നിർമിതബുദ്ധി കിയോസ്കുകൾ
ഭാഷ തടസ്സമാകാതിരിക്കാൻ സഞ്ചാരികളെ സഹായിക്കാൻ AI Kiosk കൾ സ്ഥാപിക്കും എന്ന മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞെന്ന് പത്രത്തിൽ വായിച്ചു. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന കിയോസ്കുകൾ അവർക്ക് അവരുടെ ഭാഷയിൽ മറുപടി കൊടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
ഭാഷ തടസ്സമാകാതിരിക്കാൻ സഞ്ചാരികളെ സഹായിക്കാൻ AI Kiosk കൾ സ്ഥാപിക്കും -ദേശാഭിമാനി പത്രം - ജൂലൈ 12, 2024 ചില ചോദ്യങ്ങൾ ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ച് നിലവിൽ സഞ്ചാരികൾ അറിയുന്നതും സംശയങ്ങൾ തീർക്കുന്നതും എങ്ങനെയാണ്? അതിൽ എന്ത് പോരായ്മകളാണ് ഉള്ളത്?
ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണുകളിൽ ലഭ്യമല്ലാത്ത എന്തു സൗകര്യമാണ് ഈ കിയോസ്കുകളിൽ ഉണ്ടാകുക? ഇന്റർനെറ്റിൽ ലഭ്യമല്ലാതിരിക്കുകയും എന്നാൽ കിയോസ്കുകളിൽനിന്നു മാത്രം അറിയാൻ കഴിയുന്നതുമായ എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ?
[Read More]