മലയാളം അകാരാദിക്രമം
ഓരോ ഭാഷയിലും അതിലെ ലിപികളെ ഒരു പ്രത്യേക ക്രമത്തിൽ എഴുതുന്ന ഒരു കീഴ്വഴക്കം ഉണ്ടു്. ഇംഗ്ലീഷിൽ A,B,C,D എന്ന ക്രമമാണെങ്കിൽ മലയാളത്തിലത് അ, ആ, ഇ, ഈ എന്നിങ്ങനെ തുടങ്ങുന്ന ക്രമമാണുള്ളതു്. ഇങ്ങനെ ഒരു കീഴ്വഴക്കം കൊണ്ടു് പല പ്രയോജനങ്ങളുമുണ്ടു്. നമുക്കെല്ലാം പരിചയമുള്ള നിഘണ്ടുവിൽ നോക്കലും, കുറേ പേരുടെ പട്ടികയിൽ നിന്നെളുപ്പത്തിൽ ഒന്ന് കണ്ടുപിടിക്കലും ഒക്കെ ഉദാഹരണം. കീഴ്വഴക്കം എന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൃത്യമായ ശാസ്ത്രീയതയൊന്നും ഈ ക്രമീകരണത്തിൽ കാണണമെന്നില്ല.
അയിൽ തുടങ്ങുന്ന ഈ ക്രമത്തിനു് മലയാളത്തിൽ അകാരാദിക്രമമെന്നും പറയുന്നു. അക്ഷരമാല പൊതുവിൽ അകാരാദിക്രമത്തിലാണു് എഴുതുന്നതും പഠിക്കുന്നതും. സാമാന്യേന ഈ ക്രമം മലയാളികളെല്ലാം അറിഞ്ഞിരിക്കുന്നതാണ്. അക്ഷരങ്ങളൊറ്റയ്ക്കുള്ള ക്രമം അല്ലാതെ കുറേ വാക്കുകൾ തന്നാൽ അതെങ്ങനെ ക്രമീകരിക്കും എന്ന പ്രശ്നം കുറേകൂടി സങ്കീർണ്ണമാണ്.
[Read More]