സാമ്പാര്‍

സാമ്പാര്‍ തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഒരു പ്രധാന കറിയാണ്. ചോറും സാമ്പാറും ഉച്ചയൂണിന് ഉത്തമമാണ്. പ്രാതലിന് സാമ്പാറും ഇഡ്ഡലിയും, സാമ്പാറും വടയും,സാമ്പാറും ദോശയും എന്നിവ നല്ല വിഭവങ്ങളാണ്.

പേരിനു പിന്നില്‍

സ്‌-ആംബാര്‍ എന്ന മറാഠി പദത്തില്‍ നിന്നാണ് സാമ്പാര്‍ എന്ന ദക്ഷിണേന്ത്യന്‍ രൂപഭേദമുണ്ടായത് എന്ന് ചിലര്‍ വാദിക്കുന്നു. സംഭാര്‍ എന്ന സംസ്കൃത പദത്തില്‍ നിന്നാണ്‌ സാമ്പാര്‍ ഉണ്ടായതെന്നും കരുതുന്നു. സമ്പാറിനര്‍ത്ഥം ഒരുമിച്ചു കൂട്ടുക എന്നാണ്‌.

ചരിത്രം

സാമ്പാറിന്റെ ഉപജ്ഞാതാക്കള്‍ കൊങ്കണികളാണ്‌. കേരളത്തില്‍ സാമ്പാര്‍ കൂടുതലായും ഉപയോഗിക്കുന്നത് മധ്യ കേരളം മുതല്‍ തെക്കോട്ടാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട്, കാസര്‍കോഡ് തുടങ്ങിയ ജില്ലകളില്‍ ഉയര്‍ന്ന ഹിന്ദു സമുദായങ്ങളില്‍ മാത്രമാണ് സാമ്പാര്‍ നിലനില്‍ക്കുന്നത്. പരിപ്പ്, തേങ്ങ എന്നിവ പച്ചക്ക് അരച്ച് വെക്കുന്ന കറിയെ സാമ്പാര്‍ എന്നു വിളിക്കുന്ന രീതി ഇവിടെയുണ്ട്. താഴ്ന്ന സമുദായങ്ങളില്‍ ഇത് മിക്കവാറും സദ്യക്ക് പോലും ഇങ്ങനെയാണ് പാചകം. സാമ്പാറും ചോറും കേരളത്തിലെ സദ്യവട്ടങ്ങളിലെ ഒരു പ്രധാനവിഭവമാണ്. സാമ്പാറു കൂട്ടി ഒരുവട്ടം ഊണു കഴിഞ്ഞിട്ടേ മോരുകൂട്ടി ചോറു കഴിക്കാവൂ എന്നതാണ്‌ കീഴ്വഴക്കം .

See Dyuthi.woff the embedded font, expected bug free rendering in Firefox4 screenshot and chrome rendering screenshot