വരമൊഴിയിലും മൊഴി കീമാനിലും എന്‍കോഡിങ്ങ് ബഗ്ഗുകള്‍

വരമൊഴിയിലും മൊഴി കീമാനിലും ( Tavultesoft keyboard) എന്‍കോഡിങ്ങ് പിശകുകള്‍. മലയാളം വിക്കിപ്പീഡിയയിലുള്ള മൊഴി കീമാപ്പിലും ഈ പിശക് ഉണ്ട്. വാക്കുകളുടെ യൂണിക്കോഡ് കോഡ് മൂല്യങ്ങളുടെ വിന്യാസത്തിലാണ് പിശക്. അനാവശ്യമായ ZWNJ ആണ് പ്രശ്നം കുറച്ച് ഉദാഹരണങ്ങളിലൂടെ ഇത് വിശദമാക്കാം. മൊഴി പൊന്‍നിലാവ് (pon_nilaav): ഈ വാക്കിന്റെ ആന്തരിക യൂണിക്കോഡ് റെപ്രസന്റേഷന്‍ എന്താണെന്നറിയാന്‍ പൈത്തണ്‍ പ്രോഗ്രാമ്മിങ്ങ് ഭാഷ ഉപയോഗിക്കാം. str=u”പൊന്‍‌നിലാവ്” print repr(str) u’\u0d2a\u0d4a\u0d28\u0d4d\u200d\u200c\u0d28\u0d3f\u0d32\u0d3e\u0d35\u0d4d’ \u200c(ZWNJ) എന്ന കോഡ് ഇവിടെ അനാവശ്യമാണ്. പൊന്‍നിലാവ് എന്ന വാക്കിന്റെ യഥാര്‍ത്ഥ യൂണിക്കോഡ് ശ്രേണി ഇതാണ്: u’\u0d2a\u0d4a\u0d28\u0d4d\u200d\u0d28\u0d3f\u0d32\u0d3e\u0d35\u0d4d’ ഇത്തരത്തിലുള്ള മറ്റു ചില വാക്കുകളിതാ:(മൊഴി കീമാന്‍ ഉപയോഗിച്ചെഴുതിയത്)- വാക്കുകള്‍ക്കിടയില്‍ ചില്ലക്ഷരം വരുന്നവ: മുന്‍‌തൂക്കം, എന്‍‌കോഡിംഗ്, ചാരന്‍‌മാരാണ് ,നന്‍‌മ,പാന്‍‌ഗോ,പിന്‍‌താങ്ങുന്നുവെന്നു,പിന്‍‌തിരിയണമെന്നും,പിന്‍‌പക്കത്തില്‍,പിന്‍‌വലിഞ്ഞു ,പൊന്‍‌വീണ,പൗരന്‍‌മാര്‍,മന്‍‌മോഹന്‍,മുന്‍‌കൂട്ടി,മുന്‍‌കൈ, ...

October 12, 2007 · 4 min · Santhosh Thottingal

ചില്ലും മലയാളം കമ്പ്യൂട്ടിങ്ങും

മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുകളില്‍ തലനാരിഴയില്‍ ഒരു വാള്‍ തൂങ്ങിക്കിടപ്പാണ്. ചില്ലു കൊണ്ടുള്ള ഒരു വാള്‍. വാള്‍ വീണാല്‍ മലയാളം രണ്ട് കഷണമാകും. ഒന്നാമത്തേത് നിങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളം. രണ്ടാമത്തേത് അറ്റോമിക് ചില്ലുകള്‍ ഉപയോഗിച്ചുള്ള വേറൊരു മലയാളം… “ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നല്ലതോ ചീത്തയോ അതു നിങ്ങള്‍ അനുഭവിക്കുക” ഇത് അറ്റോമിക് ചില്ലുവാദികളുടെ മുദ്രാവാക്യത്തിന്റെ മലയാളപരിഭാഷ. ഇവിടെ ജയിക്കുന്നതാരുമാകട്ടെ തോല്ക്കുന്നത് ഭാഷ തന്നെയെന്നുറപ്പ്. ഖരാക്ഷരം + വിരാമം + ZWJ എന്ന ഇപ്പോഴുള്ള ചില്ലക്ഷരത്തിന്റെ എന്‍കോഡിങ്ങിനു പകരം ഒറ്റ ഒരു യുണിക്കോഡ് വേണമെന്ന ആവശ്യം വളരെക്കാലമായി ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നു തുടങ്ങിയിട്ട്. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഇപ്പോഴുള്ള രീതിക്ക് എന്താണ് പ്രശ്നമെന്ന്. അതിനുള്ള ഉത്തരം എനിക്കിതേവരെ മനസ്സിലായിട്ടില്ല. മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മലയാളം സോഫ്റ്റ്​വെയറുകള്‍, പ്രാദേശികവത്കരിക്കപ്പെട്ട ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍, ഈയുള്ളവന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഗ്നു ആസ്പെല് spelling checker (ഇപ്പോള്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം മലയാളം വാക്കുകളുണ്ട്) ഇവയെല്ലാം ഇതിന് തെളിവുകള്‍ മാത്രം. ജീമെയിലില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ജീമെയിലിന്റെ പിഴവാണ്. ബ്രൗസറില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ബ്രൗസറിന്റെ അല്ലെങ്കില്‍ ചിത്രീകരണസംവിധാനത്തിന്റെ പിഴവാണ്. ഭാഷയുടേതല്ല. ഭാഷയെ മാറ്റലല്ല അതിനുള്ള പ്രതിവിധി. സോഫ്റ്റ്​വെയറിന്റെ പിഴവുകള്‍ ഭാഷകളുടെ നിലനില്പിനൊരിക്കലും വെല്ലുവിളിയാകരുത്. ...

August 10, 2007 · 2 min · Santhosh Thottingal