ആണവചില്ലും സ്പൂഫിങ്ങും

ന്‍, ര്‍,ല്‍, ള്‍,ണ്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് ഇപ്പോളുള്ള യഥാക്രമം ന+ചന്ദ്രക്കല+ZWJ, ര+ചന്ദ്രക്കല+ZWJ ,ല+ചന്ദ്രക്കല+ZWJ ,ള+ചന്ദ്രക്കല+ZWJ ണ+ചന്ദ്രക്കല+ZWJ എന്നീ യൂണിക്കോഡ് എന്‍‌കോഡിങ്ങിനു് പകരം ഒരൊറ്റ കോഡ് പോയിന്റ് മാത്രം ഉപയോഗിക്കുന്നതിനെയാണ് ആണവചില്ലു് അഥവാ അറ്റോമിക് ചില്ലെന്നു പറയുന്നത്. ഈ വസ്തുത എല്ലാവര്‍ക്കുമറിയാമെന്നു വിചാരിക്കുന്നു. ഇതെങ്ങനെ സ്പൂഫിങിന് കാരണമാകും എന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിന്റെ വിഷയം. പലര്‍ക്കുമറിയാവുന്ന കാര്യമായിരിയ്ക്കും. എന്നാലും അറിയാത്തവരുടെ അറിവിലേയ്ക്കായി എഴുതുന്നു. ആദ്യം സ്പൂഫിങ് എന്താണെന്നു് ആദ്യം നോക്കാം ഒരു പോലെയെന്നു് തോന്നിക്കുന്ന വിലാസം ഉള്ള വ്യാജസൈറ്റുകളുണ്ടാക്കുന്നതിനെയാണു് സ്പൂഫിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു്. ഇതിനെക്കുറിച്ച് വിശദമായി Spoofed URL,Spoofing Attack എന്നീ വിക്കിപ്പീഡിയ പേജുകളില്‍ നിന്നു് മനസ്സിലാക്കാം. ഇത്തരം തട്ടിപ്പുകളിലൂടെ ഉപയോക്താക്കളെ വ്യാജസൈറ്റിലേക്കു് ആ‍കര്‍ഷിച്ചു് പണം തട്ടുന്നത് പതിവാ‍ണു്. ICICI Bank ഉപയോക്താക്കളോട് സ്പൂഫിങ്ങിനെക്കുറിച്ചു് മുന്നറിയിപ്പു നല്‍കുന്ന ഈ പേജ് കാണൂ.. ...

January 24, 2008 · 1 min · Santhosh Thottingal

കല കലയ്ക്കു് വേണ്ടിയോ?

ചെന്നൈ കോടമ്പാക്കം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നൊരു ദൃശ്യം

January 13, 2008 · 1 min · Santhosh Thottingal

നിഘണ്ടുക്കള്‍ ഗ്നു/ലിനക്സില്‍

വി.കെ ആദര്‍ശ് എഴുതിയ ഇത് ഇ-നിഘണ്ടുവിന്റെ കാലം എന്ന ലേഖനം വായിച്ചു. ഗ്നു/ലിനക്സു് പ്രവര്‍ത്തകസംവിധാനത്തില്‍ നിഘണ്ടുക്കള്‍ ഉപയോഗിയ്ക്കുന്നതെങ്ങനെയെന്നു് വിശദീകരിയ്ക്കാം. പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കാം. ഇതു് പ്രത്യേകിച്ച് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ഒരു പണിയിടത്തില്‍ ആദ്യം മുതലേ ഉണ്ടായിരിയ്ക്കുന്ന ഒരു പ്രയോഗമാണിതു്. കാല്‍കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവ പോലെ. ഈ നിഘണ്ടു ഒരു ക്ലയന്റ് -സെര്‍വര്‍ മോഡലില്‍ ഉള്ളതാണു്. ഡിക്ട് പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണു് ഇതു് പ്രവര്‍ത്തിയ്ക്കുന്നതു്. ഒരു സെര്‍വറില്‍ ഡിക്ട് പ്രവര്‍ത്തിയ്ക്കുന്നു. ഒന്നോ അതിലധികമോ ക്ലയന്റുകള്‍ക്ക് ഇതിന്റെ സേവനം നെറ്റ്‌‌വര്‍ക്കിലൂടെ കിട്ടുന്നു. 2628-ാം പോര്‍ട്ടിലൂടെ ടിസിപി ഉപയോഗിച്ചാണു് വിവരങ്ങളുടെ വിനിമയം. നമ്മുടെ നിഘണ്ടുവിന്റെ സ്വതേയുള്ള സെര്‍വര്‍ സജ്ജീകരിച്ചിരിയ്ക്കുന്നത് dict.org എന്ന വെബ്‌സൈറ്റിലാണു്. പക്ഷേ അതു് ഉപയോഗപ്പെടുത്തണമെങ്കില്‍ ഇന്റര്‍നെറ്റ് വേണമല്ലോ. അപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെത്തന്നെ ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കാം. ...

January 9, 2008 · 2 min · Santhosh Thottingal

വരികള്‍ നഷ്ടപ്പെടുന്ന പാട്ടുകള്‍

ഡൈലാമോ, ജുംബലക്ക, ഹമ്മ ഹമ്മ, ഛയ്യ ഛയ്യ, മക്കസായി, ഷക്കലക്ക ബേബി, ബംബാട്ടു ഹുഡുഗി, ഓസലാമ,ഷാബഷാബ, ഹോസൈന, ഡിങ്കിരി ഡിങ്കിരി,അത്തള പിത്തള, സഡക്ക് സഡക്ക്, ധൂംതനക്കടി, ഓക്കേല, ജുംബാ ജുംബാ, അക്കിക്കൊക്കി, ദേവൂഡ, ബല്ലേലിക്കാ, ജില്ലേല ജില്ലേല, സിങ്കാര സിങ്കാര…ഇത്തരം വാക്കുകള്‍ കൊണ്ട് ഹിറ്റുകളായ പാട്ടുകളെക്കുറിച്ചും, അവയുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും രവിമേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. റൈമിങ്ങിനു് വേണ്ടി ചേര്‍ക്കുന്ന ഇത്തരം യുക്തിരഹിതവാക്കുകള്‍ പാട്ടുകളുടെ, പലപ്പോഴും സിനിമകളുടെ തന്നെ വിജയത്തിനു് കാരണമാകാറുമുണ്ടു്. ഗാനങ്ങളിലെ കാവ്യഭംഗിയ്ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും ശ്രാവ്യഭംഗിയ്ക്ക് മുന്‍തൂക്കം വരുന്നതും സാധാരണയായിക്കൊണ്ടിരിയ്ക്കുകയാണു്. മലയാള സാഹിത്യത്തിലെ കവിതാശാഖയെ ജനകീയമാക്കുന്നതില്‍ ചലച്ചിത്രഗാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നാടകഗാനങ്ങള്‍ മലയാളികളുടെ ചുണ്ടില്‍തത്തിക്കളിച്ചിരുന്ന ഒരു ചരിത്രം നമുക്കുണ്ടു്. ഇപ്പോള്‍ അത് ചലച്ചിത്രഗാനങ്ങളാണ്. നാടകഗാനങ്ങള്‍ നിറഞ്ഞുനിന്നിരുന്ന സമയത്ത് ജനങ്ങളെ ആകര്‍ഷിച്ചത് തീര്‍ച്ചയായും വരികള്‍ തന്നെ. ഈണത്തിന് സംഗീതത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ കഴിയില്ലെന്നു മറക്കുന്നില്ല. ഒ.എന്‍.വി. പി. ഭാസ്കരന്‍, വയലാര്‍ എന്നിവരുടെയെല്ലാം അനശ്വരങ്ങളായിത്തീര്‍ന്ന ഗാനങ്ങളിലെല്ലാം വരികള്‍ക്കതിന്റേതായ സ്ഥാനം ഉണ്ടായിരുന്നു.പലപ്പോഴും സാമൂഹ്യപരിഷ്കരണത്തിന്റെ കാഹളമൂതുന്നവയുമായിരുന്നു അവ. ...

December 27, 2007 · 3 min · Santhosh Thottingal

ഗ്നു/ലിനക്സില്‍ നിന്നു് ബ്ലോഗെഴുതാന്‍

ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് ലൈവ്ജേര്‍ണല്‍, ബ്ലോഗ്ഗര്‍, വേര്‍ഡ്പ്രേസ്സ് എന്നിവയിലേയ്ക്ക് ബ്ലോഗ് എഡിറ്റ് ചെയ്യാനുള്ള കുറച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടാം. ബ്ലോഗെഴുതാന്‍ വെറും ടെക്സ്റ്റ് എഡിറ്റര്‍ മതിയെങ്കിലും ഈ അപ്ലിക്കേഷനുകള്‍ ബ്ലോഗ് എഡിറ്റിങ്ങിനു മാത്രമായി ചില സൗകര്യങ്ങള്‍ തരുന്നു. ലിങ്ക് ചേര്‍ക്കല്‍, ചിത്രം ചേര്‍ക്കല്‍, ഫോര്‍മാറ്റിങ്ങ് , സ്പെല്‍ചെക്ക്, പ്രിവ്യു മുതലായവ. ഓഫ്‌ലൈന്‍ ബ്ലോഗ് എഡിറ്റിങ്ങിനാണു് ഇവ പ്രയോജനപ്പെടുക. GNOME Blog Entry Poster വളരെ ലളിതമായ ഒരു അപ്ലിക്കേഷനാണിതു്. ഗ്നോം പാനലില്‍ ഒരു ആപ്‌ലെറ്റ് ആയി ഇതു പ്രവര്‍ത്തിയ്ക്കും. Blog എന്നെ ടോഗിള്‍ ബട്ടണില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കു് ഒരു എഡിറ്റര്‍ കിട്ടുന്നു. ബോള്‍ഡ്, ലിങ്ക് എന്നീ ഫീചറുകള്‍ മാത്രമേ ഇതു് തരുന്നുള്ളൂ. പക്ഷേ നിങ്ങള്‍ക്ക് സ്വയം HTML ചേര്‍ക്കുകയുമാകാം..ബ്ലോഗ് അക്കൗണ്ടുകള്‍ ബ്ലോഗ്ഗര്‍, ലൈവ്‌ജേര്‍ണല്‍, ഗ്നോം ബ്ലോഗ് എന്നിവ ഇതു് സപ്പോര്‍ട്ട് ചെയ്യും. താഴെകൊടുത്തിരിയ്ക്കുന്ന സ്ക്രീന്‍ ഷോട്ട് കാണുക. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഡെബിയന്‍/ഉബുണ്ടു എന്നിവയില്‍) a) സിനാപ്റ്റിക് ഉപയോഗിച്ചു് gnome-blog എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ b) apt-get install gnome-blog ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗ്നോം പാനലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്, Add to Panel എടുത്ത് Blog Entry Poster തിരഞ്ഞെടുത്ത് പാനലിലേയ്ക്ക് ചേര്‍ക്കുക ...

December 23, 2007 · 2 min · Santhosh Thottingal

ഓരോ കുട്ടിയ്ക്കും ഓരോ ലാപ്‌‌ടോപ്പ്

OLPC – One Laptop per Child എന്ന സംരംഭത്തെപ്പറ്റി നേരത്തേ തന്നേ കേട്ടിരുന്നുവെങ്കിലും ഫോസ്സ്.ഇന്‍ പരിപാടിയ്ക്കിടയിലാണ് സംഗതി നേരിട്ട് കാണാന്‍ കഴിഞ്ഞത്. ടോം കളവേയ്(Tom Callaway) പച്ചയും വെള്ളയും നിറത്തിലുള്ള കൊച്ചുലാപ്‌ടോപ് തന്റെ ചോറ്റുപാത്രമാണെന്ന് പറഞ്ഞ് എല്ലാവരെയും പരിചയപ്പെടുത്തി നടക്കുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ടോമും കൊച്ചു ലാപ്‌ടോപ്പും പരിപാടിയിലെ ഒരു ശ്രദ്ധാകേന്ദ്രമായി ടോം തന്റെ ലാപ്‌ടോപ്പുമായി 2005 ജനുവരിയില്‍ MIT യിലാണ് OLPC പ്രൊജക്ട് തുടങ്ങുന്നത്. Nicholas Negroponte ആണ് ഇതിന് തുടക്കമിട്ടത് വികസ്വര, ദരിദ്ര രാജ്യങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ എത്തിയ്ക്കുക എന്നതാണ് പ്രൊജക്ടിന്റെ ലക്ഷ്യം. ഇത് ഒരു ലാപ്‌ടോപ് പ്രൊജക്ടല്ല, മറിച്ച് ഒരു വിദ്യാഭ്യാസ പ്രൊജക്ടാണ് എന്ന് പ്രൊജക്ടിന്റെ വക്താക്കള്‍ പറയുന്നു. ഈ പ്രൊജക്ട് നടത്താന്‍ MIT യില്‍ നിന്ന് സ്വതന്ത്രമായി OLPC എന്ന സംഘടന ഉണ്ടാക്കുകയും ചെയ്തു. ...

December 15, 2007 · 4 min · Santhosh Thottingal