മഞ്ജരി ഫോണ്ടിന്റെ 1.3 പതിപ്പ് ഇപ്പോൾ ലഭ്യമാണു്.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
- കണ്ടീഷണൽ സ്റ്റാക്കിങ്ങ് സംവിധാനം കൂടുതൽ അക്ഷരരൂപങ്ങളിലേക്ക് കൊണ്ടുവന്നു. കൂടുതൽ വിവരങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ: https://blog.smc.org.in/conditional-stacking/
- ഫോണ്ട് ഇപ്പോൾ TTF നു പകരം OTF ഫോർമാറ്റിൽ ആണ് സ്വതവേ വരുന്നതു്. മഞ്ജരി രൂപകല്പന ചെയ്തത് OTF ഫോർമാറ്റ് മുന്നിൽ കണ്ടായിരുന്നെങ്കിലും(ക്യുബിക് ബെസിയർ കർവുകൾ) എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും കുറ്റമറ്റതായി കാണാത്തതുകൊണ്ട് TTF ൽ ആയിരുന്നു ആദ്യം പുറത്തിറക്കിയതു്. ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ പരിഹരിച്ചിട്ടുണ്ടു്. TTF, Webfonts എന്നിവയും വേണമെങ്കിൽ ഡൌൺലോഡ് ചെയ്യാം.
- ഫോണ്ട് ഫോർജ് ആയിരുന്നു മഞ്ജരിയടക്കമുള്ള എല്ലാ ഫോണ്ടുകളും എഡിറ്റ് ചെയ്യാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നതു്. വളരെ പഴയ ആ സോഫ്റ്റ്വെയർ അതിന്റെ ഡെവലപ്മെന്റ് പതിയെ നിർത്തുകയാണ്. Unified Font Object ഫോർമാറ്റിലേക്ക് എല്ലാ ഫോണ്ടുകളുടെയും സോഴ്സ് കോഡ് മാറുകയും Trufont പോലുള്ള പുതിയ എഡിറ്റർ വരുകയും ചെയ്യുന്നുണ്ട്. ഈ മാറ്റത്തിനൊപ്പം പോകാൻ ആദ്യമായി മഞ്ജരിയുടെ സോഴ്സ് കോഡ് UFO ഫോർമാറ്റിലേക്ക് മാറ്റി. ബാക്കി ഫോണ്ടുകളും പതിയെ അങ്ങനെ മാറ്റി ഫോണ്ട് ഫോർജുമായുള്ള ബന്ധം ഉപേക്ഷിക്കും.
പുതിയ ഫോണ്ടുകൾ ഡൌൺലോഡ് ചെയ്യാൻ: https://smc.org.in/fonts/#manjari
സോഴ്സ് കോഡ്, ഇഷ്യൂ ട്രാക്കർ: https://gitlab.com/smc/manjari/
1.2 പതിപ്പിൽ യൂണിക്കോഡ് 10 ൽ മലയാളത്തിൽ വന്ന കുറച്ച് അക്ഷരങ്ങൾ ചേർത്തിരുന്നു.