2016 ൽ വായിച്ച പുസ്തകങ്ങൾ
വായിച്ചു തീർത്തതിനെക്കാൾ തീർക്കാതെ വായന നിർത്തിയ പുസ്തകങ്ങളായിരിക്കും 2016ൽ കൂടുതലും. ഉള്ളടക്കത്തിലെ താത്പര്യം കൊണ്ട് വായിക്കാനെടുത്തു് വായന ദുഷ്കരമായപ്പോഴോ പ്രതീക്ഷയ്ക്കൊത്ത് ഉള്ളടക്കമില്ലാത്തപ്പോഴോ പല നോൺ ഫിക്ഷൻ പുസ്തകങ്ങളും മാറ്റിവെച്ചു. 20 പുസ്തങ്ങളെങ്കിലും വായിക്കണമെന്നു കരുതിയെങ്കിലും അത്രയും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേ സമയം പുസ്തങ്ങളുടെ ലോകത്തിനപ്പുറം ഇന്റർനെറ്റ്-സോഷ്യൽ മീഡിയാ വായനകൾക്ക് ഒട്ടും കുറവുണ്ടായില്ല. ഒന്നു രണ്ടു മിനിറ്റുകൊണ്ട് ഒറ്റനോട്ടത്തിൽ വായിച്ചെടുക്കാവുന്ന കുറിപ്പുകളാണ് ഇന്റർനെറ്റ് വായനക്കാർക്കിഷ്ടം എന്നു തോന്നുന്നു. നീണ്ട കുറിപ്പുകൾ ഉണ്ടെങ്കിൽ പ്രധാനഭാഗങ്ങൾ ബ്ലർബ് ആയി കൊടുത്ത് വേഗത്തിലുള്ള വായനയെ സഹായിച്ചില്ലെങ്കിൽ വായനക്കാർ വിട്ടുകളയും.
വായിച്ച പുസ്തകങ്ങൾ താഴെക്കൊടുക്കുന്നു. ഈബുക്കുകളാണ് കൂടുതലും വായിച്ചതു്.
1. Elon Musk: Inventing the Future by Ashlee Vance
[Read More]