സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008
ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്

സപ്തംബര്‍ 20, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ

സംഘാടനം: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്,

ഫോസ്സ്‌സെല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ലനോളജി – കോഴിക്കോട്

വിവരസാങ്കേതികവിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിക്കു് ഉപയുക്തമാക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നിലകൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കുവെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു് സ്വതന്ത്ര വിവരവികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതുജനമദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസ ത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

ഈ വര്‍ഷത്തെ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനം മലയാളഭാഷാ കമ്പ്യൂട്ടിംഗിനു് പ്രാമുഖ്യം നല്കി , ഈ മേഖലയില്‍ ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും ഉപയോഗിക്കാനും കൂട്ടായ പ്രവര്ത്തനത്തിലൂടെ അവ മെച്ച പ്പെടുത്തുവാനും ലക്ഷ്യമിട്ടുകൊണ്ടു് സംഘടിപ്പിക്കപ്പെടുകയാണു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടിയുടെ ഭാഗമായി ഫോസ്സ്‌സെല്‍, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ലനോളജി – കോഴിക്കോട്, ഇന്‍സ്റ്റള്‍ ഫെസ്റ്റ് ഒരുക്കുന്നു. വിവിധ സ്വതന്ത്ര സോഫ്റ്റു വേറുകള്‍ , ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രായോഗിക പ്രവര്ത്തനങ്ങള്‍ക്കുള്ളവയും, ആവശ്യമുള്ളവര്‍ക്കു് സൗജന്യമായി ഇന്‍സ്റ്റള്‍ ചെയ്തു് ഉപയോഗക്രമം പരിശീലിപ്പിക്കുകയാണു് ഇന്‍സ്റ്റള്‍ ഫെസ്റ്റില്‍ ചെയ്യുക.

സ്വതന്ത്ര സോഫ്റ്റ്‌വേറിലും ഭാഷാ കമ്പ്യൂട്ടിങ്ങിലും തല്പരരായ ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. കംമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ മുന്‍ പരിചയം വേണമെന്നില്ല. സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുക. സപ്തംമ്പര്‍ 18 നു് വൈകുന്നേരം 5 മണിയ്ക്കു് മുമ്പായി ഡോ. കെ. വി. തോമസ്, മലയാള വിഭാഗം, മലബാര്‍ ക്രസ്ത്യന്‍ കോളേജ്, കോഴിക്കോട് എന്ന വിലാസത്തില്‍ (സെല്‍ 9447339013, മെയില്‍:mcccentenary@gmail.com) നിങ്ങളുടെ റജിസ്ട്രേഷന്‍ അപേക്ഷകള്‍ എത്തിയ്ക്കുക. സ്വന്തം കമ്പ്യൂട്ടറില്‍ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രയോഗ സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സിപിയു/ലാപ് ടോപ് കൊണ്ടുവരേണ്ടതാണു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുവാനുള്ള വിലാസം:

ഡോ.മഹേഷ് മംഗലാട്ട് , 94470-34697, maheshmangalat at gmail.com

പരിപാടികള്‍

Inaugural Session: Welcome: Dr. Sreejith M.Nair President: Mrs.Gladys PE Isaac,Principal,Malabar Christian College Inauguration: Dr.M.R.Raghava Varrier

Software Freedom Day Lecture: Sri. K. H. Hussain Topic: Language, Society and Freedom

Software Freedom: An Introduction: Sri. Anivar Aravind

Felicitation: Comdr. Percy Mackaden,VSM

Vote of Thanks: Dr.K.Rajasekharan

Tea Break

Session 1: Language Computing

Rapporteur: Sri. M.E.Premanand Presentation 1: Language Computing: Current Scenario – Dr. Mahesh Mangalat Presentation 2: Text, Hypertext and New Publishing – Sri. P.P. Ramachandran Presentation 3: Swathanthra malayalam Computing:Mission, Projects and Practice: A Demonstration– Sri. Jaison Nedumpala

Lunch Break

Session 2: Towards a Knowledge Society Rapporteur: Sri.A.P.M.Rafeeque

Presentation1: Introduction to Free Knowledge: Concept Framework and Practice: Sri.Anivar Aravind

Presentation 2: Content Licensing and Open Standards:Sri. Hiran Venugopalan

Presentation 3: Bridging Digital Divide: The Way Forward: Sri.Shyam Karanatt

Tea Break

Session 3: Panel Discussion

ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാതന്ത്ര്യവും ഭാവിയും

Moderator: Dr.K.V.Thomas

Participants: Sri. Kalpetta Narayanan, Sri.N.P.Rajendran, Sri.P. Suresh,

Smt.T.V.Suneetha, Dr.C.J.George

Vote of Thanks: Sri.T.M.Raveendran

INSTALLFEST is being organized in connection with Software Freedom Day by FOSS-CELL, NIT-Calicut and FSUG-Calicut. INSTALLFEST will be open from 11.30 am to 5.00pm. Various Open Source Operating System distributions and Application Software will be installed free of cost and training will be provided to install and use them. Please bring your CPU/Laptop.

Organising Committee: Patron: Mrs.Gladys PE Isaac,Principal Members: Comdr. Percy Mackaden, VSM, Dr.Sreejith M.Nair, Dr.K.V.Thomas, Sri.A.P.M.Rafeeque, Sri.M.E.Premanand, Dr.K.Rajasekharan, Sri.T.M.Raveendran, Sri.Godwin Samraj, Sri.P.C.Prajith, Sri.M.C.Vasisht

comments powered by Disqus