മനുസ്മൃതിയില്‍ മനു ഇങ്ങനെയെഴുതി:
ഭര്ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
എന്നുവച്ചാല്‍: അച്ഛനും, ഭര്‍ത്താവും, മകനും പലപ്പോഴും രക്ഷിച്ചെന്നിരിയിയ്ക്കും. ന്നാലും ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. ‘ന’ എന്നു പറഞ്ഞാല്‍ No ന്നു്. ഇതില്‍പ്പിടിച്ചു് പലരും സ്ത്രീ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. പലരീതിയിലും ഇതിനെ വ്യഖ്യാനിയ്ക്കാമെന്നു് പറയപ്പെടുന്നു. കുറച്ചുകാലം മുമ്പു് വേറൊരു വ്യാഖ്യാനം ഞാന്‍ വായിക്കുകയുണ്ടായി. ആ ലാസ്റ്റ് ലൈനെഴുതുമ്പോള്‍ മനു അറിയാതെ (അതോ മനപൂര്‍വ്വമായോ) എന്റര്‍ കീ മാറി അടിച്ചുപോയീതാണെന്നു്. അതായതു്,
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
എന്നു്. അച്ഛന് കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന് വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, ‘ഇവ്വിധം’ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. ‘ഏന’ എന്ന സംസ്കൃതരൂപത്തിനു് ഇവ്വിധം, ഇതുപോലെ എന്നൊക്കെ അര്‍ത്ഥമുണ്ടത്രേ.. എന്തോ എനിയ്ക്കറിയില്ല.
ഞങ്ങള്‍ പ്രോഗ്രാമര്‍മാരുടെ ഭാഷയില്‍ ഒരു new line character മാറിയതോണ്ടാണോ സ്ത്രീസ്വാതന്ത്ര്യം ഇല്ലാതായതു്(ഇവ്വിധമായതു്)? അല്ലെങ്കിലും പണ്ടത്തെ ആ പീനല്‍ കോഡൊക്കെ ആരെങ്കിലും ഇപ്പോള്‍ നോക്കാറുണ്ടോ?
ഞാന്‍ സ്ത്രീസ്വാതന്ത്ര്യത്തിനെതിരാണോന്നാണോ ചോദ്യം? എനിയ്ക്ക് സ്ത്രീകളെ ഇഷ്ടമാണു്!