How to setup DNS over TLS using systemd-resolved

DNS over TLS is a security protocol that forces all connections with DNS servers to be made securely using TLS. This effectively keeps ISPs from seeing what website you’re accessing. For the GNU/Linux distributions using systemd, you can setup this easily by following the below steps. First, edit the /etc/systemd/resolved.conf and changed the value of DNSOverTLS as : DNSOverTLS=opportunistic Now, configure your DNS servers. You need to use DNS server that support DNS over TLS. Examples are Cloudflare DNS 1.1.1.1 or 1.0.0.1. Google DNS 8.8.8.8 also support it. To configure you can use Network manager graphical interface. ...

February 8, 2019 · 1 min · Santhosh Thottingal

Malayalam spellchecker – a morphology analyser based approach

My first attempt to develop a spellchecker for Malayalam was in 2007. I was using hunspell and a word list based approach. It was not successful because of rich morphology of Malayalam. Even though I prepared a manually curated 150K words list, it was nowhere near to cover practically infinite words of Malayalam. For languages with productive morphological processes in compounding and derivation that are capable of generating dictionaries of infinite length, a morphology analysis and generation system is required. Since my efforts towards building such a morphology analyser is progressing well, I am proposing a finite state transducer based spellchecker for Malayalam. In this article, I will first analyse the characteristics of Malayalam spelling mistakes and then explain how an FST can be used to implement the solution. ...

September 8, 2018 · 16 min · Santhosh Thottingal

യുവാക്കളുടെ തൊഴിലഭിമാനവും തൊഴിൽ സൊസൈറ്റികളും

നമ്മുടെ നാട്ടിലെ യുവാക്കൾ നേരിടുന്ന ഒരു പ്രതിസന്ധിയെപ്പറ്റിയും അതിന് പരിഹാരമായേക്കാവുന്ന ഒരാശയത്തെപ്പറ്റിയും എഴുതിയ ഒരു കുറിപ്പാണിതു്. നമ്മുടെ നാട്ടിൽ സവിശേഷ നൈപുണികൾ ആവശ്യമുള്ള പലതരത്തിലുള്ള കൂലിപ്പണികൾ, ഡ്രൈവിങ്ങ്, കൃഷിപ്പണികൾ, പെയിന്റിങ്ങ്, കെട്ടിടനിർമാണം, മെക്കാനിക് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന യുവാക്കൾ ധാരാളമുണ്ട്. ഇവരെല്ലാം മിക്കപ്പൊഴും അസംഘടിത മേഖലയിലാണുതാനും. സർക്കാർ, സ്വകാര്യ ജോലി നേടാത്തതോ നേടാനാവശ്യമായ വിദ്യാഭ്യാസമില്ലാത്തവരോ ആയ യുവാക്കളായ പുരുഷന്മാരാണ് ഇവയിലധികവും. പക്ഷേ യുവതികൾ വിദ്യാഭ്യാസം പരമാവധി വിവാഹം വരെ തുടർന്ന് പിന്നീട് കുടുംബജീവിതത്തിൽ എത്തിച്ചേരുകയാണ്. ഇരുപതിനും മുപ്പത്തഞ്ചിനും ഇടക്ക് പ്രായമുള്ള ഇവർ പുതിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. അതിനെപ്പറ്റി വിശദമായ ഒരു പഠനറിപ്പോർട്ട് ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു(നിത്യഹരിത വരൻമാർ-രേഖാചന്ദ്ര, സമകാലിക മലയാളം ജൂലൈ 16). മലബാർ മേഖലയിൽ വ്യാപകമായി ഈ തരത്തിലുള്ള യുവാക്കൾ അവിവാഹിതരായിത്തുടരുന്നു എന്നതാണ് പഠനം. ...

July 29, 2018 · 2 min · Santhosh Thottingal

Towards a Malayalam morphology analyser

Malayalam is a highly inflectional and agglutinative language. This has posed a challenge for all kind of language processing. Algorithmic interpretation of Malayalam’s words and their formation rules continues to be an untackled problem. My own attempts to study and try out some of these characteristics was big failure in the past. Back in 2007, when I tried to develop a spellchecker for Malayalam, the infinite number of words this language can have by combining multiple words together and those words inflected was a big challenge. The dictionary based spellechecker was a failed attempt. I had documented these issues. ...

November 26, 2017 · 3 min · Santhosh Thottingal

ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. ബാലി ജനതയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമായ നൃത്തസംഗീതാദികലകളും, കരകൗശലവിദ്യകളും, സ്വർണ്ണ-വെള്ളി ആഭരണ നിർമ്മാണവും മുതൽ നാടുമുഴുവൻ പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളും, നെൽപ്പാടങ്ങളും, കാപ്പിത്തോട്ടങ്ങളും ഒക്കെ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. സാഹസികർക്കായി അഗ്നിപർവ്വതപരിസരങ്ങളിലെ ട്രെക്കിങ്ങും, സ്കൂബാഡൈവിങ്ങ് ഉൾപ്പെടെയുള്ള സമുദ്രജലകേളികളും ഇവിടെ ഉണ്ട്. അത്രസാഹസികമല്ലാത്ത ഒരു മനസ്സും കൊണ്ട് അഞ്ചുദിവസത്തെ ഒഴിവുദിനങ്ങളിൽ ഇതിലെന്തൊക്കെ അനുഭവങ്ങൾ സ്വന്തമാക്കാനാകുമെന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഒരു രൂപം മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ...

September 13, 2017 · 10 min · Kavya Manohar

യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി

യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ 117 അക്ഷരങ്ങൾ ആയി. പുതിയ അക്ഷരങ്ങൾ ഇവയാണ്: D00 – Combining Anuswara Above 0D3B – Malayalam Sign Vertical Bar Virama 0D3C- Malayalam Sign Circular Viramaപ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം. 0D00 – Combining Anusvara Above ആദ്യത്തേത് ‘മുകളിലുള്ള അനുസ്വാരമാണ്’. മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു. പുതിയതായി നിർവ്വചിച്ചിരിക്കുന്ന ‘മുകളിലുള്ള അനുസ്വാരം’ അതുനുചുവട്ടിലുള്ള അക്ഷരത്തോടു ‘മകാരം’ ചേരുമ്പോഴുള്ള ഉച്ചാരണം നൽകുന്നു. ...

June 22, 2017 · 3 min · Kavya Manohar

On Kerala IT Policy Draft 2017

The Kerala IT Policy Draft 2017(draft) was published in March 2017 for public feedback. It has many progressive elements in it and are crucial for the rapidly changing IT ecosystem in the context of Government IT Policy. Continuing earlier Kerala gov. policy on Free and Open source software, this version also emphasis the usage and promotion of free and opensource software. The policy also mentions about the importance of Malayalam computing and local language content. These are all good, even though planning and implementation of specific items in these sections need wider discussions. ...

April 16, 2017 · 4 min · Santhosh Thottingal

നമ്മളെല്ലാം നമ്മളല്ലാതാവുന്ന കാലം

എന്റെ പാൻകാർഡിലെ പേരല്ല പാസ്‌പോർട്ടിലുള്ളതു്. വോട്ടേഴ്സ് ഐഡിയിലെ വീട്ടുപേരല്ല പാൻകാർഡിൽ. വീട്ടുപേരാകട്ടെ ഓരോന്നിലും ഓരോന്നാണു്. ചിലതിൽ ഇനിഷ്യൽ മാത്രം. ചിലതിൽ ഇനിഷ്യൽ ചുരുക്കാതെ എഴുതിയതു്. ചിലതു് മലയാളത്തിൽ. ചിലതു് ഇംഗ്ലീഷിൽ. ചിലവയിൽ അക്ഷരത്തെറ്റ്. കുത്തുള്ള ഇനിഷ്യൽ. കുത്തില്ലാത്ത ഇനിഷ്യൽ. തോട്ടിങ്ങൽ, തോട്ടുങ്ങൽ, തോട്ടിങ്ങല്… ആധാറിലെ എന്റെ പേരു് ഉത്തരമില്ലാത്ത ഒരു ചോദ്യമാണു്. “സന്തോഷ് ടീ ആര്”. ആരാണെന്നറിയാൻ കാർഡിലെ ഫോട്ടോ ഒട്ടും സഹായകരമല്ല. വലിയ പ്രശ്നമൊന്നും ഇതുവരെ നേരിട്ടിട്ടില്ല. പക്ഷേ കുറച്ചു ദിവസം മുമ്പു് എന്റെ പ്രൊവിഡന്റ് ഫണ്ട് KYC ഡോക്യുമെന്റുകളിൽ പാൻ കാർഡ് ചേർക്കാൻ പറ്റിയില്ല. എന്റെ എംപ്ലോയറുടെ റെക്കോർഡിലുള്ള പേരും പാൻ കാർഡിലെ പേരും ഒന്നല്ലാത്തതുകൊണ്ടാണത്രെ. കാര്യം ശരിയാണു്, പാൻ കാർഡിലെ പേരിൽ ഇനിഷ്യലുകളാണ്, എംപ്ലോയറുടെ കയ്യിൽ ഇനിഷ്യൻ നീട്ടിയെഴുതിയതും. ഇതിപ്പൊ പേരെന്തിനാ അങ്ങനെ മാച്ച് ചെയ്യുന്നതു്, അതൊക്കെ ഒഴിവാക്കാനല്ലേ ഈ ഡോക്യുമെന്റുകൾക്ക് നമ്പറുകൾ? ...

March 31, 2017 · 3 min · Santhosh Thottingal

Electronic Design and Automation Lab: Migration to Scilab

The third semester B.Tech Electronics and Communication Engineering programme of Kerala Technological University (KTU) has a lab course on electronic design and automation. The course aims to introduce the students to various electronic design and simulation tools like SPICE, MATLAB and HDL. I had proposed the migration of the MATLAB section of this lab course to SCILAB, a popular open source alternative to MATLAB. The migration is now complete with support from FOSSEE . The source code of the experiments are now available here. A detailed lab manual will be made available soon. ...

November 9, 2016 · 1 min · Kavya Manohar

ഡോക്ടർ ബി എം ഹെഗ്ഡേ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അഭിമുഖത്തെപ്പറ്റി

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പതിപ്പിൽ(ലക്കം 16) ഡോ ബി എം ഹെഗ്‌ഡെയുമായി അഭിമുഖമുണ്ട്. കവർസ്റ്റോറിയാണു്. ലോകപ്രശസ്ത ജനപക്ഷ ഡോക്ടറാണു്, ആരോഗ്യം സമൂഹത്തിന്റെ ആരോഗ്യമാണെന്നൊക്കെ പറഞ്ഞുള്ള ആമുഖത്തിനപ്പുറം വായിച്ച് പോയപ്പോൾ എന്റെ പരിമിതമായ ശാസ്ത്രവിജ്ഞാനത്തിനൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കപടവാദങ്ങളാണു് കാണാനിടയായതു്. പത്മ ഭൂഷൺ ലഭിച്ച, മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസ്‌ലറായിരുന്ന, നിരവധി ബിരുദങ്ങളും വർഷങ്ങളുടെ വൈദ്യശാസ്ത്ര അനുഭവപരിചയവുമുള്ള ഇദ്ദേഹം ഇങ്ങനെയൊക്കെ ശാസ്ത്രത്തെ അവതരിപ്പിക്കുന്നതിൽ എനിക്കത്ഭുതമുണ്ട്. ആരോഗ്യരംഗത്തെ സാമ്പത്തിക ചൂഷണങ്ങൾ, ഡോക്ടർ രോഗി ബന്ധങ്ങളിലെ തെറ്റായ പ്രവണതകൾ തുടങ്ങി ആർക്കും അംഗീകരിക്കാൻ അത്ര വിഷമമൊന്നുമില്ലാത്ത വിഷയങ്ങളുടെ മറവിൽ ആധുനിക വൈദ്യശാസ്ത്രത്തെയും അതിന്റെ നേട്ടങ്ങളെയും അപ്പാടെ നിരാകരിയ്ക്കുകയാണു് ഹെഗ്‌ഡെ ചെയ്യുന്നതു്. അദ്ദേഹത്തിനു ലഭിച്ച ശാസ്ത്ര വിദ്യാഭ്യാസത്തെയും അലങ്കരിച്ച പദവികളെയും അപ്പാടെ ചോദ്യചിഹ്നമാക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ നമ്മുടെ നാട്ടിലെ ലാടവൈദ്യൻമാരുടെയോ കപടശാസ്ത്രവാദക്കാരുടെയോ വാദങ്ങളിൽ നിന്നും ഒട്ടും ഭിന്നമല്ല. ...

July 3, 2016 · 4 min · Santhosh Thottingal