Matrix Digital Rain Screensaver In Malayalam!!!
മലയാള നാട്ടില്‍ മഴ തിമര്‍ത്തു പെയ്യുകയാണ്. കഴിഞ്ഞയാഴ്ച ഞാനൊരു മഴയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. സാധാരണ മഴയല്ല. ഡിജിറ്റല്‍ മഴ!!!. അക്കഥയിങ്ങനെ: 1999 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ മെട്രിക്സില്‍ അവതരിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ കോഡിന്റെ മായിക ദൃശ്യാവിഷ്കാരം – കറുത്ത സ്ക്രീനില്‍ ഉതിര്‍ന്നു വീഴുന്ന പച്ച അക്ഷരങ്ങള്‍, വളരെയേറെ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. മെട്രിക്സ് പരമ്പരയിലെ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഈ ഡിജിറ്റല്‍ മഴയുടെ അനുകരണമായി ധാരാളം സ്ക്രീന്‍ സേവറുകള്‍ പുറത്തിറങ്ങുകയുണ്ടായി. മിക്കതും കമ്പ്യൂട്ടര്‍ പ്രേമികളുടെ ഇഷ്ടപ്പെട്ട സ്ക്രീന്‍ സേവറുകളായി. ഗ്നു ലിനക്സിലും xscreensaver എന്ന സ്ക്രീന്‍സേവര്‍ പാക്കേജിന്റെ കൂടെ glmatrix എന്ന പേരില്‍ ഒരു കിടിലന്‍ സ്ക്രീന്‍സേവറുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സ്ക്രീന്‍സേവറാണത്. ...