മഹാഭാരതപ്രഭാഷണപരമ്പര – സുനിൽ പി ഇളയിടം

ഡിസംബർ അവസാനവാരം പാലക്കാട് ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീ സുനിൽ പി ഇളയിടം അഞ്ചു ദിവസം നീണ്ടുനിന്ന ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന വിഷയത്തിലുളള പ്രഭാഷണപരമ്പര നടത്തുകയുണ്ടായി. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രഭാഷണത്തിന്റെ വീഡിയോ നല്ല നിലവാരത്തിൽ ഷാജി മുള്ളൂക്കാരൻ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോകൾക്ക് വൻപ്രചാരമാണ് ലഭിച്ചതു്. ആദ്യഭാഗം കേട്ടുതുടങ്ങിയപ്പോഴേ മനസ്സിലായി, പന്ത്രണ്ട് മണിക്കൂറോളമുള്ള ഈ പ്രഭാഷണം തീർച്ചയായും കേട്ടിരിക്കേണ്ടതാണെന്ന്. ഒഴിവുസമയങ്ങളിലും യാത്രകൾക്കിടയിലുമൊക്കെയായി മുഴുവൻ കേട്ടുതീർത്തു.

മഹാഭാരതത്തിന്റെ ആധ്യാത്മമോ മതപരമോ ആയ വസ്തുതകളല്ല സുനിൽ പി ഇളയിടം വിശകലനം ചെയ്യുന്നതു്. ചരിത്രത്തിൽ മഹാഭാരതം വികസിച്ചു വന്ന നാൾവഴികൾ, ആ വികാസത്തെ സ്വാധീനിച്ച സാംസ്കാരിക, രാഷ്ട്രീയ ഘടകങ്ങൾ, തിരിച്ച് മഹാഭാരതം സ്വാധീനിച്ച ചരിത്രത്തിന്റെ വഴികൾ, മഹാഭാരതത്തിന്റെ പലപതിപ്പുകളും അതിന്റെ ക്രിട്ടിക്കൽ എഡിഷനും, ഗീതയുടെ ചരിത്ര പശ്ചാത്തലവും കാലഗണനയും എന്നിവയൊക്കെയാണ് പ്രഭാഷണത്തിൽ ചർച്ച ചെയ്യുന്നതു്. വിഷയത്തിനെപ്പറ്റിയും, വിഷയത്തിനു പുറത്ത് ബന്ധപ്പെട്ട കഥകളും സമകാലിക സംഭവങ്ങളും, രാഷ്ട്രീയവും ഒക്കെയായി പാണ്ഡിത്യം തുളുമ്പുന്ന തടവില്ലാത്ത കാവ്യാത്മകമായ പ്രഭാഷണം എന്തുകൊണ്ടും നല്ലൊരു വൈജ്ഞാനികാനുഭവമാണു് തന്നതു്. ചരിത്രത്തെപ്പറ്റിയും മഹാഭാരതത്തെപ്പറ്റിയുമുള്ള എന്റെ കാഴ്ചപ്പാടിനെ ഈ പ്രഭാഷണം വല്ലാതെ മാറ്റിമറിച്ചു. വർഷങ്ങൾക്ക് മുമ്പ് മതപരമോ ഐതിഹാസികപരമോ ആയും പിന്നീട് വെറും യുക്തിവാദപരമായും മാത്രം കണ്ടിരുന്ന മഹാഭാരതം, അതിനെല്ലാമപ്പുറത്തു് നമ്മുടെ ചരിത്രത്തിനെപ്പറ്റിയും സ്വത്വബോധത്തെപ്പറ്റിയും ദേശീയതയെപ്പറ്റിയുമൊക്കെ ആഴത്തിലുള്ള അറിവുകൾ തേടാനുള്ള മാർഗമായി ഇപ്പോഴാണു് ഞാൻ മനസ്സിലാക്കുന്നതു്. പ്രഭാഷണത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ, സംഭവങ്ങൾ, കൃതികൾ എന്നിവയെപ്പറ്റി കൂടുതൽ വായിക്കാനുമാഗ്രഹിക്കുന്നു.

കേരളപ്പിറവിയുടെ അറുപതാം വാർഷികം – മനോരമ പത്രത്തിലെഴുതിയ കുറിപ്പ്

മലയാള മനോരമ, എഡിറ്റോറിയൽ പേജ്, നവമ്പർ 1 2016
മലയാള മനോരമ, എഡിറ്റോറിയൽ പേജ്, നവമ്പർ 1 2016

Proposal for Malayalam language subtags for orthography variants rejected

The Internet Engineering Task Force (IETF) – Languages is responsible for the registration of language tags, subtags and script variants. These registered language tags are used in a wide set of internet standards and applications to identify and annotate language uniquely.

script-reformation-gov-order-1971

Recently Sascha Brawer(currently working at Google) submitted a proposal to register two new language subtags for Malayalam to denote the orthography variations. Malayalam orthography had a diverging moment in history when Kerala government decided to script reformation in 1971. The decision was to accommodate the Malayalam orthography for the then existing typewriters and typesetting devices. These devices had limitations to accomodate the wide character set of Malayalam at that time.

So, the proposal was to introduce two subtags as follows:

 1. ml-puthiya:  Reformed Malayalam orthography-Malayalam that is  w ritten in the orthography of the 1971 reform. In Malayalam (transcribed to English), the term for this variant is “puthiya lipi”.
 2. ml-pazhaya:  Traditional Malayalam orthography- Malayalam that is written using the orthographic conventions that were in place before the 1971 reform. In Malayalam (transcribed to English), the term for this variant is “pazhaya lipi”.

Sascha Brawer correctly explained the missing part in this classification:

According to my contact, this reform was a continuum; the Kerala government order of 1971 did not immediately affect the common practice. Instead, the transition from traditional to reformed has happened over the period of 20-30 years. There is a lot of variation in the specifics for any year one could pick in the last century.

Again according to my contact, there is a common overall understanding among Malayalam speakers that the orthography of the language has moved from ‘traditional’ to ‘reformed.’ However, my contact did not know of an authoritative reference that would describe this transition in more detail.

I replied to the proposal as follows:

Mathrubhumi-title
Mathrubhumi daily uses a mixed orthography, except the ു sign, it mostly follows traditional writing style with many conjuncts and stacked ligatures
Manorama-Title
Malayala Manoarma daily follows a style more close to reformed orthography and avoids many ligatures.

[…] This is true, there is no defnition or authoritative reference about this
differences. And that is my concern. Given a set of printed samples from
say, todays news paper in Malayalam, one cannot say this is new'(puthiya) or this is ‘old'(pazhaya). The contemporary Malayalam usage is a mixed one. It borrows some reformation from 1971 order and some from the practices that existed before

The reason for mixed mode is because the main intention behind the 1971
reformation was to get Malayalam ‘usable’ with then type writers and composing machines. As technology progressed and when these limitations vanished, nothing stopped people from using the types similar to what they will write using pen on paper. The modern opentype technology completely removed this limitation and many modern and famous typefaces of Malayalam uses this ‘old’/ml-pazhaya style.

So defining two variants ml-puthiya, ml-pazhaya without a clear way to
distinguish one from another and having a wide range of ununamed variants exist, is concerning.[…]

Later,  Michael Everson, the registrar for IETF language tags said he is rejecting the proposals.

For a Malayalam subtag to be approvable, it really should refer to an orthographic standard. So far it appears that there isn’t anything very precise for either the traditional or the newer spelling to be specified, so it would be best to reject this now (rather than extending it little by little) until revised proposals with solid references can be put forward.

Manjari Font

I am happy to announce the new Malayalam font I was designing for past several months. The new font is named “Manjari”.

Malayalam blogpost: https://blog.smc.org.in/manjari-font/

Malayalam script is known for its curly characters with beautiful loops. Encoded in unicode around 2001, it is relatively new to the digital age. The script has been evolving from rectangle shaped to oval shaped types of varying proportions. The popular culture is more of oval/ellipse shaped curves, mainly because writing methods using stensils or pens demanded less sharp corners. The character or ligature shapes has also been changing gradually towards the shapes that are easy with pens. The Manjari font takes that to another level by smoothening all curves to its maximum.

The curves are constructed along the spiral segments. The resulting shapes are extra smooth. The curve perfection resulted in whitespaces that aquired beautiful leaf and drop shapes between the bowls and loops of the script. It is illustrated in the specimen. The spiral smoothness of curves were complemented by rounded terminals which gives very soft feeling for the eyes.

The design of the curves in Manjari are theoretically based on the PHD thesis by Raph Levien – “From Spiral to Spline: Optimal Techniques in Interactive Curve Design” (http://www.levien.com/phd/thesis.pdf). The Inconsolata monospace humanist latin font known for its clean lines and elegant design by Levien himself is based on this theory.

Normal, Bold, Thin style variants are available. This is the first Malayalam unicode font with thin style variant

Download

The curve strokes in Manjari were drawn in Inkscape using the spiral library written by Raph Levien himself  and opentype feature compilation was done using FontForge. The font is about to release in next few days, SVGs, scripts and source is available at https://gitlab.com/smc/manjari 

Orion Champadiyil prepared some illustrations using the font, you can see them in our font download page

News reports

 

ഡോക്ടർ ബി എം ഹെഗ്ഡേ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അഭിമുഖത്തെപ്പറ്റി

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പതിപ്പിൽ(ലക്കം 16) ഡോ ബി എം ഹെഗ്‌ഡെയുമായി അഭിമുഖമുണ്ട്. കവർസ്റ്റോറിയാണു്.  ലോകപ്രശസ്ത ജനപക്ഷ ഡോക്ടറാണു്, ആരോഗ്യം സമൂഹത്തിന്റെ ആരോഗ്യമാണെന്നൊക്കെ പറഞ്ഞുള്ള ആമുഖത്തിനപ്പുറം വായിച്ച് പോയപ്പോൾ എന്റെ പരിമിതമായ ശാസ്ത്രവിജ്ഞാനത്തിനൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കപടവാദങ്ങളാണു് കാണാനിടയായതു്.  പത്മ ഭൂഷൺ ലഭിച്ച, മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസ്‌ലറായിരുന്ന, നിരവധി ബിരുദങ്ങളും വർഷങ്ങളുടെ വൈദ്യശാസ്ത്ര അനുഭവപരിചയവുമുള്ള ഇദ്ദേഹം ഇങ്ങനെയൊക്കെ ശാസ്ത്രത്തെ അവതരിപ്പിക്കുന്നതിൽ എനിക്കത്ഭുതമുണ്ട്.

ആരോഗ്യരംഗത്തെ സാമ്പത്തിക ചൂഷണങ്ങൾ, ഡോക്ടർ രോഗി ബന്ധങ്ങളിലെ തെറ്റായ പ്രവണതകൾ തുടങ്ങി ആർക്കും അംഗീകരിക്കാൻ അത്ര വിഷമമൊന്നുമില്ലാത്ത വിഷയങ്ങളുടെ മറവിൽ ആധുനിക വൈദ്യശാസ്ത്രത്തെയും അതിന്റെ നേട്ടങ്ങളെയും അപ്പാടെ നിരാകരിയ്ക്കുകയാണു് ഹെഗ്‌ഡെ ചെയ്യുന്നതു്. അദ്ദേഹത്തിനു ലഭിച്ച ശാസ്ത്ര വിദ്യാഭ്യാസത്തെയും അലങ്കരിച്ച പദവികളെയും അപ്പാടെ ചോദ്യചിഹ്നമാക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ നമ്മുടെ നാട്ടിലെ ലാടവൈദ്യൻമാരുടെയോ കപടശാസ്ത്രവാദക്കാരുടെയോ വാദങ്ങളിൽ നിന്നും ഒട്ടും ഭിന്നമല്ല.

അഭിമുഖത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ താഴെകൊടുക്കുന്നു.

“ഞാൻ പഠിക്കുന്ന കാലത്തു് ഹൃദയാഘാതം വന്നാൽ രോഗിക്ക് ഓക്സിജൻ നൽകുമായിരുന്നു. ഹൃദയാഘാതം വന്നവർക്ക് ഓക്സിജന്റെ അളവ് കുറച്ചുമതിയെന്ന്(Hypoxia)  പിന്നീടാണു് കണ്ടെത്തിയതു്. എത്രപേരെ നമ്മൾ ഓക്സിജൻ കൊടുത്തു് കൊന്നു?” ഹാർവാഡ് മെഡിക്കൽ സ്കൂളിൽ നിന്നും നോബൽ സമ്മാനം നേടിയ ബെർണാഡ് ലോണിന്റെ കീഴിൽ കാർഡിയോളജിയിൽ പരിശീലനം നേടിയ ആളാണ് ഡോ ഹെഗ്ഡെ എന്നു് അദ്ദേഹത്തിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തിൽ പറയുന്നു.  ഓക്സിജൻ കൊടുത്തുവെന്ന അമിതമായി ലളിതവത്കരിച്ച മേൽപ്രസ്താവന കൊണ്ട് ഡോ ഹെഗ്ഡെ എന്താണുദ്ദേശിക്കുന്നതു്? ഓക്സിജന്റെ അളവു ക്രമീകരിച്ചുകൊണ്ടുള്ള ചികിത്സാപഠനങ്ങൾ നടന്നിട്ടുണ്ട് എന്നതുകൊണ്ട് ഓക്സിജൻ കുറച്ചു മതിയെന്നും ഓക്സിജൻ കൊടുത്തുകൊന്നുവെന്നും പറയുന്നതു് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിനു ചേർന്നതാണോ? ഇതുവായിക്കുന്ന സാധാരണക്കാർ എന്താണതിൽ നിന്നും മനസ്സിലാക്കേണ്ടതു്?.

വെളിച്ചെണ്ണയുടെ മാഹാത്മ്യത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. അമേരിക്കയിൽ അൾഷെമേഴ്സിനും ജീവിതശൈലീരോഗങ്ങൾക്കും വെളിച്ചെണ്ണ ഡോക്ടർമാർ നിർദ്ദേശിക്കുന്നുവെന്നു അദ്ദേഹം പറയുന്നു. അറുപതുകളിൽ ഡോ ഹെഗ്ഡേ ഇതുപറഞ്ഞപ്പോൾ ആരും കണക്കിലെടുത്തില്ല പോലും. “നവജാതശിശുവിനുപോലും വെളിച്ചെണ്ണ വായിൽവെച്ച് കൊടുക്കാം, വായിൽവെച്ചുതന്നെ ദഹിക്കും”-മലയാളികൾ വെളിച്ചെണ്ണ ഉപേക്ഷിക്കാനുള്ള ബുദ്ധി കാണിച്ചതുകൊണ്ടാണു് രോഗങ്ങൾ കൂടിയതു്. നവജാതശിശുക്കൾക്ക് മുലപ്പാലിനുപകരം വെളിച്ചെണ്ണ കൊടുക്കാം എന്ന് അദ്ദേഹം വേറേ പലയിടങ്ങളിൽ പറയുന്നതായും വായിച്ചു(https://www.youtube.com/watch?v=NwIKE590_8Q). ഈ വാദത്തിന്റെ ഉള്ളടക്കത്തിലേയ്ക്ക് ഞാൻ പോകുന്നില്ല, പക്ഷേ ശാസ്ത്രീയമായ നിഗമനങ്ങളിൽ എത്തിച്ചേരുന്ന മാർഗങ്ങളും അവയുടെ അംഗീകാരത്തിനു് അവലംബിയ്ക്കുന്ന മാർഗങ്ങളും അറിയൊന്ന ഏതൊരാൾക്കും ഈ “ഒറ്റമൂലി” വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ എളുപ്പമല്ല. പൊതുജനങ്ങളുടെ മുന്നിൽ ഇത്തരം വാദങ്ങൾ അവതരിപ്പിക്കുന്നതു് എത്രമാത്രം ഉത്തരവാദിത്തത്തോടുകൂടിയായിരിക്കണം എന്നും അദ്ദേഹത്തിനറിയേണ്ടതല്ലേ?

“കോശങ്ങൾ സ്വയം അറ്റകുറ്റപ്പണികൾ നടത്തുമെന്ന വിപ്ലവകരമായ അറിവ് ശാസ്ത്ര ലോകം രഹസ്യമാക്കിവെച്ചിരിക്കുകയാണു്”. ഈ രഹസ്യം ഡോ ഹെഗ്ഡേ മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 16 ൽ പുറത്തുവിട്ടു.

“അവയവം മാറ്റിവെയ്ക്കൽ ഒരു രോഗത്തിനും പരിഹാരമല്ല, കാറിനെപ്പോലെ യാന്ത്രികമായാണ് ശരീരം പ്രവർത്തിക്കുന്നതെന്ന പഴയ ശാസ്ത്രം പഠിച്ചവരാണു് ട്രാൻസ്പ്ലാന്റേഷൻ തുടരുന്നത്”

“ശാസ്ത്രത്തെ കിഴക്കെന്നും പടിഞ്ഞാറെന്നും നാം ഒരിക്കലും വേർതിരിക്കേണ്ടതില്ല ” എന്നുപറയുന്ന ഡോ ഹെഗ്ഡേ അടുത്ത വാചകത്തിൽ പറയുന്നു:  “പാശ്ചാത്യ ശാസ്ത്രം ഇന്ന് എല്ലാ രംഗത്തും ആധിപത്യം നേടിയിട്ടുണ്ട്, അതു് താമസിയാതെ തകർന്നു വീഴും”. ഡോ ഹെഗ്ഡേ അദ്ദേഹത്തിന്റെ പ്രൊഫഷനിൽ സ്വയം വിശ്വസിക്കുന്നുണ്ടോ എന്നാർക്കെങ്കിലും ചോദിക്കാൻ തോന്നിയാൽ കുറ്റപ്പെടുത്താനാവുമോ?

“പണ്ട് അമ്പലങ്ങളിൽ വെള്ളിപ്പാത്രത്തിൽ തീർഥജലം നൽകുമായിരുന്നു, പന്ത്രണ്ടുവർഷമൊക്കെ മണ്ണിനടിയിൽ സൂക്ഷിക്കുന്ന നാനോപാർട്ടിക്കിൾസ് അതിലുണ്ടാവും. “.  ക്വാണ്ടം മെക്കാനിക്സ് പോലെ പറയുന്ന വിഷയത്തിനു കനം കൂട്ടാൻ വേണ്ടി ചേർക്കുന്ന മറ്റൊരു വാക്കാണ് നാനോ സയൻസ്. കേൾക്കുന്നവർക്ക് അറിയാൻ സാധ്യത കുറവാണെന്ന വിശ്വാസമാണതിനു പിന്നിൽ. ഡോ ഗോപാലകൃഷ്ണനൊക്കെ നന്നായി ഉപയോഗിക്കുന്ന വിദ്യയാണതു്. വെള്ളത്തിൽ നാനോ പാർട്ടിക്കിൾസ് ഉണ്ടാവും എന്നതുകൊണ്ട് എന്തുണ്ടാവാനാണു്? വെള്ളത്തിൽ മൺതരികളുണ്ടാവുമെന്നോ, പായലുണ്ടാവുമെന്നോ പറയുന്നതിനേക്കാൾ ഇതിനൊക്കെ എന്തെങ്കിലും അർത്ഥമുണ്ടോ?  “ഞങ്ങളുടെ നാനോ സിൽവർ ലായനിക്ക് വില പത്തുരൂപയേ ഉള്ളൂ, ഉപകാരികളായ അണുക്കളെ അതു നശിപ്പിക്കില്ല, രോഗകാരികളെ പെരുകാൻ അതു് അനുവദിക്കുകയുമില്ല”-പേറ്റന്റ് കിട്ടാൻ കൈക്കൂലി കൊടുക്കാൻ തയ്യാറാകാത്തതുകൊണ്ട് പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഹൃദയാഘാതം തടയാൻ ഒരു ഇലക്ട്രോമാഗ്നറ്റിക് ഉപകരണവും ഇദ്ദേഹം കണ്ടുപിടിച്ചതായി അവകാശപ്പെടുന്നു. അതിനും പേറ്റന്റ് കിട്ടിയിട്ടില്ല. കൈക്കൂലി തന്നെ പ്രശ്നം.

“പ്രാചീനമായ ആചാരങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തു് നമുക്ക് പല ആരോഗ്യപ്രശ്നങ്ങളെയും പരിഹരിക്കാം”. പ്രധാനമന്ത്രി മുതൽ നാട്ടിലെ ഒറ്റമൂലി വൈദ്യൻമാർവരെ  പറയുന്ന ഈ മന്ത്രം ഇദ്ദേഹവും ഉരുവിട്ടു. ഒരു കണക്കിൽ അഭിമുഖത്തിന്റെ ഒറ്റവാചകത്തിലുള്ള ചുരുക്കമായും ഈ പ്രസ്താവനയെ പരിഗണിക്കാം. പക്ഷേ അഭിമുഖം വരും ലക്കങ്ങളിൽ തുടരും എന്നു മുന്നറിയിപ്പുണ്ട്.

“നിങ്ങൾ ആരോഗ്യത്തോടെയിരിക്കുമ്പോൾ ഒരിക്കലും ഡോക്ടറുടെയടുത്തു് ചെക്ക് ചെയ്യാൻ പോകരുതു്” ഹെൽത്ത് ചെക്കപ്പുകൾക്കെതിരെ അദ്ദേഹം സംസാരിക്കുന്നുണ്ട്.

“ഡോക്ടർമാർ ഹാർട്ട് ബ്ലോക്കെന്നു പറഞ്ഞാൽ ഒരിക്കലും ഭയക്കരുതു്, എല്ലാ മനുഷ്യർക്കും ബ്ലോക്ക് ഉണ്ടാവും” -” സ്കൂളിൽ പോകുന്ന കുട്ടികൾക്കും ബ്ലോക്കുണ്ടാവും, വിയറ്റ്നാം കൊറിയൻ യുദ്ധങ്ങളിൽ വെടിയേറ്റ് വീണ അമേരിക്കൻ പട്ടാളക്കാരിൽ എല്ലാർക്കും ബ്ലോക്കുണ്ടായിരുന്നു!”. വെടിയേറ്റ് മരിച്ച പട്ടാളക്കാരുടെ ബ്ലോക്കിന്റെ കാര്യം സ്വല്പം വിശ്വസിക്കാൻ തോന്നുന്നു. ലേസർ ബൈപാസ് സർജറി നടത്തിയ  തെരഞ്ഞെടുത്തവരിൽ നടത്തിയപ്പോൾ, കുറച്ചുപേർക്ക് വെറും ബോധം കെടുത്തുകയേ ഉണ്ടായുള്ളൂ. “പക്ഷേ അവർ പുർണ ആരോഗ്യവാൻമാരായിരുന്നു. ശസ്ത്രക്രിയ നടത്തിയവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പ്ലസിബോ ഇഫക്ടാണ് രോഗം മാറ്റുന്നതെന്ന് ഇതു് സംശയാതീതമായി തെളിയിക്കുന്നു”. പൂർണ ആരോഗ്യമുള്ളവരിലാണോ ഇങ്ങനെ ബോധംകെടുത്തി ശസ്ത്രക്രിയ നടത്തിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചതെന്നു വ്യക്തമല്ല.

“രോഗമൊന്നുമുണ്ടാവില്ലെന്ന ശുഭാപ്തിവിശ്വാസമുള്ളവരായാൽ തന്നെ ശരീരത്തിലെ കാൻസർ കോശങ്ങൾക്ക് പെരുക്കാൻ കഴിയില്ല”. കാൻസർ ചികിത്സയ്ക്ക് സെൽഫ് ഹെൽപ് പുസ്തകങ്ങൾ ഉപയോഗിക്കാമോ?

“അറിവില്ലായ്മയുണ്ടാക്കുന്ന അഹങ്കാരമാണ് എല്ലാ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നതു്. പണം മുടക്കി ലോകത്തൊരാൾക്കും ആരോഗ്യം വാങ്ങാനാവില്ല”

“പരിണാമജീവശാസ്ത്രം പഠിച്ചാൽ ഡാർവിനും മെൻഡലുമൊക്കെ പഴഞ്ചനാണെന്നും അണുക്കളിൽ നിന്നും പരിണമിച്ചുണ്ടായവരാണ് മനുഷ്യരെന്നും ബോധ്യമാകും”.

“ഫിസിക്സിലെ തത്വമെടുത്തു് വിമാനവും മിസൈലുകളുണ്ടാക്കുന്നതും ശാസ്ത്ര സാങ്കേതികവിദ്യയുടെ പേരിൽ ഒരു ലക്ഷം കോടി ചെലവു ചെയ്തു് ചന്ദ്രനിൽ പോകുന്നതും വെറും ഈഗോയെ തൃപ്തിപെടുത്തലാണ്. അതുകൊണ്ട് ഭൂരിപക്ഷം വരുന്ന സാധാരണകാർക്കും ഒരു നേട്ടവും ഇല്ല” – ഇന്ത്യയിലെ ശാസ്ത്ര വിദ്യാർത്ഥികൾക്കും പൊതുജനത്തിനും ഇദ്ദേഹം നൽകുന്ന സന്ദേശമെന്താണു്?

ഇനിയുമുണ്ട്. പക്ഷേ ഇതെല്ലാം നമ്മുടെ നാട്ടിലെ ലാടവൈദ്യൻമാരും വടക്കഞ്ചേരിമാരും ഗോപാലകൃഷ്ണനെപ്പോലുള്ളവരും എത്രയോവട്ടം പറഞ്ഞ് നമ്മൾ കേട്ടിട്ടുള്ളതുതന്നെ. പ്രതിരോധവാക്സിനുകളെ സംബന്ധിച്ച് ഗൌരവകരമായ ചർച്ചകൾ നടക്കുന്ന ഇക്കാലത്തു്, ആ വിഷയത്തിൽ പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിച്ച മാതൃഭൂമി തന്നെ ഇത്തരം കപടശാസ്ത്ര വാദങ്ങൾക്ക് വേദിയൊരുക്കുന്നതു് ആശങ്കയുണ്ടാക്കുന്നു. പത്മഭൂഷൻ നേടിയ ശാസ്ത്രഞ്ജൻ, നിരവധി വൈദ്യശാസ്ത്ര ബിരുദങ്ങളുള്ള, പല ഉയർന്ന പദവികൾ അലങ്കരിച്ചയാൾ എന്നൊക്കെയാണ് ആണു് ഡോ ഹെഗ്ഡേയുടെ വിശേഷണങ്ങൾ എന്നോർക്കുമ്പോൾ ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തെയും ശാസ്ത്രജ്ഞർ എന്നു വിളിക്കപെടുകയും ആദരിക്കുകയും ചെയ്യപ്പെടുന്നവരെയും ഓർത്ത് ഒരേ സമയം ലജ്ജിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നു. റോക്കറ്റിനു തുലാഭാരം നടത്തുന്നവരും യുദ്ധവീമാനത്തിനു ശത്രുസംഹാരപൂജനടത്തുവരെയും ശാസ്ത്രജ്ഞൻ എന്ന് നമ്മൾ ഇനിയും വിളിച്ചുകൊണ്ടേയിരിക്കുമോ?

ഹെഗ്ഡേയുടെ ലേഖനങ്ങൾ ‘നിർമുക്ത’ പണ്ട് വിശകലനം ചെയ്തിരുന്നു –

 

This note was later published in Narada news Malayalam

ഹെഗ്‌ഡെയുടെ അഭിമുഖം; ഒരു വിമർശന വായന

Internationalized Top Level Domain Names in Indian Languages

Medianama recently published a news report- “ICANN approves Kannada, Malayalam, Assamese & Oriya domain names“, which says:

ICANN (Internet Corporation for Assigned Names and Numbers) has approved four additional proposed Indic TLDs (top level domain names), in Malayalam, Kannada, Assamese and Oriya languages. The TLDs are yet to be delegated to NIXI (National Internet exchange of India). While Malayalam, Kannada and Oriya will use their own scripts, Assamese TLDs will use the Bengali script.

The news title says “domain names” and the report talks about TLDs. For many people domain name is simply something like “google.com” or “amazon.in” etc. So people may misinterpret the news report as approval for domain names like “കേരളസർവ്വകലാശാല.ഭാരതം”. Many people asked me if that is the case.  We are going to have such domain names in future, but not yet.

I will try to explain the concept of TLD and IDN and the current status in this post.

The Internet Corporation for Assigned Names and Numbers (ICANN) is a non-profit organization which takes care of the whole internet domain name system and registration process. It achieves this with the help of lot of domain process and policies and domain registrars. In India NIXI owns the .in registration process.

A domain name is a string, used to identify member of a network based on a well defined Domain Name System(DNS). So, “google.com”, “thottingal.in” etc are domain names. There are dots in the domain name. They indicate the hierarchy from right to left. In the domain name “thottingal.in”, “.in” indicates a top level or root in naming and under that there is “thottingal”. If there is “blog.thottingal.in”, “blog” is a subdomain under “thottingal.in” and so on.

The top level domains are familiar to us. “.org”, “.com”, “.in”, “.uk”, “.gov” are all examples. Out of these “.com”, “.org” and “.gov” are generic top level domains. “.in” and “.uk” are country code top level domains, often abbreviated as ccTLD.  “.in” is obviously for India.

In November 2009, ICANN decided to allow these domain name strings in the script used in countries. So “.in” should be able to represent in Indian languages too. They are called Internationalized country code Top Level Domain names, abbreviated as IDN ccTLD.

ICANN also defined a fast track process to do the definition of these domains and delegation to registrars so that website owners can register such domain names. The actual policy document on this is available at ICANN website[pdf], but in short, the steps are (1) preparation, (2) string validation and approval, (3) delegation to registrars.

So far the following languages finished all 3 steps in 2014.

 1. Hindi:  .भारत
 2. Urdu: بھارت
 3. Telugu: .భారత్
 4. Gujarati: .ભારત
 5. Punjabi: .ਭਾਰਤ
 6. Bengali: .ভারত
 7. Tamil: .இந்தியா

What this means is, NIXI owns this TLDs and can assign domains to website owners. But as far as I know, NIXI is yet to start that.

And the following languages, just got approval for second step – string validation. ICANN announced this on April 13, 2016. String validation means,  Requests are evaluated in accordance with the technical and linguistic requirements for the IDN ccTLD string(s) criteria.  IDN ccTLD requesters must fulfill a number of requirements:

 • The script used to represent the IDN ccTLDs must be non-Latin;
 • The languages used to express the IDN ccTLDs must be official in the corresponding country or territory; and
 • A specific set of technical requirements must be met.

The languages passed the second stage now are:

 1. Kannada: .ಭಾರತ
 2. Malayalam: .ഭാരതം
 3. Assamese: .ভাৰত
 4. Oriya: .ଭାରତ

As a next step, these languages need delegation- NIXI as registrar. So in short, nothing ready yet for people want to register domain names with the above TLDs.

We were talking about TLDs- top level domain names. Why there is a delay in allowing people to register domains once we have TLD? It is not easy. The domain names are unique identifiers and there should be well defined rules to validate and allow registering a domain. The domain should be a valid string based on linguistic characteristics of the language. There should be a de-duplication process- nobody should be allowed to take a domain that is already registered. You may think that it is trivial, string comparison, but nope, it is very complex. There are visually similar characters in these scripts, there are rules about how a consonant-vowel combination can appear, there are canonically equivalent letters. There are security issues[pdf] to consider.

Before allowing domain names, the IDN policy for each script need to be defined and approved. You can see a sample here: Draft IDN Policy for Tamil[PDF]. The definition of these rules were initially attempted by CDAC and was controversial and did not proceed much. I had reviewed the Malayalam policy in 2010 and participated in the discussion meetings based on a critique we prepared.

ICANN has created Generation Panels to Develop Root Zone Label Generation Rules with specific reference to Neo-Brahmi scripts. I am a member of this panel as volunteer. Once the rules are defined, registration will start, but I don’t know exactly when it will happen.  The Khmer Generation Panel has completed their proposal for the Root Zone LGR. The proposal has been released for public comments.

അധിക നിമിഷം (Leap second)

ഈ വരുന്ന ജൂണ്‍ 30 നു് ഒരു പ്രത്യേകതയുണ്ടു്. ആ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറും ഒരു സെക്കന്റും ആണു്. അധികം വരുന്ന ഈ ഒരു സെക്കന്റിനെ ലീപ് സെക്കന്റ് അല്ലെങ്കില്‍ അധിക നിമിഷം എന്നാണു് വിളിക്കുന്നതു്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന കൈയില്‍ കെട്ടുന്ന വാച്ചുകളിലോ ചുമര്‍ ക്ലോക്കുകളിലോ ഒന്നും ഇതു കണ്ടെന്നു വരില്ല. അല്ലെങ്കിലും ഒരു സെക്കന്റിനൊക്കെ നമുക്കെന്തു വില അല്ലേ? പക്ഷേ അങ്ങനെ തള്ളിക്കളയാനാവില്ല ഈ അധിക സെക്കന്റിനെ. സെക്കന്റ് അളവില്‍ കൃത്യത ആവശ്യമായ കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലും ഇതു പ്രശ്നമുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ടു് ജൂണ്‍ 30, 11 മണി, 60 സെക്കന്റ് എന്ന സമയത്തെ, എന്നാല്‍ ജൂലൈ 1 ആവാത്ത ആ നിമിഷത്തെ, നേരിടാന്‍ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ കരുതിയിരിക്കുന്നു.

ഈ അധിക നിമിഷം എവിടെനിന്നു വന്നു? വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഭൂമിയുടെ കറക്കത്തിന്റെ വേഗത എല്ലാ കാലത്തും ഒരുപോലെയല്ലാത്തതുകൊണ്ടാണു് ഈ അഡ്ജസ്റ്റ് മെന്റ് വേണ്ടിവരുന്നതു്. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയാന്‍ ഭൌമപാളികളുടെ ചലനങ്ങള്‍ അല്ലെങ്കില്‍ ഭൂചലനങ്ങള്‍ പ്രധാനകാരണമാണു് . ഭൂമിയുടെ കറക്കത്തെ അടിസ്ഥാനമാക്കി ഒരു ദിവസത്തെ 24 മണിക്കൂറുകളായും ഒരു മണിക്കൂറിനെ 60 മിനിറ്റായും ഓരോ മിനിറ്റിനെയും 60 സെക്കന്റായും വിഭജിച്ചാണല്ലോ നമ്മുടെ സമയം. ഇതിനെ ആസ്ട്രോണമിക്കല്‍ സമയം എന്നും വിളിക്കാം. പക്ഷേ കൃത്യതയാര്‍ന്ന സെക്കന്റിന്റെ നിര്‍വചനം ഈ വിഭജനങ്ങളെ ആസ്പദമാക്കിയല്ല ചെയ്തിരിക്കുന്നതു്. ഒരു സീസിയം-133 ആറ്റം, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ, 9,192,631,770 മടങ്ങ് എന്നാണു് സെക്കന്റിന്റെ ശാസ്ത്രീയവും ഔദ്യോഗികവുമായ നിര്‍വചനം.

ലോകത്തിലെ ക്ലോക്കുകളെല്ലാം കൃത്യസമയം പാലിക്കുന്നതു് കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈം (UTC) സ്റ്റാന്‍ഡേഡ് അനുസരിച്ചാണു്. ഇതിനെ ആസ്പദമാക്കിയാണു് സമയമേഖലകളില്‍( Timezones) സമയം കണക്കാക്കുന്നതും കമ്പ്യൂട്ടറുകളിലെ സമയക്രമീകരണവും. ഗ്രീനിച്ച് മാനക സമയമടിസ്ഥാനമാക്കി ശാസ്ത്രലോകം അംഗീകരിച്ച സമയഗണനസമ്പ്രദായമാണു് UTC. ഇന്ത്യയിലെ സമയമേഖല UTC+5.30 എന്നാണു് കുറിക്കാറുള്ളതു്. ഗ്രീനിച്ച് സമയത്തില്‍ നിന്നും അഞ്ചരമണിക്കൂര്‍ കൂടുതല്‍ എന്ന അര്‍ത്ഥത്തില്‍. 1972 മുതല്‍ UTC, ഇന്റര്‍നാഷണല്‍ അറ്റോമിക് ടൈമിനെ പിന്തുടരുന്നു. ഇന്റര്‍നാഷണല്‍ അറ്റോമിക് ടൈം സീസിയം ആറ്റത്തിന്റെ വികിരണത്തെ അടിസ്ഥാനമാക്കിയാണു്.

ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ജൂണ്‍ 30 നു് അധിക സെക്കന്റ് എന്നതു് UTC സമയമാണെന്നു വ്യക്തമാക്കട്ടെ. ശരിക്കും ഇന്ത്യയിലപ്പോള്‍ ജൂലൈ 1 രാവിലെ 5.30 ആയിരിക്കും.

നിത്യജീവിതത്തിലെ സമയം എന്ന ആശയം രാത്രി-പകല്‍ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ. UTC യും നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കുള്ളതായതുകൊണ്ടു് ഒരേ സമയം അറ്റോമിക് ടൈമിന്റെ കൃത്യത പാലിക്കാനും അതേ സമയം ഭൂമിയുടെ കറക്കത്തിനൊപ്പമാവാനും വേണ്ടിയാണു് ഇടക്ക് ഇങ്ങനെ സെക്കന്റുകള്‍ ചേര്‍ക്കുന്നതു്. ഇങ്ങനത്തെ 26-ാമത്തെ അഡ്ജസ്റ്റ്മെന്റ് ആണു് 2015 ജൂണ്‍ 30നു നടക്കാന്‍ പോകുന്നതു്. 2012 ജൂണ്‍ 30നായിരുന്നു അവസാനമായി ലീപ് സെക്കന്റ് വന്നതു്.

കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 30നു് പതിനൊന്നുമണി 59 മിനിറ്റ്, 59 സെക്കന്റ് കഴിഞ്ഞാല്‍ ജൂലൈ 1, 00:00:00 സമയം ആവേണ്ടതിനു പകരം ജൂണ്‍ 30, 11 മണി, 59 മിനിറ്റ്, 60 സെക്കന്റ് എന്ന സമയം നില്‍നില്‍ക്കും. അതിനു ശേഷമേ ജൂലൈ ആവൂ.

ലീപ് സെക്കന്റ് കുഴപ്പക്കാരനാവുന്നതു് പല രീതികളിലാണു്. കമ്പ്യൂട്ടറുകളില്‍ ഏതുതരത്തിലുള്ള ഓപ്പറേഷനുകളുടെ രേഖീയ ക്രമം(linear sequencing) ടൈം സ്റ്റാമ്പുകളെ അടിസ്ഥാനമാക്കിയാണു്. ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു് ഈ മിടിപ്പുകള്‍(ticks) ഉണ്ടാക്കിക്കൊണ്ടു് അതിനുമുകളിലെ അപ്ലിക്കേഷനുകളെ സഹായിക്കുന്നതു്. മിടിപ്പുകളുടെ എണ്ണം മിനിറ്റ്, മണിക്കൂര്‍, ദിവസം ഒക്കെ കണക്കാക്കാന്‍ ഉപയോഗിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 12:59:60 നു ജൂലൈ ഒന്നാണോ ജൂണ്‍ 30 ആണോ തുടങ്ങിയ കണ്‍ഫ്യൂഷന്‍ മുതല്‍ എന്തൊക്കെ തരത്തിലുള്ള പ്രശ്നമാണു് ഇവ ഉണ്ടാക്കുന്നതെന്നു പറയാന്‍ കഴിയില്ല. ലിനക്സ് കെര്‍ണലില്‍ ഇതു കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിലും 2012ലെ ലീപ് സെക്കന്റ് സമയത്തു് അതു് നേരാവണ്ണം പ്രവര്‍ത്തിച്ചില്ല. ജൂണ്‍ 30നു ന്യൂയോര്‍ക്ക് സ്റ്റോക് എക്ചേഞ്ച് ഒരു മണിക്കൂറോളം പ്രവര്‍ത്തനം നിര്‍ത്തുമെന്നു് അറിയിച്ചു കഴിഞ്ഞു.

വലിയ വെബ്സൈറ്റുകള്‍ ലീപ് സെക്കന്റിനെ നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞു. വിക്കിപീഡീയ അതിന്റെ സെര്‍വറുകളില്‍ UTC ടൈമുമായുള്ള ഏകോപനം താത്കാലികമായി നിര്‍ത്തിവെച്ചു് ഹാര്‍ഡ്‌വെയര്‍ ക്ലോക്കില്‍ സെര്‍വറുകള്‍ ഓടിക്കും. ലീപ് സെക്കന്റ് ഒക്കെ കഴിഞ്ഞ ശേഷം സെര്‍വറുകളെ പല ഘട്ടങ്ങളിലായി വീണ്ടും UTC യുമായി ഏകോപിപ്പിക്കും. ഗൂഗിള്‍ വേറൊരു രീതിയാണു് ഉപയോഗിക്കുന്നതു്. അവര്‍ ലീപ് സെക്കന്റിനോടടുത്തു് വരുന്ന സെക്കന്റുകളെ കുറേശ്ശേ വലിച്ചു നീട്ടും, ചില്ലറ മില്ലി സെക്കന്റുകള്‍ അധികമുള്ള സെക്കന്റുകള്‍ എല്ലാം കൂടി കൂട്ടിവെച്ചാല്‍ ഒരു സെക്കന്റിന്റെ ഗുണം ചെയ്യും, അതേ സമയം പുതിയൊരു സെക്കന്റിന്റെ വരവ് ഇല്ലാതാക്കുകയും ചെയ്യും.

ഈ തലവേദന എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ടു്. ഭൂമിയില്‍ നമ്മള്‍ ലീപ് സെക്കന്റ് കണക്കാക്കിയാലും നമ്മുടെ ബഹിരാകാശ നിരീക്ഷണങ്ങള്‍ക്കു് ആസ്ട്രോണമിക്കല്‍ ക്ലോക്ക് തന്നെ വേണമല്ലോ. ലീപ് സെക്കന്റ് എന്നു വേണം എന്നു് ഏകദേശം ആറുമാസം മുമ്പേ തീരുമാനിക്കാനും പറ്റു. International Earth Rotation and Reference Systems Service (IERS) ആണു് ലീപ് സെക്കന്റ് എപ്പോള്‍ വേണമെന്നു തീരുമാനിക്കുന്നതു്.

കൂടുതല്‍ വായനയ്ക്ക്:  https://en.wikipedia.org/wiki/Leap_second

Making of Keraleeyam font: From ASCII to Unicode

Keraleeyam is a new unicode malayalam font designed for titles.  It was originally designed in 2005 for ‘Keraleeyam’, a magazine supporting environmental movements in Kerala, with ASCII encoding and was distributed along  with Rachana editor software.

Unicode font feature tables for malayalam are complex, which include diverse rules for ligature formation and glyph positioning. Keraleeyam which was originally ASCII encoded, contained no such rules. It would have been a herculian task to manually add the rules for each glyph. Keraleeyam has 792 glyphs in it. Also rules needed to be duplicated to support both the latest and old open type specifications. It ensures that the font is rendered correctly by all applications in new and reasonably old operating systems.

Happy to say that font featuring was done without much difficulty as one would expect. Thanks to the existing unicode font Rachana with little known bugs and extensive glyph set of 1083 glyphs. And thanks to Hussain K. H. who designed and named every glyph with the same name as the corresponding glyph in Rachana. Rajeesh K. V. imported the feature tables of Rachana and applied it over Keraleeyam, in a semi- automated manner.

Then remained the optimization tasks of kerning and positioning. I contributed to such fine tuning stuff. The beta version of the Keraleeyam font was released as a part of 13th anniversary celebrations of Swathanthra Malayalam Computing by Murali Thummarukudi at Vylopilli Samskrithi Bhavan on 16th December 2014.

The project is hosted here. Seeking comments and feedbacks for the release of stable version soon.

 

New handwriting style font for Malayalam: Chilanka

A new handwriting style font for Malayalam is in development. The font is named as “Chilanka”(ചിലങ്ക).

This is a alpha version release. Following is a sample rendering.

More samples here.

You may try the font using this edtiable page http://smc.org.in/downloads/fonts/chilanka/tests/ -It has the font embedded

Download the latest version: http://smc.org.in/downloads/fonts/chilanka/Chilanka.ttf

Chilanka/ചിലങ്ക is a musical anklet

A brief note on the workflow I used for font development is as follows

 1. Prepared a template svg in Inkscape that has all guidelines and grid setup.
 2. Draw the glyphs. This is the hardest part. For this font, I used bezier tool of inkscape. SVG with stroke alone is saved. Did not prepare outline in Inkscape, this helped me to rework on the drawing several times easily. To visualize how the stroke will look like in outlined version, I set stroke width as 130, with rounded end points. All SVGs are version tracked. SVGs are saved as inkscape svgs so that I can retain my guidelines and grids.
 3. In fontforge, import this svgs and create the outline using expand stroke, with stroke width 130, stroke height 130,  pen angle 45 degree, line cap and line join as round.
 4. Simplify the glyph automatically and manually to reduce the impact of conversion of Cubic bezier to quadratic bezier.
 5. Metrics tuning. Set both left and right bearings as 100 units(In general, there are glyph specfic tuning)
 6. The opentype tables are the complex part. But for this font, it did not take much time since I used SMC’s already existing well maintained feature tables. I could just focus on design part.
 7. Test using test scripts

Some more details:

 • Design: Santhosh Thottingal
 • Technology: Santhosh Thottingal and Kavya Manohar
 • Total number of glyphs: 676. Includes basic latin glyphs.
 • Project started on September 15, 2014
 • Number of svgs prepared: 271
 • Em size: 2048. Ascend: 1434. Descend: 614
 • 242 commits so far.
 • Latest version: 1.0.0-alpha.20141027
 • All drawings are in inkscape. No paper involved, no tracing.

Thanks for all my friends who are helping me testing and for their encouragement.
Stay tuned for first version announcement 🙂

(Cross posted from http://blog.smc.org.in/new-handwriting-style-font-for-malayalam-chilanka/ )