മലയാളം അകാരാദിക്രമം
സ്വതന്ത്ര പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കായി തയ്യാറാക്കിയ glibc (Gnu C Library ) അകാരാദിക്രമത്തിന്റെ(Collation) വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക.
താഴെപ്പറയുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണു് മലയാളം അകാരാദിക്രമം തയ്യാറാക്കിയിരിക്കുന്നതു്.
അക്ഷരമാലാക്രമം പിന്തുടരുക.
അനുസ്വാരം മയുടെ സ്വരസാന്നിദ്ധ്യമില്ലാത്ത രൂപമായി പരിഗണിച്ചു് മയുടെ തൊട്ടുമുന്നില്‍ ക്രമീകരിയ്ക്കുക. പംപ < പമ്പ എന്ന പോലെ .
ഓരോ വ്യഞ്ജനവും അതിന്റെ സ്വരസാന്നിദ്ധ്യമില്ലാത്ത രൂപത്തിന്റെ കൂടെ അകാരം ഉള്ള രൂപമായി കണക്കാക്കുക. അതായതു് ത എന്നതു് ത് എന്ന സ്വരസാന്നിദ്ധ്യമില്ലാത്ത വ്യഞ്ജനത്തിന്റെ കൂടെ അകാരം ഉള്ള രൂപമാണു്. ത = ത് + അ . താ = ത് + ആ എന്നിങ്ങനെ. ഇതില്‍ നിന്നും ത് < ത എന്നു വ്യക്തമാകുന്നു.
[Read More]