ചങ്ങാതിമാരേ, കേരളത്തിലെ രസകരമായ പ്രാദേശിക ഭാഷാ ഭേദങ്ങളെക്കുറിച്ചു് നിങ്ങള്‍ക്കെല്ലാമറിയാമല്ലോ? തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, വയനാട് തുടങ്ങി നമുക്കു് വ്യത്യസ്തങ്ങളായ മലയാളത്തിന്റെ രൂപഭേദങ്ങളുണ്ടു്. അച്ചടി മലയാളത്തില്‍ നിന്നും വളരെയേറെ വ്യത്യസ്തമാണു് അവ. അച്ചടി മലയാളം കൊടുത്തു് സ്ഥലത്തിന്റെ പേരു കൊടുത്താല്‍ ആ പ്രദേശത്തെ മലയാളത്തിന്റെ രീതിയിലേക്കു അതിനെ മാറ്റിത്തരുന്ന ഒരു സോഫ്റ്റ്‌വെയര്‍ രസകരമാവില്ലേ?
അത്തരത്തിലൊരു ശ്രമമാണു് “ക്ടാവ്” Slang converter എന്നു പേരിട്ടിരിക്കുന്ന പ്രൊജക്ട്. ഇതിന്റെ കൂടെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കൂ. ഡെവലപ്മെന്റ് പതിപ്പിന്റെ ചിത്രമാണതു്. കുറച്ചു നിയമങ്ങളുടെ അടിസ്ഥാനത്തില്‍ Natural Language Processing ന്റെ പുതിയ ശാഖയായ AMP(Ambiguous Language Processing) എന്ന വിദ്യ ഉപയോഗിച്ചാണു് ഇതു ചെയ്തിരിക്കുന്നതു്. Qt/C++ ആണു് കോഡ്. UI ചെയ്യാന്‍ Qt Creator ഉപയോഗിച്ചു.
ഒരു മലയാളം ഫയലില്‍ പല സ്ലാങ്ങില്‍ തിരയാനുള്ള സംവിധാനവും തയ്യാറാക്കാന്‍ പദ്ധതിയുണ്ടു് . അതായതു് ഗഡി എന്നു തിരഞ്ഞാല്‍ സുഹൃത്തു് , ചങ്ങാതി എന്നൊക്കെ കിട്ടണം. പിന്നെ ഗഡി എന്നു സ്പെല്ലിങ്ങ് തെറ്റിച്ചെഴുതിയാല്‍ സുഹൃത്ത്, ചങ്ങാതി എന്നൊക്കെ സ്പെല്‍ചെക്കറില്‍ സൂചന വരാനുള്ള ഫീച്ചറും നമുക്കു് ചെയ്യണം. GPL V3 ലൈസന്‍സിലുള്ള ഈ അപ്ലിക്കേഷനു് ഇതിന്റെ നിയമങ്ങള്‍ വിപുലപ്പെടുത്താനും ടെസ്റ്റ് ചെയ്യാനും വിവിധ ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നുള്ള സഹായം ആവശ്യമുണ്ടു്.
സഹകരിക്കുമല്ലോ.
അഭിപ്രായങ്ങളറിയിക്കുക.