സ്വനലേഖ ഓണ്‍ലൈന്‍

ഇടതുവശത്തുള്ള ടെക്സ്റ്റ് ഏരിയ 'സ്വനലേഖ ടെക്സ്റ്റ് ഏരിയയാക്കി' മാറ്റാന്‍ താഴെക്കൊടുത്തിരിയ്ക്കുന്ന സ്വനലേഖ എന്ന ബട്ടണ്‍ അമര്‍ത്തുക. വീണ്ടും സാധാരണ ടെക്സ്റ്റ് ഏരിയയാക്കി മാറ്റാന്‍ ആ ബട്ടണ്‍ തന്നെ ഒന്നു കൂടി അമര്‍ത്തുക.


ഇതു പോലെ ഏതു വെബ്പേജുകളിലുമുള്ള ടെക്സ്റ്റ് ഏരിയകള്‍ സ്വനലേഖ ടെക്സ്റ്റ് ഏരിയയാക്കി മാറ്റാന്‍ സാധിയ്ക്കും. അതിനായി മുകളില്‍ കൊടുത്തിരിയ്ക്കുന്ന സ്വനലേഖ ബട്ടനെ നിങ്ങളുടെ വെബ് ബ്രൌസറിന്റെ ടൂള്‍ബാറിലേയ്ക്ക് വലിച്ചിടുക.

ഏതെങ്കിലും വെബ് പേജുകളിലെ ടെക്സ്റ്റ് ഏരിയകള്‍ സ്വനലേഖയാക്കണമെന്നുണ്ടെങ്കില്‍ ആ പേജ് എടുത്തു്, ടൂള്‍ബാറിലെ സ്വനലേഖ എന്ന ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ പേജിലെ എല്ലാ ടെക്സ്റ്റ് ഏരിയകളും ഇളംനീല കളറാവുകയും ചുറ്റും ഒരു ചുവന്ന വലയം കാണുകയും ചെയ്യും. ഇനി നിങ്ങള്‍ക്കു് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം.

എപ്പോഴെങ്കിലും സാധാരണ ടെക്സ്റ്റ് ഏരിയയാക്കി മാറ്റണമെന്നുണ്ടെങ്കില്‍ ടൂള്‍ബാറിലെ സ്വനലേഖ എന്ന ബട്ടണ്‍ വീണ്ടും അമര്‍ത്തുക. സാദാ ടെക്സ്റ്റ് ഏരിയയും സ്വനലേഖ ടെക്സ്റ്റ് ഏരിയയും തമ്മില്‍ മാറ്റാന്‍ CTRL+ M എന്ന കീയും ഉപയോഗിയ്ക്കാം.

ഈ പേജ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തു് ഓഫ്‌ലൈനായും ഉപയോഗിയ്ക്കാം. സ്വനലേഖ ലിപ്യന്തരണ നിയമങ്ങള്‍ ഇവിടെ ലഭ്യമാണു് . മംഗ്ലീഷ് നിയമങ്ങള്‍ അറിയില്ലെങ്കില്‍ ഏകദേശരൂപം ടൈപ്പ് ചെയ്തു് ഉദ്ദേശിച്ചതു് കിട്ടുന്നതുവരെ ടാബ് കീ അമര്‍ത്തിക്കൊണ്ടിരിക്കുക. ഉദാഹരണത്തിനു് ന്‍ കിട്ടാന്‍ n[tab] അമര്‍ത്തുക. അല്ലെങ്കില്‍ n2 എന്നു് ടൈപ്പ് ചെയ്യുക. നിയമമനുസരിച്ചുള്ള n~ അല്ലെങ്കില്‍ n_ ഉം ടൈപ്പ് ചെയ്യാം. ണ്‍ കിട്ടാന്‍ N[tab] , n4, N2, N~, N_, n[tab][tab][tab] എന്നിവയലേതെങ്കിലും ഉപയോഗിക്കാം. ജ എന്നു കിട്ടാന്‍ നിങ്ങള്‍ ga എന്നു ടൈപ്പ് ചെയ്തെങ്കില്‍ ഒരു ടാബ് അമര്‍ത്തിയാല്‍ അതു് ജ എന്നാവും. ga2 എന്നും ടൈപ്പു ചെയ്യാം. 'അത്' എന്ന വാക്കിന്റെ അവസാനം ത് എന്നത് തു് എന്നാവണമെങ്കില്‍ tha2 അല്ലെങ്കില്‍ tha[tab] അടിക്കുക. hi എന്നടിച്ചാല്‍ ഹി എന്നുവരും. അതു ഹായ് എന്നാക്കാന്‍ ഒരു ടാബ് അമര്‍ത്തുക!. kanji=കഞി, kanji[tab] =കഞ്ഞി

രചിച്ചതു് : സന്തോഷ് തോട്ടിങ്ങല്‍, നിഷാന്‍ നസീര്‍. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ ഒരു ബഗ്ഗു കാരണം അതിലിതു് പ്രവര്‍ത്തിക്കില്ല.

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം

© Santhosh Thottingal 2008. This software is licensed under GPL v2 or later. All rights reserved. Unicode 5.0 compliant

Hackers, Don't forget to read the _c0d3_ ;)