സന്തോഷ്

കാവ്യ

വിവാഹം

2013 മെയ് 1 തൊടുപുഴ കൃഷ്ണതീൎത്ഥം കല്യാണമണ്ഡപം, രാവിലെ 11.30
View Larger Map

കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്നും 20 മിനുട്ട് ഇടവേളകളില്‍ തൊടുപുഴയ്ക്ക് ചെയിന്‍ സര്‍വീസുകളുണ്ട്. അതില്‍ കയറി തൊടുപുഴ ടൌണ്‍ഹളിനു മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്നും പഴയപാലം കടന്ന്തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കിനു മുന്നിലുള്ള റോഡിലൂടെ 300 മീറ്ററോളം പിന്നിടുമ്പോള്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും തൊട്ടടുത്ത് തന്നെ കൃഷ്ണതീര്‍ത്ഥം കല്യാണമണ്ഡപവും കാണാം. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ ടൌണ്‍ഹാളിനു മുന്നിലേയ്ക്കു തിരിയേണ്ടതില്ല , തൊടുപുഴ-പാലാ റോഡു കഴിഞ്ഞ് പാലം കടന്ന് ഇടത്തേയ്ക്കു തിരിഞ്ഞാല്‍ മതിയാകും.

തൃശ്ശൂര്‍/ഏറണാകുളം ഭാഗത്തുനിന്നും വരുന്നവര്‍ക്ക് മൂവാറ്റുപുഴ കച്ചേരിത്താഴം സ്റ്റോപ്പില്‍ നിന്നും 5 മിനുട്ട് ഇടവേളകളില്‍ കെ.എസ്.ആര്‍.ടി. സി. /പ്രൈവറ്റ് ബസ്സുകള്‍ ലഭിക്കുന്നതാണ്. അതില്‍ കയറി തൊടുപുഴ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൌസിനു മുന്നിലുള്ള സ്റ്റോപ്പില്‍ ഇറങ്ങുക.അവിടെ നിന്നും 200 മീറ്ററോളം മാത്രം ദൂരത്തിലാണ് കൃഷ്ണതീര്‍ത്ഥം ആഡിറ്റോറിയം.

തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്നവര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനിലും കാസര്‍ഗോട് ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ആലുവാ റെയില്‍വേ സ്റ്റേഷനിലും ഇറങ്ങുന്നതായിരിക്കും സൌകര്യപ്രദം.


സ്വീകരണം

2013 മെയ് 4 തോട്ടിങ്ങല്‍, വാക്കടപ്പുറം, പാലക്കാടു്. ഉച്ചയ്ക്കു് 2 മുതല്‍ 6 വരെ
View Thottingal House in a larger map

പാലക്കാടു നിന്നു ശ്രീകൃഷ്ണപുരം അല്ലെങ്കില്‍ ചെര്‍പ്പുളശ്ശേരി ഭാഗത്തേയ്ക്കുള്ള ബസ്സില്‍ കയറി, കടമ്പഴിപ്പുറം ആശുപത്രിപ്പടി ഇറങ്ങുക. കടമ്പഴിപ്പുറം പതിനെട്ട് എന്നും ഈ സ്റ്റോപ്പിനു പേരുണ്ടു്. പാലക്കാടു നിന്നും 45 മിനിറ്റോളം വേണം കടമ്പഴിപ്പുറത്തെത്താന്‍. അവിടെ നിന്നും ഒരു മണിക്കൂര്‍ ഇടവിട്ടു് തുമ്പക്കണ്ണി വഴി മണ്ണാര്‍ക്കാട്, എലമ്പുലാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സുകളുണ്ടു്. തുമ്പക്കണ്ണിയിലിറങ്ങി, ഒരു അമ്പതുമീറ്റര്‍ നടന്നാല്‍ തോട്ടിങ്ങല്‍ എന്ന വീടുകാണാം. റോഡ് സൈഡില്‍ തന്നെയാണു്. കടമ്പഴിപ്പുറത്തുനിന്നും തുമ്പക്കണ്ണിയിലേക്കു് ബസ്സില്‍ പതിനഞ്ചു മിനിറ്റ് എടുക്കും. പാലക്കാട്, ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളവരും ഈ വഴി വരിക.

കടമ്പഴിപ്പുറത്തു നിന്നും ഓട്ടോറിക്ഷയില്‍ ആണെങ്കില്‍ 100 രൂപ ഈടാക്കിയേക്കും. സ്വന്തം വാഹനത്തില്‍ വരുന്നവരാണെങ്കില്‍ കടമ്പഴിപ്പുറം ആശുപത്രിയുടെ ഇടതു വശത്തുകൂടെയുള്ള റോഡിലൂടെയാണു് വരേണ്ടതു്. തുമ്പക്കണ്ണി പുഴ കടന്നു് കയറ്റം കയറിയ ശേഷം ഗേറ്റിട്ട ആദ്യത്തെ വീടാണു്.

പാലക്കാടു് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 9.15, ഉച്ചയ്ക്ക് 1.15 നും നേരിട്ട് തുമ്പക്കണ്ണിയിലേക്ക് കോങ്ങാട് വഴിയുള്ള കാര്‍ത്തിക് എന്ന ബസ്സുണ്ടു്.

കോഴിക്കോട്, മലപ്പുറം ഭാഗത്തു നിന്നു വരുന്നവര്‍ മണ്ണാര്‍ക്കാട് വന്നു് തുമ്പക്കണ്ണി പോകുന്ന ബസ്സില്‍ വരാം. ഒരു മണിക്കൂര്‍ ഇടവേളകളില്‍ ബസ്സുണ്ടു്. അല്ലെങ്കില്‍ പൊമ്പ്ര/എലമ്പുലാശ്ശേരി എന്നിവിടങ്ങളിലേക്കുള്ള ബസ്സില്‍ തണ്ണീര്‍പന്തല്‍ എന്ന സ്ഥലത്തിറങ്ങി ഓട്ടോ പിടിച്ചും വരാം.

ഒറ്റപ്പാലം ഭാഗത്തുനിന്നുള്ളവര്‍ കടമ്പഴിപ്പുറത്തേക്കുള്ള ബസ്സില്‍ വന്ന് തുമ്പക്കണ്ണി വരാം. നേരിട്ട് ബസ്സുകളുണ്ടു് തുമ്പക്കണ്ണിയിലേക്കു്.


2013 മെയ് 8 മൂന്നു മണിമുതല്‍, കൃഷ്ണപിള്ള ഹാള്‍, നന്ദാവനം, പാളയം, തിരുവനന്തപുരം
View Larger Map

തിരുവനന്തപുരം പാളയത്തുള്ള നന്ദാവനം പോലീസ് സായുധസേനാ ക്യാമ്പിന് എതിര്‍വശത്ത് പാണക്കാട് ഹാളിനും മുസ്ലിം അസോസിയേഷന്‍ ഹാളിനും സമീപമായി സ്ഥിതി ചെയ്യുന്നു.