Upskill and Upgrade

In April 2024, I took a two-month sabbatical from work. During this period, and in the year that followed, I dedicated significant effort to improving my skills. Having spent nearly 20 years in software engineering, I’ve witnessed substantial changes in the field. Opportunities to learn and practice new skills don’t always arise naturally at work. While I made a conscious effort to dedicate time each day to reading and learning, finding time for hands-on practice remained a challenge. I set specific goals: to deepen my understanding of system architecture and modern design approaches, explore high-performance programming, and integrate AI into my development process. Here’s an update on my progress. ...

June 7, 2025 · 4 min · Santhosh Thottingal

Year 2024 in Review

This year was also a busy one. There were fewer travels compared to last year. I went to Africa for the first time (Kenya) and twice to the US. 14 flights in total. This year, I wrote an academic paper. From the research papers I have written so far, I received a total of 187 citations this year. Attended and spoke at three conferences. Gave three public lectures. The most proud moment was presenting a paper at a conference attended by the giant in computer science, Dr. Donald Knuth. The conference was held in Venice, Italy on October 24, where I presented a paper on the modernization of parametric type designing introduced by Knuth in the 1970s. ...

December 22, 2024 · 2 min · Santhosh Thottingal

Year 2023

From facebook post വളരെ തിരക്കുപിടിച്ച ഒരു വർഷമാണ് കടന്നുപോകുന്നുന്നത്. ഫേസ്‌ബുക്കിൽ വല്ലപ്പോഴും മാത്രമേ കയറിയുള്ളൂ. വർഷാവസാനം ആയതുകൊണ്ട് ഒരു അവലോകനം എഴുതിയിടാമെന്നു കരുതി. ഇക്കൊല്ലം ഒരു അക്കാദമിക് പേപ്പറെഴുതി. ഇതുവരെ എഴുതിയ ഗവേഷണപ്രബന്ധങ്ങളിൽ നിന്ന് ഇക്കൊല്ലം മൊത്തത്തിൽ 220 സൈറ്റേഷനുകൾ കിട്ടി. നാലു രാജ്യങ്ങളിലായി ഏഴു കോൺഫറൻസുകളിൽ പങ്കെടുത്തു സംസാരിച്ചു. അതിൽ രണ്ടെണ്ണത്തിൽ കീനോട്ട് സ്പീക്കറായിരുന്നു(ഫിൻലാൻഡിലെ Tampereൽ നടന്ന യൂറോപ്യൻ അസോസിയേഷൻ ഓഫ് മെഷിൻ ട്രാൻസ്‌ലേഷൻ, ചൈനയിലെ Macaoൽ നടന്ന ഏഷ്യൻ മെഷിൻ ട്രാൻസ്‌ലേഷൻ പരിപാടി). മൂന്ന് പാനൽ ഡിസ്കഷനുകൾ. ഇതിനെല്ലാം കൂടി 14 വിമാനയാത്രകൾ. ഇക്കൊല്ലം ഇതുവരെ 900 സോഴ്സ് കോഡ് കമ്മിറ്റുകൾ(സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്കു മനസ്സിലാകും. കോലി ഈ വർഷം എത്ര റൺ അടിച്ചുകൂട്ടി എന്നു പറയുന്നപോലെ ഒരു സംഭവം). സോഫ്റ്റ്‌വെയർ എൻജിനിയറിങ്ങ് പ്രൊഫഷനിൽ പതിനെട്ടാം വർഷത്തിലും സജീവമായി പ്രോഗ്രാമിങ്ങ് ചെയ്യുന്നു എന്നതിൽ അഭിമാനിക്കുന്നു. പത്തുലേഖനങ്ങൾ ബ്ലോഗിൽ എഴുതി. ...

December 22, 2023 · 1 min · Santhosh Thottingal

Video interviews on SMC and FOSS

While the COVID-19 pandemic is going on, Kerala free software communities started doing interview series with active contributors. The interviews were very informal and was about personal journey and the story behind the projects. And they were all in Malayalam. I gave 3 such interviews in last few weeks. I am going to list them in this blog post. Humans of SMC Series This was an initiative by Tinkerhub, a non-profit organization which promotes the creation of tech-talent focused among youth, especially students. Hrishikesh interviewed me for them. ...

June 20, 2020 · 1 min · Santhosh Thottingal

ഡിജിറ്റൽ സാക്ഷരതാ പദ്ധതി

കേരളത്തിന്റെ സാക്ഷരതാപ്രസ്ഥാനത്തിന്റെ തുടർച്ചയായി സാർവത്രിക ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്കായി ചില ശ്രമങ്ങൾ 2019 സെപ്റ്റംബർ മുതൽ ഞാൻ നടത്തിയിരുന്നു. സർക്കാറിന്റെയും മറ്റുസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ആ പദ്ധതി മാർച്ചിൽ തുടങ്ങാനിരിക്കെ കോവിഡ്-19 മഹാമാരി ഗുരുതരമാകുകയും പദ്ധതിയുടെ ഭാവി അനിശ്ചിതത്തിലാവുകയും ചെയ്തു. അതേ സമയം ഇത്തരമൊരു പദ്ധതിയുടെ ആവശ്യകത ഇരട്ടിക്കുകയും ചെയ്തു. പദ്ധതിയെപ്പറ്റി സർക്കാറിന്റെ ഔദ്യോഗികപ്രഖ്യാപനങ്ങൾ വന്നോട്ടെ എന്നുകരുതി ഞാൻ ഒന്നും പബ്ലിക്ക് ആയി എഴുതിയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഈ പദ്ധതിയ്ക്കുവേണ്ടിയുള്ള ഞാനടക്കമുള്ള ഒരുപാടുപേരുടെ പ്രയത്നത്തെ രേഖപ്പെടുത്താനാണ് ഈ ലേഖനം. തുടക്കം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവർത്തനഫലങ്ങൾ കൂടുതൽ ആളുകളിലേക്കെത്തുകയും അതോടൊപ്പം കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയവ എല്ലാവരും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തതോടെ കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെയും സുഹൃത്തുക്കളുടെയും നല്ലൊരുഭാഗം സമയം ഇതുസംബന്ധിച്ച സംശയനിവാരണത്തിനും സഹായങ്ങൾക്കുമായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്. ഈമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി പലരീതിയിൽ ആളുകൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങൾ ഈ മേഖലയിൽ ഗവേഷണവും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റും ചെയ്യുന്നവരാണെങ്കിലും വലിയ തോതിൽ ഇങ്ങനെ സമയം മാറ്റിവെയ്ക്കാനില്ലാത്തവരാണ്. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഗവൺമെന്റിനുതന്നെ ഒരു മലയാളം കമ്പ്യൂട്ടിങ്ങ് സാക്ഷരതാ പരിപാടി തുടങ്ങിക്കൂടാ എന്ന ചിന്ത ഉണ്ടാവുന്നത്. ജൂൺ മാസത്തിൽ ഇക്കാര്യം ഞാൻ സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകലയോട് ഈമെയിൽ വഴി ചർച്ച ചെയ്യുകയും അവർ അത് ചർച്ച ചെയ്യാൻ ഒരു ദിവസം നേരിൽ കാണാൻ വരാനാവശ്യപ്പെടുകയും ചെയ്തു. ...

May 30, 2020 · 5 min · Santhosh Thottingal

Life in the time of lockdown

It has been more than a month since lockdown is announced in Kerala. The world has changed and never going to be same. I thought of leaving a write up here, mainly for future self to recollect how did I spend this time at home. Sunday, March 21st was general curfew in India. On the same day, Kavya’s grand father passed away at Thodupuzha. Since travel was not allowed on the day, we could not travel from Thiruvananthapuram to Thodupuzha. On Monday 22nd we travelled in a taxi to Thodupuzha. The funeral was very minimal due to the special circumstances and government orders that prevent people to attend functions. We returned on the same day back to Thiruvananthapuram. While we were travelling back, lock down was announced from next day - 23rd onwards. ...

April 26, 2020 · 8 min · Santhosh Thottingal

പത്തുവർഷത്തെ കോഡ്

ഭാഷാകമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയിട്ട് പത്തുവർഷമാകുന്നു. 2008 ൽ ഒക്കെയാണ് ഈ മേഖലയിൽ സജീവമാകുന്നതും പലതരം പ്രോജക്ടുകൾക്കായി സമയം നീക്കിവെച്ചു തുടങ്ങുന്നതും. കഴിഞ്ഞ പത്തുവർഷത്തെ എന്റെ സംഭാവനകൾ ഗിറ്റ്‌ഹബ്ബിൽ ഉള്ള കോഡിന്റെ അടിസ്ഥാനത്തിൽ ചിത്രീകരിച്ചിരിക്കുകയാണിവിടെ. Generated using https://github-contributions.now.sh/ for my github username santhoshtr ഇതിലെ ഓരോ കള്ളിയും ഒരു ദിവസമാണ്. പച്ച നിറത്തിലുള്ള കള്ളിയുള്ള ദിവസങ്ങളിൽ കോഡ്, ബഗ്ഗ് റിപ്പോർട്ടുകൾ, മറ്റുള്ളവരുടെ കോഡ് റിവ്യൂ ചെയ്യൽ അങ്ങനെയെന്തെങ്കിലും രീതിയിലുള്ള പ്രവർത്തനം ചെയ്തുവെന്നർത്ഥം. ഇളം പച്ചയിൽ നിന്നും കടുംപച്ചയിലേക്ക് പോകുന്തോറും അതിന്റെ എണ്ണം കൂടുന്നു. ...

December 23, 2018 · 2 min · Santhosh Thottingal

യുവാക്കളുടെ തൊഴിലഭിമാനവും തൊഴിൽ സൊസൈറ്റികളും

നമ്മുടെ നാട്ടിലെ യുവാക്കൾ നേരിടുന്ന ഒരു പ്രതിസന്ധിയെപ്പറ്റിയും അതിന് പരിഹാരമായേക്കാവുന്ന ഒരാശയത്തെപ്പറ്റിയും എഴുതിയ ഒരു കുറിപ്പാണിതു്. നമ്മുടെ നാട്ടിൽ സവിശേഷ നൈപുണികൾ ആവശ്യമുള്ള പലതരത്തിലുള്ള കൂലിപ്പണികൾ, ഡ്രൈവിങ്ങ്, കൃഷിപ്പണികൾ, പെയിന്റിങ്ങ്, കെട്ടിടനിർമാണം, മെക്കാനിക് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന യുവാക്കൾ ധാരാളമുണ്ട്. ഇവരെല്ലാം മിക്കപ്പൊഴും അസംഘടിത മേഖലയിലാണുതാനും. സർക്കാർ, സ്വകാര്യ ജോലി നേടാത്തതോ നേടാനാവശ്യമായ വിദ്യാഭ്യാസമില്ലാത്തവരോ ആയ യുവാക്കളായ പുരുഷന്മാരാണ് ഇവയിലധികവും. പക്ഷേ യുവതികൾ വിദ്യാഭ്യാസം പരമാവധി വിവാഹം വരെ തുടർന്ന് പിന്നീട് കുടുംബജീവിതത്തിൽ എത്തിച്ചേരുകയാണ്. ഇരുപതിനും മുപ്പത്തഞ്ചിനും ഇടക്ക് പ്രായമുള്ള ഇവർ പുതിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. അതിനെപ്പറ്റി വിശദമായ ഒരു പഠനറിപ്പോർട്ട് ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു(നിത്യഹരിത വരൻമാർ-രേഖാചന്ദ്ര, സമകാലിക മലയാളം ജൂലൈ 16). മലബാർ മേഖലയിൽ വ്യാപകമായി ഈ തരത്തിലുള്ള യുവാക്കൾ അവിവാഹിതരായിത്തുടരുന്നു എന്നതാണ് പഠനം. ...

July 29, 2018 · 2 min · Santhosh Thottingal

ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. ബാലി ജനതയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമായ നൃത്തസംഗീതാദികലകളും, കരകൗശലവിദ്യകളും, സ്വർണ്ണ-വെള്ളി ആഭരണ നിർമ്മാണവും മുതൽ നാടുമുഴുവൻ പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളും, നെൽപ്പാടങ്ങളും, കാപ്പിത്തോട്ടങ്ങളും ഒക്കെ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. സാഹസികർക്കായി അഗ്നിപർവ്വതപരിസരങ്ങളിലെ ട്രെക്കിങ്ങും, സ്കൂബാഡൈവിങ്ങ് ഉൾപ്പെടെയുള്ള സമുദ്രജലകേളികളും ഇവിടെ ഉണ്ട്. അത്രസാഹസികമല്ലാത്ത ഒരു മനസ്സും കൊണ്ട് അഞ്ചുദിവസത്തെ ഒഴിവുദിനങ്ങളിൽ ഇതിലെന്തൊക്കെ അനുഭവങ്ങൾ സ്വന്തമാക്കാനാകുമെന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഒരു രൂപം മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ...

September 13, 2017 · 10 min · Kavya Manohar