ലിപിപരിഷ്കരണം 2022
മലയാളലിപി പരിഷ്കരിക്കാനായി സർക്കാർ രൂപീകരിച്ച വിദഗ്ദ്ധസമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചെന്നും ഉ ചിഹ്നങ്ങൾ മാത്രം വിട്ടെഴുതുന്ന പഴയലിപി സമിതി നിർദ്ദേശിച്ചുവെന്നുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ചില പ്രതികരണങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്നു.
ഫോണ്ടുകളും ലിപിപരിഷ്കരണവും നിലവിൽ പേന/ബ്രഷ് കൊണ്ടല്ലാത്ത എല്ലാത്തരം അച്ചടിയും അക്ഷരങ്ങളുടെ ചിത്രീകരണവും നടക്കുന്നത് ഫോണ്ടുകൾ എന്ന സോഫ്റ്റ്വെയർ വഴിയാണ്. അതുകൊണ്ടുതന്നെ ഒരു ഭാഷയിലെ ലിപിരൂപങ്ങളെക്കുറിച്ചുള്ള ഏതൊരുമാറ്റത്തിനും ഇന്ന് ഒരു സോഫ്റ്റ്വെയർ റിലീസ് സൈക്കിളിനോട് സാമ്യമുണ്ട്. പക്ഷേ പൂർണ്ണാർത്ഥത്തിൽ ഒരു സോഫ്റ്റ്വെയർ അതിന്റെ ഫീച്ചറുകളിൽ മാറ്റം വരുത്തി പുതിയ പതിപ്പായി ഇറക്കുന്നപോലെയല്ല ഫോണ്ടുകളുടെ റിലീസ്. ഫോണ്ടുകളിൽ ടെക്നോളജിയുടെ ഒപ്പം തന്നെ അക്ഷരങ്ങളുടെ കലാപരമായ ചിത്രീകരണം കൂടി ഉള്ളതുകൊണ്ട് ഒരിക്കൽ ഒരു ഫോണ്ട് പുറത്തുവന്നാൽ അതിന്റെ രൂപകല്പനയും ഘടനയും മാറ്റിപ്പണിത് പുറത്തിറക്കാറില്ല.
[Read More]