ഇമോജികളും ചില്ലക്ഷരങ്ങളും തമ്മിലെന്തു്?
ഈയിടെ XKCD യിൽ വന്ന ഒരു തമാശയാണു് മുകളിൽ കൊടുത്തിരിക്കുന്നതു്. ഇമോജികളെ പരിചയമുള്ളവർക്കു കാര്യം പിടികിട്ടിക്കാണും. എന്തെങ്കിലും ആശയം പ്രകടിപ്പിക്കാനുള്ള ചെറുചിത്രങ്ങളെയും സ്മൈലികളെയുമാണു് ഇമോജികൾ എന്നുവിളിക്കുന്നതു്. ചാറ്റു ചെയ്യുമ്പോഴൊക്കെ നമ്മൾ ഉപയോഗിക്കുന്ന ചിരിക്കുന്നതും സങ്കടഭാവത്തിലുള്ളതും നാക്കുനീട്ടുന്നതുമായ ചെറുചിത്രങ്ങളുടെ നിര ഇന്നു് വളർന്നു് ആയിരക്കണക്കിനായിട്ടുണ്ട്. ചിത്രങ്ങൾക്കു പകരം അവയെ അക്ഷരങ്ങളെന്നപോലെ കണക്കാക്കാൻ യുണിക്കോഡ് ഇപ്പോൾ ഇവയെ എൻകോഡ് ചെയ്യുന്നുണ്ടു്. ഉദാഹരണത്തിനു് 😀 എന്ന സ്മൈലിക്ക് U+1F60x എന്ന കോഡ്പോയിന്റാണുള്ളതു്. അടുപോലെ 👨 പുരുഷൻ, 👩 സ്ത്രീ എന്നിവയൊക്കെ പ്രത്യേക കോഡ് പോയിന്റുകളുള്ള ഇമോജികളാണു്.
ഇമോജികൾ അക്ഷരങ്ങളെപ്പോലെയായാൽ അവ ചേർന്നു് കൂട്ടക്ഷരങ്ങളുണ്ടാവുമോ? 😀
ഇമോജികളെ കൂട്ടിയിണക്കി പുതിയ അർത്ഥമുള്ള ഇമോജികൾ ഉണ്ടാക്കാനുള്ള സംവിധാനം യുണിക്കോഡ് ഒരുക്കിയിട്ടുണ്ടു്.
[Read More]