ്പുകൾ smc.org.in/fonts എന്ന പേജിൽ നിന്നെടുക്കാം.

comments powered by Disqus