ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു.

ബാലിയുടെ സ്ഥാനം

ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. ബാലി ജനതയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമായ നൃത്തസംഗീതാദികലകളും, കരകൗശലവിദ്യകളും, സ്വർണ്ണ-വെള്ളി ആഭരണ നിർമ്മാണവും മുതൽ നാടുമുഴുവൻ പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളും, നെൽപ്പാടങ്ങളും, കാപ്പിത്തോട്ടങ്ങളും ഒക്കെ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. സാഹസികർക്കായി അഗ്നിപർവ്വതപരിസരങ്ങളിലെ ട്രെക്കിങ്ങും, സ്കൂബാഡൈവിങ്ങ് ഉൾപ്പെടെയുള്ള സമുദ്രജലകേളികളും ഇവിടെ ഉണ്ട്. അത്രസാഹസികമല്ലാത്ത ഒരു മനസ്സും കൊണ്ട് അഞ്ചുദിവസത്തെ ഒഴിവുദിനങ്ങളിൽ ഇതിലെന്തൊക്കെ അനുഭവങ്ങൾ സ്വന്തമാക്കാനാകുമെന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഒരു രൂപം മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.

വിസ ഓൺ അറൈവൽ

ടൂറിസം മുഖ്യവ്യവസായം ആയതുകൊണ്ടു തന്നെ ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യക്കാർക്കും ഇന്തോനേഷ്യയിലേയ്ക്ക് മുൻകൂർ വിസ സ്റ്റാമ്പിങ്ങ് ആവശ്യമില്ല. ബാലിയുടെ തലസ്ഥാനനഗരമായ ദെൻപസർ വിമാനത്താവളത്തിൽ എത്തിയതിനുശേഷം വിസ സ്റ്റാമ്പിങ്ങിനായുള്ള നിര സാമാന്യം നീണ്ടതു തന്നെയാണ്. ഇന്ത്യക്കാർക്ക് അതിനു പ്രത്യേക ഫീസൊന്നും ഇല്ലതാനും. സ്റ്റമ്പിങ്ങും കസ്റ്റംസ് ക്ലിയറൻസും കഴിഞ്ഞ് പുറത്തെത്താൻ ഒരുമണിക്കൂറോളമെടുത്തു. എയർഏഷ്യ വിമാനത്തിൽ കോലാലംപുർ വഴിയുള്ള കണക്ഷൻ ആയിരുന്നു. പക്ഷേ മലേഷ്യൻ ട്രാൻസിറ്റ് വിസയും ആവശ്യമായി വന്നില്ല.

ഇന്ത്യൻ രൂപയും ഇന്തോനേഷ്യൻ രൂപയും

കൊച്ചിയിൽ നിന്നും രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന യാത്ര മലേഷ്യയിലെ ട്രാൻസിറ്റും കഴിഞ്ഞ് ബാലിയിൽ അവസാനിയ്ക്കുമ്പോൾ സമയം രാത്രി ഒൻപതുമണിയാണ്. ഈ കൊച്ചുദ്വീപത്ര ‘ഡിജിറ്റൽ’ ആയിട്ടില്ല എന്നു വായിച്ചറിഞ്ഞിരുന്നു. അതിനാൽ കോലാലംപുർ വെച്ചുതന്നെ കറൻസി മാറ്റണമെന്നുവിചാരിച്ചിരുന്നെങ്കിലും ട്രാൻസിറ്റ് വഴികളിലൊന്നും മണിചേഞ്ചേഴ്സിനെ കാണാത്തതുകൊണ്ട് ആ പരിപാടി നടന്നില്ല.

ബാലിയിലെ വൈകിയ ലാൻഡിങ്ങിനും തുടർപ്പരിപാടികൾക്കും ശേഷം ഇന്ത്യൻ രൂപ മാറ്റാനായി അന്വേഷണം തുടങ്ങിയപ്പോഴാണ് നമ്മുടെ കയ്യിലുള്ള ഇന്ത്യൻ നോട്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളൊന്നും അവിടെ ഇല്ല എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒരു രാത്രിപ്രസംഗത്തിലൂടെ അസാധുവാകാനിടയുള്ള കടലാസുകഷണങ്ങളെ എന്തുവിശ്വസിച്ചുവാങ്ങിവെക്കുമെന്ന ചിന്തകൊണ്ടാണോ ഇന്ത്യൻ രൂപ സ്വീകരിക്കാത്തതെന്നൊക്കെ സംശയിച്ചുകൊണ്ട് മുന്നോട്ടു നടന്നു. ഒടുവിൽ വിമാനത്താവളത്തിൽ ATMൽ കയറി പണമെടുക്കാൻ തന്നെ തീരുമാനിച്ചു. പിൻവലിക്കാനുള്ള തുക തെരഞ്ഞെടുക്കുമ്പോൾ നാണയവിനിമയനിരക്ക് അറിയില്ലയെങ്കിൽ ഒന്നുകൂടി ഞെട്ടേണ്ടി വന്നെനെ. ഒരുലക്ഷം മുതൽ പത്തുലക്ഷം രൂപവരെയുള്ള പല ഓപ്ഷനാണ് ATM മെഷീൻ നമുക്കു തരിക. ഒരു ഇന്ത്യൻ രൂപ ഏകദേശം ഇരുന്നൂറ് ഇന്തോനേഷ്യൻ രൂപയുടെ മൂല്യത്തിനൊപ്പം വരും. അതായത് അവിടെ പത്തുലക്ഷം പിൻവലിക്കുമ്പോൾ അയ്യായിരം ഇന്ത്യൻ രൂപയാണ് അക്കൗണ്ടിൽ നിന്നും കുറവുചെയ്യപ്പെടുക.

ഇന്തോനേഷ്യൻ കറൻസി

വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോളും വീണ്ടും മണിചേഞ്ചേഴ്സിനെ പരതിക്കൊണ്ടിരുന്നു. ഇന്ത്യൻറുപ്പി എന്ന ബോർഡ് കണ്ട് ചെന്നു പണമെണ്ണിക്കൊടുത്തുകഴിഞ്ഞാണ് വിനിമയനിരക്ക് വെറും 135 ഇന്തോനേഷ്യൻ രൂപമാത്രമാണെന്ന് അറിയുന്നത്. ഇത്രയും നഷ്ടത്തിൽ കൈമാറണ്ട എന്നു തീരുമാനിച്ച് പണം തിരികെ വാങ്ങി ആ കച്ചവടം അങ്ങൊഴിവാക്കി. അതിനിടെ വേണമെങ്കിൽ 150 വരെ കൂട്ടിത്തരാമെന്ന വാഗ്ദാനവുമുണ്ടായി. തെരുവുകച്ചവടത്തിൽ വിലപേശേണ്ടിവരുമെന്ന് വായിച്ചറിഞ്ഞിരുന്നെങ്കിലും നാണയവിനിമയത്തിൽ തന്നെ അതുണ്ടായതോടെ വല്ലാതെ തട്ടിപ്പുമണത്തതുകൊണ്ട് കൂടുതൽ അവിടെ നിന്നില്ല.

പിന്നീടുള്ള ദിവസങ്ങളിലൊക്കെ പല ടൂറിസ്റ്റ് സ്പോട്ടുകളിലും മണി ചേഞ്ചിങ്ങ് സ്ഥാപനങ്ങൾ കണ്ടെങ്കിലും മിക്കയിടത്തും ഇന്ത്യൻ രൂപ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ഇനി സ്വീകരിക്കുന്ന അപൂർവ്വം സ്ഥാപനങ്ങളിലൊക്കെ 150 ഇന്തോനേഷ്യൻ രൂപയ്ക്ക് മുകളിൽ മൂല്യവും കിട്ടില്ല. ATMകളാണിക്കാര്യത്തിൽ വിശ്വസ്തസ്ഥാപങ്ങൾ. 188 ഇന്തോനേഷ്യൻ രൂപവരെയൊക്കെ വിനിമയമൂല്യം അവിടെ ലഭിയ്ക്കും. അതുകൊണ്ട് യാത്രയ്കായി കരുതിയ ഇന്ത്യൻ കറൻസി നോട്ടുകൾ അതുപോലെ തിരിച്ചുകൊണ്ടുവന്നു.

ഹൃദയംകൊണ്ട് സ്വീകരിച്ചവർ

ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുമില്ലാത്ത ഒരു നാട്ടിൽ യാത്രാക്ഷീണത്തോടെ ചെന്നെത്തുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നവരാരായാലും അവരോടു ഒരു പ്രത്യേക മമതയുണ്ടാകും. എയർപോർട്ടിൽ നിന്നും ഹോട്ടലിലേയ്ക്കുള്ള ടാക്സി മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് യാത്രതുടങ്ങിയത്. ബാലിയിലെ വൈകിയ ലാൻഡിങ്ങിനും ചെക്കൗട്ട് ചടങ്ങുകൾക്കും ശേഷം പുറത്തെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂറിലേറെ വൈകിയിരുന്നു.

ദെൻപസർ എയർപോർട്ട്

പുറത്തേക്കുള്ള കവാടത്തിൽ അതിഥികളുടെ പേരെഴുതിയ ബോർഡുകളുമായി തിങ്ങിനിറഞ്ഞ് കാത്തുനിൽക്കുന്ന ടാക്സിഡ്രൈവർമാർക്കിടയിൽ സ്വന്തം പേരു പരതി പലയാവർത്തി നടന്നു ഞങ്ങൾ നിരാശപ്പെട്ടു. ഇത്ര വൈകിയതുകൊണ്ട് ഡ്രൈവർ പോയിട്ടുണ്ടാകും എന്നു തന്നെ ഞങ്ങളുറപ്പിച്ചു. അപ്പോഴാണ് ടാക്സി ഓഫറുമായി ഒരു സ്ത്രീ ഞങ്ങളെ സമീപിച്ചത്. ഓൺലൈൻ ബുക്ക്ചെയ്ത ടാക്സിയുടെ ഇരട്ടിയോളം തുകപറഞ്ഞെങ്കിലും എയർപോർട്ടിൽ ഇനിയും മറ്റൊന്നന്വേഷിക്കാനുള്ള സമയമില്ലാത്തതുകൊണ്ട് അവർ പറഞ്ഞതുകയും കൊടുത്തു പുറത്തേയ്ക്കു കടന്നപ്പോഴാണ് മറ്റൊരു നിര ടാക്സി ഡ്രൈവർമാരെ കണ്ടത്. അവർക്കിടയിൽ കൂടി ഒന്നു നോക്കിവരാമെന്നുറപ്പിച്ച് ചെന്ന ഞാൻ കണ്ടത് സഹയാത്രികന്റെ പേരെഴുതിയ ബോർഡുമായി ക്ഷീണിച്ച് നിലത്ത് കുത്തിയിരിക്കുന്ന ഡ്രൈവറെയാണ്. അങ്ങനെ ഞങ്ങൾ രണ്ടു അതിഥികളും രണ്ടു ടാക്സിക്കാരും മുഖാമുഖം നോക്കി ഏതാനും നിമിഷം നിന്നു. കാലുകുത്തിയതേ അബദ്ധത്തിലേയ്ക്കാണല്ലോ എന്ന ചിന്തയാണോ, വിശപ്പാണോ, ക്ഷീണമാണോ അതിലേറെ ഇപ്പോൾ എന്തു ചെയ്യണമെന്ന ആവലാതിയാണൊ അലട്ടിയതെന്നു പറയാൻ വയ്യ.

ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് എയർപോർട്ടിൽ നിന്നും വിളിച്ച ടാക്സിക്കാർ പണം മുഴുവൻ തിരികെ തരാമെന്നു സമ്മതിച്ചു. വളരെ വിഷമിപ്പിക്കുമായിരുന്ന ആ സന്ദർഭം അങ്ങനെ മംഗളമായി പര്യവസാനിച്ചു. ഇത്ര വൈകിയിട്ടും കാത്തുനിന്ന ദിയാസിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ അയാൾക്കൊപ്പം ഹോട്ടലിലേയ്ക്കു നീങ്ങി. അതിഥികളെ സ്വീകരിച്ചിട്ടേ ഞങ്ങൾ ഡ്രൈവർമാർ മടങ്ങാറുള്ളൂവെന്നപ്പോൾ അയാൾ പറഞ്ഞു. ഒരുപക്ഷേ ആ രണ്ടാമത്തെ നിര ടാക്സിക്കാർക്കിടയിൽ നോക്കാൻ എനിയ്ക്കു തോന്നിയില്ലായിരുന്നുവെങ്കിൽ അയാളെത്രമാത്രം അങ്കലാപ്പിലായേനെ എന്നുകൂടി ആലോചിച്ചപ്പോൾ ആ തീരുമാനത്തിനു ഞാൻ എന്നെ വീണ്ടും അഭിനന്ദിച്ചുകൊണ്ടിരുന്നു.

ഹോട്ടലിലെത്തിയപ്പോൾ രാത്രി പതിനൊന്നുമണിയും കഴിഞ്ഞിരുന്നു. ഇനി പുറത്തുപോയി കഴിക്കുവാനുള്ള മൂഡൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല.. അവിടെയുള്ള പാതിരാത്രിവരെയുള്ള റെസ്റ്റോറന്റ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നു. അന്നത്തെ അവസാനത്തെ ഓർഡർ ഞങ്ങൾക്കായി ഒരുക്കി അവരും ആദ്യത്തെ ഇന്തോനേഷ്യൻ രുചി നാവിലേറ്റി ഞങ്ങളും ആ നീണ്ട ദിവസം പൂർത്തിയാക്കി.

പൊതുഗതാഗത സംവിധാനങ്ങൾ തിരെയില്ലാത്ത നാടാണ് ഇത്. ഇരുചക്രവാഹനങ്ങളാണ് തദ്ദേശീയരുടെ പ്രധാനവാഹനം. ഇന്തോനേഷ്യയിൽ വാലിഡായ ലൈസൻസുണ്ടെങ്കിൽ ടൂറിസ്റ്റുകൾക്ക് വാടകയ്ക്കെടുത്ത് സഞ്ചരിക്കുവാൻ ബൈക്കുകൾ ഒക്കെ ലഭ്യമാണ്. പക്ഷേകൂടുതൽ പേരും ആശ്രയിക്കുന്നത് പ്രൈവറ്റ് ഡ്രൈവർമാരെയാണ്. അവർഒരേ സമയം ഡ്രൈവറും ഗൈഡും ചിലപ്പോൾ ഫോട്ടോഗ്രാഫറും ഒക്കെയായി കൂടെയുണ്ടാകും. Uber, Blue Taksi തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകളും ഉണ്ട്.

ഞങ്ങൾ ആദ്യയാത്രയ്ക്കായി Uber Taxi സർവീസാണുപയോഗിച്ചത്. പക്ഷേ യൂബർ ആപ്പിൽ കണ്ട വാഹനമായിരുന്നില്ല ഞങ്ങളെ കൂട്ടാൻ ഹോട്ടലിലെത്തിയത്. സംശയിക്കേണ്ട, വണ്ടി കേടായതുകൊണ്ട് താൻ മറ്റൊരു വാഹനമുപയോഗിച്ചതാണെന്ന് ഡ്രൈവർ പറഞ്ഞു. ബാലിയുടെ തെക്കൻ മുനമ്പിലൊന്നായ ഉലുവാട്ടു ക്ഷേത്രവും അവിടുത്തെ കെചക് നൃത്തവുമായിരുന്നു അന്നത്തെ പ്ലാൻ. തിരിച്ചുള്ള ട്രിപ്പിന് താൻ കാത്തുനിൽക്കാമെന്നയാൾ പറഞ്ഞു. ഇതൊന്നും നമ്മുടെ നാട്ടിൽ പതിവില്ലാത്തതുകൊണ്ട് ആകെ കൺഫ്യൂഷനായി. ഇംഗ്ലീഷ് അത്ര വശമില്ലെങ്കിലും അയാൾ ഞങ്ങളോട് സംസാരിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഉലുവാട്ടൂ ക്ഷേത്രം

പുട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. I am the number one in Bali എന്നൊക്കെ പറഞ്ഞത്, ബാലിനീസ് കുടുംബത്തിലെ മുതിർന്ന കുട്ടിയ്ക്കുള്ള പേരാണ് തന്റേതെന്നാണെന്നൊക്കെ മനസ്സിലാക്കാൻ ഞങ്ങൾക്കത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിനിടയിൽ Uber is very dangerous in Bali എന്നൊക്കെ പറഞ്ഞപ്പോൾ ഒന്നു പേടിച്ചു. പിന്നെ വഴിയിലെ ചില ഫ്ലക്സ് ബോർഡുകളും കൂടി കണ്ടപ്പോഴാണ് കാര്യം മുഴുവനും മനസ്സിലായത്. ലോക്കൽ ടാക്സികളും ഓൻലൈൻ ടാക്സികളും തമ്മിൽ നമ്മുടെ കൊച്ചിയിലൊക്കെ ഉണ്ടായതിനു സമാനമായ ക്ലാഷുകൾ അവിടെയും ഉണ്ട്. ടൗണുകളിലെ ഹോട്ടലിൽ നിന്നുള്ള പിക്കപ്പ് അനുവദിക്കുമെങ്കിലും വിദൂരസ്ഥമായ ടൂറിസ്റ്റുസ്പോട്ടുകളിൽ നിന്നുള്ള പിക്കപ്പിന് ഓൺലൈൻടാക്സികളെ അനുവദിക്കില്ല എന്നതായിരുന്നു കണ്ട ഫ്ലക്സ്. പുട്ടു ഞങ്ങളുടെ പേഴ്സണൽ ഡ്രൈവറായി അവിടെ കാത്തുനിന്നതുകൊണ്ടു മാത്രമാണ് തിരികെ ഹോട്ടലിലേയ്ക്കുള്ള യാത്ര സുഖമായി നടന്നത്. ഇനി യാത്രയുണ്ടെങ്കിൽ വിളിയ്ക്കുവാൻ നമ്പർ ഒക്കെ തന്നാണ് പുട്ടു മടങ്ങിയത്.

ഊബർ ടാക്സിക്കെതിരെയുള്ള ഫ്ലക്സ് ബോർഡ്

സമുദ്രവിഭവങ്ങൾക്ക് പേരുകേട്ടതാണ് ജിംബാരൻ ബീച്ച്. കടൽത്തീരത്ത് നൂറുകണക്കിന് റെസ്റ്റൊറന്റുകളാണിവിടെ ഉള്ളത്. സൂര്യാസ്തമയത്തിനു ശേഷം സജീവമാകുന്നവർ. അതിഥികൾക്കായി പാട്ടും നൃത്തവുമൊക്കെയുണ്ടവിടെ. ഞങ്ങളുടെ ഇന്ത്യൻ മുഖം കണ്ട് അടുത്തു വന്ന ഗായകസംഘം സംഗീതോപകരണങ്ങളൊക്കെ ചുറ്റും നിരത്തി ‘തൂ മുസ്കുരായാ’ പാടുമ്പോൾ എങ്ങനെ ഹൃദയം നിറഞ്ഞ് പുഞ്ചിരിക്കാതിരിക്കും?

സീഫുഡ് റെസ്റ്റോറന്റിലെ ഗായകസംഘം

താമസിക്കുന്ന ഹോട്ടൽ താരതമ്യേന തിരക്കേറിയ കുട്ട എന്ന നഗരപ്രദേശത്തായിരുന്നു. പിറ്റേന്നത്തെ യാത്ര ബാലിയുടെ ഗ്രാമപ്രദേശമായ ഉബുദിലേയ്ക്കാണ്. ടൂറിസ്റ്റ് ട്രിപ്പുകൾ നടത്തുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ട് ഹോട്ടൽ തന്നെ ഒരു പ്രൈവറ്റ് ഡ്രൈവറെ ഏർപ്പെടുത്തി. ഞങ്ങളുടെ ഡ്രൈവർ വയാൻ മറ്റൊരു ഒന്നാം നമ്പർ പേരുകാരനായിരുന്നു. നാലാമത്തെ കുട്ടിയ്ക്ക് വരെ ഇങ്ങനെ സ്ഥിരം പേരുകളുണ്ട്. അഞ്ചാമതൊരു കുട്ടിയുണ്ടായാൽ വീണ്ടും വയാൻ അല്ലെങ്കിൽ പുട്ടു എന്ന പേരിടും. ഇതൊക്കെ ആൺപേരുകളാണ്. ജാതിസമ്പ്രദായമൊക്കെ അവിടെയും ഉണ്ട്. ശൂദ്രർക്കിടയിലാണ് ഇപ്പറഞ്ഞ പേരുകളൊക്കെ എന്നാണ് വയാൻ പറഞ്ഞത്. വഴിയിലുടനീളം പല കടകൾക്കും വയാൻ എന്ന പേരുകാണുന്നുണ്ടെന്ന കാര്യം ഞാൻ സൂചിപ്പിച്ചപ്പോഴാണ് ഇതൊക്കെ പറഞ്ഞത്.

നമ്മുടെ താത്പര്യമനുസരിച്ച് വിശേഷങ്ങൾ പറയാൻ വയാന് നല്ല ഉത്സാഹമായിരുന്നു. ധാരാളം ചിത്രങ്ങൾ എടുത്തു തരികയും ചെയ്തു. ടൂർ കമ്പനിയുടെ ഉബുദ് പാക്കേജിൽ സ്വർണ്ണാഭരണനിർമ്മാണം ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അതിൽ അത്ര താത്പര്യമില്ല എന്നു പറഞ്ഞപ്പോൾ പുതിയ റൂട്ട് പ്ലാൻ ചെയ്യാനൊക്കെ വയാൻ സഹായിച്ചു. മടക്കയാത്രയിൽ കടുത്ത ട്രാഫിക് ബ്ലോക്കുകൊണ്ട് അല്പം ബോറടിച്ചു. പൊതുഗതാഗതം തീരെയില്ലാത്തതുകൊണ്ട് ഇതു പ്രതീക്ഷിച്ചേ പറ്റൂ. സ്കൂൾകുട്ടികളുടെ യാത്ര പിൻവശം തുറന്ന ഗുഡ്സ് കാരിയറിനു സമാനമായ വാഹനങ്ങളിലാണ്.

രണ്ടുദിവസത്തിനപ്പുറമുള്ള ചെറിയ യാത്രയ്ക്ക് ഞങ്ങൾ പുട്ടുവിനെ വീണ്ടും കൂടെ കൂട്ടി. ടയർ പഞ്ചറായി എത്താമെന്നേറ്റ സമയത്തിന് വരാൻ പറ്റാതെ പുട്ടു വിഷമിച്ചു. ഞങ്ങൾ കാത്തിരിക്കാമെന്നു പറഞ്ഞു. മുക്കാൽ മണിക്കൂർ വൈകിത്തുടങ്ങിയ യാത്രയാണെങ്കിലും തനാലോട്ടിലെ മറക്കാനാവാത്ത ഒരു സൂര്യാസ്തമയക്കാഴ്ചയിൽ ആ ദിവസവും മനോഹരമായി.

പുട്ടുവിനും വയാനും ദിയാസിനുമൊപ്പം ഒരു പടം പോലും എടുത്തില്ലല്ലോയെന്ന സങ്കടം ഇപ്പോൾ ഇതെഴുതുമ്പോൾ ബാക്കി നിൽക്കുന്നു.

ഭാഷ : എഴുത്ത്, ലിപി, വർത്തമാനം

ജനസാമാന്യത്തിന്റെ ഭാഷ ബാലിനീസും, ഇന്തോനേഷ്യനുമാണ്. പക്ഷേ ടൂറിസം മിക്കവരേയും ഇംഗ്ലീഷുപറയാൻ പഠിപ്പിച്ചിരിക്കുന്നു. നമുക്കിടപഴകേണ്ടി വരുന്ന കച്ചവടക്കാരും, റെറ്റോറന്റ് ജീവനക്കാരും, ഡ്രൈവർമാരുമെല്ലാം അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും. അതുകൊണ്ട് ഭാഷ ഒരു ബുദ്ധിമുട്ടായതേയില്ല.

ആംഗലേയസ്വാധീനം നമുക്ക് വൊക്കാബുലറിയിൽ ആണെങ്കിൽ അവർക്കത് ലിപിയിലാണ്. ലാറ്റിൻ ലിപിയിലാണ് ഭൂരിപക്ഷം എഴുത്തുകളും. അതായത് നമ്മുടെ മംഗ്ലീഷ് ശൈലിയിൽ. ബാലിനീസ് വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ. അതുകൊണ്ട് അർത്ഥം മനസ്സിലായില്ലെങ്കിലും മുഴുവനും വായിക്കാം. മരുന്നുകടകൾ ‘അപ്പോത്തെക്കു’കളാണ്. അപ്പൂപ്പന്റെ ഭാഷയിൽ ‘അപ്പോത്തിക്കിരി’ ഡോക്ടറായിരുന്നുവല്ലോയെന്ന് ഓർത്തു. ഡോക്ടർ ഗിഗി എന്ന പേര് പലയാവർത്തി കണ്ടു. വയാനും പുട്ടുവും പോലെ ഈ പേര് ഇത്ര പോപ്പുലർ ആണോയെന്നും അവരൊക്കെ കൃത്യമായി ഡോക്ടറായതെങ്ങനെയെന്നുമൊക്കെ വിചാരിച്ചുപോയി പെട്ടെന്ന്. പിന്നീട് ഗൂഗിളാണ് സഹായിച്ചത്, ഇന്തോനേഷ്യൻ ഭാഷയിൽ ‘ഗിഗി’ പല്ലാണത്രെ. ഞാൻ കണ്ടതൊക്കെ ദന്താശുപത്രി ബോർഡുകളാണ്.

ബാലിനീസ് അക്ഷരങ്ങൾ

കടലിലെ ഓളം പോലെ തുള്ളിത്തുളുമ്പുന്ന രൂപമാണ് ബാലിനീസ് ലിപിയ്ക്ക്. പക്ഷേ ആ ലിപി അപൂർവ്വമായേ കാണാൻ കിട്ടൂ. ക്ഷേത്രത്തിലെ കൊത്തിവെച്ച കല്ലുകളിൽ, സ്ഥലപ്പേരെഴുതിയ ചില ബോർഡുകളിൽ ഒക്കെ കാണുകയുണ്ടായി. ബ്രാഹ്മിലിപിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതുകൊണ്ട് ബാലിനീസ് അക്ഷരങ്ങൾ ഒന്നു സൂക്ഷിച്ചുനോക്കിയാൽ നമ്മുടെ ലിപിയുമായി താരതമ്യപ്പെടുത്തി വായിക്കാൻ പറ്റുമെന്നൊക്കെ സന്തോഷിന്റെ തിയറി കേട്ടുവെന്നല്ലാതെ എനിക്കതിനു പറ്റിയില്ല. ഒരു ബോർഡൊക്കെ വായിക്കാൻ ശ്രമിച്ച് സന്തോഷ് വയാനെ ഞെട്ടിക്കുകയും ചെയ്തു. വയാന് അതെല്ലാം വായിക്കാനൊന്നും അറിയില്ലെന്നും പറഞ്ഞു. സ്കൂളിൽ ആ ലിപി പഠിപ്പിക്കുന്നുണ്ടെങ്കിലും നിത്യജീവിതത്തിൽ അതുപയോഗിക്കേണ്ടി വരാറില്ലാത്തതുകൊണ്ട് മറന്നുവത്രെ.

സ്ഥലപ്പേര് ഇംഗ്ലീഷിലും ബാലിനീസിലും

ഇന്ത്യയിൽ നിന്നാണെങ്കിൽ, ഹിന്ദുവാണൊ എന്നൊരു ചോദ്യം ഗൈഡുമാരിൽ നിന്നുമുണ്ടാകും. ആണെങ്കിൽ താനുമതേയെന്ന് പറഞ്ഞ് ആഹ്ലാദം പങ്കുവെയ്ക്കും. ഹിന്ദുസംസ്കാരത്തിന്റെ വേരുകൾ ഇന്ത്യയിൽനിന്നായതുകൊണ്ട് തായ്‌വേരിനോടുള്ള മമതയാണവിടെ കാണുക. സംസ്കൃതം കൂടി അറിയാമെങ്കിൽ ബഹുമാനം കൂടും, ഉറപ്പ്.

ക്ഷേത്രസമുച്ചയങ്ങൾ, ആരാധന, നൃത്തസംഗീതശില്പം

ക്ഷേത്രങ്ങളുടെ സാമീപ്യമില്ലാത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ ബാലിയിൽ കുറവാണ് ഇന്തോനേഷ്യൻ സംസ്കാരത്തിലധിഷ്ഠിതമായ ഹിന്ദുമതമാണ് ഇവിടെ പിന്തുടരുന്നത്. ക്ഷേത്രങ്ങളുടെ പ്രധാന പ്രവേശനകവാടത്തിന് രണ്ടായിപിളർന്ന ഗോപുരത്തിന്റെ രൂപമാണ്. ആരാധാനാലയങ്ങൾക്കുപുറമേ ബാലിനീസ് വാസ്തുകലയുടെ ഈ രീതി പിന്തുടർന്ന് പല സ്ഥാപനങ്ങളും ഇത്തരം കവാടങ്ങൾ പണിതിട്ടുള്ളത് ശ്രദ്ധയിൽ പെടും.

ഉലുവട്ടുവിലെ കെച്ചക് നൃത്തവേദിയിലെ കവാടം

പ്രധാനക്ഷേത്രങ്ങളെല്ലാം വിശാലമായ കോംപൗണ്ടോടുകൂടിയതാണ്. അതിനുള്ളിലുള്ള മതിൽക്കെട്ടിലെ കവാടങ്ങളുടെ മേൽക്കൂര പൂർണ്ണമായ ഗോപുരങ്ങൾ തന്നെയാണ്. ശ്രീകോവിലിനു സമാനമായ പ്രധാന കെട്ടിടത്തിന്റെ പലതട്ടിലുള്ള മേൽക്കൂര പുല്ലുമേഞ്ഞതാണ്. മേരുഗോപുരം എന്നാണിവയെ വിളിക്കുക.

ബട്വാൻ ക്ഷേത്രത്തിലെ മേരുഗോപുരങ്ങൾക്ക് മുന്നിൽ സാരോംഗ് ധരിച്ച്

തെക്കൻ സമുദ്രതീരത്തുള്ള ഉലുവാട്ടുക്ഷേത്രം ഒരു കുന്നിൻമുകളിലാണ്. അവിടെ സൂര്യാസ്തമയത്തിനു ശേഷം ദിവസേനെ കെച്ചക് നൃത്തം അരങ്ങേറുന്നു. ഈ പരമ്പരാഗതനൃത്തം ഇപ്പോൾ സഞ്ചാരികൾക്കായാണ് ദിവസവും അവതരിപ്പിക്കുന്നത്. കെചക് നൃത്തം ബാലെയ്ക്കു സമാനമായ ഒരു നൃത്തരൂപമാണ്. രാമായണകഥയാണ് ഇതിവൃത്തം. ബാലിനീസ് വേഷവിധാനത്തിൽ സീതയും രാമനും രാവണനും ഒക്കെ അരങ്ങിലെത്തും. ഹനുമാൻ വാനരരൂപത്തിൽ കാണികൾക്കിടയിലിറങ്ങി ഗോഷ്ഠികളുമായി ചിരിപടർത്തും. ഉലുവാട്ടു ക്ഷേത്രപരിസരത്ത് ധാരാളം കുരങ്ങന്മാരെ കാണാം. അവതരണത്തിനിടയ്ക്ക് അവയൊക്കെ ഗാലറിയിൽ വന്നുംപോയുമിരിക്കുന്നുണ്ടായിരുന്നു.

കെച്ചക് നൃത്തത്തിനായുള്ള കാത്തിരിപ്പ് – ഉലുവാട്ടു

തനാലോട്ട് കുറച്ചുകൂടി പടിഞ്ഞാറോട്ട് മാറിയുള്ള കടലോരത്തെ പാറക്കെട്ടാണ്. കടലിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു ഉയർന്നപാറയ്ക്കുമേലാണ് തനാലോട്ട് ക്ഷേത്രം. അങ്ങോട്ടുള്ള വഴി വേലിയേറ്റസമയത്ത് കടൽ മൂടും. അല്ലെങ്കിൽ ക്ഷേത്രം വരെ നടന്നുപോകാവുന്നതാണ്. തുടർച്ചയായി തിരയടിച്ച് പാറക്കെട്ടിലുണ്ടായ അടയാളങ്ങൾ മനോഹരമാണ്. തനാലോട്ടിലെ സൂര്യാസ്തമയം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടാകും.

തനാലോട്ടിലെ സൂര്യാസ്തമയം
വേലിയിറക്കസമയത്ത് തനാലോട്ട് ക്ഷേത്രത്തിലേയ്ക്ക് സഞ്ചാരികൾ നടന്നുപോകുന്നു

എല്ലായിടത്തും പ്രവേശനഫീസും ടിക്കറ്റും വെച്ചാണ് കടത്തിവിടുന്നത്. കോംപൗണ്ടിലേയ്ക്കലാതെ ആരാധനാസ്ഥാനത്തേയ്ക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനവുമില്ല. ക്ഷേത്രങ്ങളുടെ പരിസരത്തേക്കു കടക്കുമ്പോൾ പരമ്പരാഗത ബാലിനീസ് വേഷമായ സരോംഗ് ധരിക്കാൻ നൽകും. പോരുമ്പോൾ അതു തിരികെ കൊടുക്കണം. ഇതത്ര നിർബന്ധമൊന്നും ഉള്ളതായി തോന്നിയില്ല. സഞ്ചാരികളുടെ ഒരു സന്തോഷത്തിന് തരുന്നതാണെന്നു തോന്നി. ഗൈഡുകളൊന്നും പൊതുവേ സരോംഗ് ധരിക്കാറില്ല.

ക്ഷേത്രങ്ങളിലൊന്നും നിത്യപൂജ ഉണ്ടാവാറില്ല. വിശേഷദിവസങ്ങളിൽ മാത്രമാണ് ക്ഷേത്രങ്ങളിലെ ചടങ്ങുകളൊക്കെ. പക്ഷേ നിത്യേനയുള്ള ചെറിയ ആരാധന എല്ലായിടത്തും ഉണ്ടാകും. കടകളിലും വീടുകളിലും മ്യൂസിയങ്ങളിലുമൊക്കെ. കുരുത്തോല കൊണ്ടുമെടഞ്ഞ ഒരു ചെറിയ മുറത്തിൽ പൂജാപുഷ്പങ്ങളും ബിസ്ക്കറ്റുമൊക്കെയായി ഇതെല്ലായിടത്തും കാണാം. ഡൊമിനോസ് പിസ്സയുടെ മുന്നിൽ പോലും കണ്ടു.

പൂജാപാത്രം – നടപ്പാതയിലെ കാഴ്ച

ക്ഷേത്രത്തിലെ ദ്വാരപാലകശില്പങ്ങൾക്കുസമാനമായ രൂപങ്ങൾ കടകൾക്കുമുന്നിലും റെസ്റ്റോറന്റുകളിലുമൊക്കെയുണ്ട്. ഇതൊക്കെ അലങ്കാരശില്പങ്ങളാണെന്നും ദൈവികമാണെങ്കിൽ വസ്ത്രമുണ്ടാകുമെന്നും വയാൻ പറഞ്ഞു തന്നു. കറപ്പും വെളുപ്പും കള്ളികളുള്ള വസ്ത്രമുടുപ്പിച്ച രൂപങ്ങൾ പിന്നെ ശ്രദ്ധിച്ചുതുടങ്ങി. പല മരങ്ങൾക്കും അതുണ്ടെന്നു കണ്ടു. അതില്ലാത്ത ഗണേശരൂപങ്ങളേയും കണ്ടു.

വസ്ത്രം ധരിച്ച ദ്വാരപാലക രൂപം
ചെമ്പരത്തിപ്പൂവ് ചൂടിയ ഗണേശപ്രതിമ

ഈഴച്ചമ്പകമെന്നു നമ്മുടെ നാടിലറിയപ്പെടുന്ന പൂവാണ് പ്രധാനപൂജാപുഷ്പം. കംബോജിയപ്പൂക്കളെന്നാണ് അവർ വിളിയ്ക്കുക. അലങ്കാരത്തിനും ഇതു തന്നെ പ്രാധാനയിനം – മേശപ്പുറത്താണെങ്കിലും കേശഭാരത്തിലാണെങ്കിലും. ഈ ചെറുമരം കാണാത്തയൊരിടവും ഉണ്ടാകില്ല ബാലിയിൽ. ചുവന്ന ചെമ്പരത്തിയും ഇതിനു സമാനമായ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്നു. പക്ഷേ പെട്ടെന്നു വാടുന്നതു കൊണ്ട് അലങ്കാരപുഷ്പമാകാൻ ഇതിനു പറ്റില്ലല്ലോ.

കംബോജിയപുഷ്പം അലങ്കാരമായി മേശമേല്‍

കംബോജിയപ്പൂമരം

രുചിഭേദങ്ങൾ

അരിഭക്ഷണം കഴിയ്ക്കുന്നവരാണ് ബാലിക്കാർ, പൊതുവിൽ ഇന്തോനേഷ്യക്കാർ. മാംസവിഭവങ്ങൾ അവർക്കൊഴിച്ചുകൂടാനാവില്ല. കോഴി, താറാവ്, പോത്ത്, പന്നി ഒക്കെ അവരുടെ മെനുവിൽ ഉണ്ട്. കടൽവിഭവങ്ങളുടെ കലവറയാണ് ബീച്ച് റെസ്റ്റോറന്റുകൾ. ഭക്ഷണത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാറില്ലാത്തവരായിരുന്നു ഞങ്ങൾ. പക്ഷേ ഇത്തവണ കുറച്ച് രുചിയനുഭവങ്ങൾ സ്വന്തമാക്കാമെന്ന് കരുതി.

മലേഷ്യൻ ട്രാൻസിറ്റിനിടയിൽ വെച്ചാണ് നാസി ലെമക്ക് പരീക്ഷിച്ചത്. ഇതു മലേഷ്യയുടെ ദേശീയ വിഭവമാണ്. തേങ്ങാപ്പലിൽ വെന്ത ചോറിനൊപ്പം എരിവും മധുരവും ചേർന്ന സംബാൾ (മുളകുപേസ്റ്റ്), വറുത്തകടല, ഒരു കഷണം വെള്ളരിക്ക, ചെറിയമീൻ വറുത്തത്, പുഴുങ്ങിയ മുട്ട ഇതൊക്കെ ചേർന്ന സമീകൃതാഹാരമാണ് നാസി ലെമെക്. ഒപ്പം കോഴി, ആട്, താറാവ് ഇതിലേതെങ്കിലും കറിയായോ ഫ്രൈ ആയോ ഉണ്ടാകും.

നാസി ലെമെക്കും നോന്യ ചിക്കന്‍ കറിയും

ന്യോന്യ ചിക്കൻ കറി മറ്റൊരു മലേഷ്യൻ വിഭവമാണ്. നമ്മുടെ തേങ്ങാപ്പാല് ചേർത്ത ചിക്കൻ കറിയ്ക്ക് വളരെ സമാനമായ സ്വാദാണ് ഇതിന്, ചെറിയ മധുരമുണ്ടാകുമെന്ന് മാത്രം. സുഗന്ധവ്യഞ്ജനക്കൂട്ടിലെ പ്രാദേശികഭേദം കൊണ്ടുള്ള വ്യത്യാസം അറിയാനുണ്ട്. ബ്രെഡിനോ ചോറിനോ ഒപ്പം കഴിയ്ക്കാം.

നാസി കാംപുർ ഒരു ഇന്തോനേഷ്യൻ വിഭവമാണ്. അല്ലെങ്കിൽ ഒരുകൂട്ടം വിഭവങ്ങളാണ് എന്നു പറയുന്നതാണ് കൂടുതൽ ശരി. ചോറിനൊപ്പം മാംസ-മാംസേതര വിഭവങ്ങളടങ്ങിയ ഒരു കൂട്ട്. നാസിലെമെക്കിന് സമാനമാണിത്.

നാസി ഗൊരെങ്ങ് -ഇത് ഇന്തോനേഷ്യൻ ഫ്രൈഡ് റൈസ് ആണ്. പച്ചക്കറികളും മാംസവിഭവങ്ങളും ഒപ്പമുണ്ടാകും. ഞങ്ങൾക്ക് കോലിൽകുത്തി ചുട്ടെടുത്ത ചിക്കൻ പീസുകൾ പീനട്ട് സോസിനൊപ്പം വിളമ്പിക്കിട്ടി. സേറ്റ് അയാം എന്നിതിനെ വിളിയ്ക്കും.

നാസി ഗൊരെങ്ങ്. ഒപ്പം ക്രിസ്പി ഡക്ക്

തെരിയാക്കി ചിക്കൻ – സോയസോസ്, ഓറഞ്ച് ജ്യൂസ്, തേൻ, ഇഞ്ചി ഇവയിൽ മാരിനേറ്റ് ചെയ്തെടുക്കുന്ന ചിക്കൻ വെണ്ണയിൽ വറുത്തെടുത്തതാണിത്. മധുരവും എരിവും ചേർന്നൊരു രസമുള്ള സ്വാദ്.

തെരിയാക്കി ചിക്കന്‍

മാംസവിഭവങ്ങൾ ഏത് ഓർഡർ ചെയ്താലും കൂടെ ചോറുമുണ്ടാകും. കോണാകൃതിയിലോ വൃത്താകൃതിയിലോ കമിഴ്ത്തിയത്. KFCയിൽ നിന്നുപോലും അങ്ങനെയാണ് കിട്ടുക.

കടൽവിഭവങ്ങൾ പരീക്ഷിച്ചത് ജിംബാരനിൽ നിന്നുമാണ്. പിടയ്ക്കുന്ന കടൽജീവികളെ നമുക്കു കാണാം. ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതു് എടുത്തു പാകം ചെയ്തു തരും. പക്ഷേ ഓരോന്നും എത്രവീതം തൂക്കിയെടുക്കണെമെന്നതിനെക്കുറിച്ചൊരു രൂപവും കിട്ടാത്തതിനാൽ ഞങ്ങൾ സെറ്റ് ചെയ്ത കപ്പിൾ മെനു ഒന്നെടുത്തു. കല്ലുമ്മക്കായയും, ചെമ്മീനും, വലിയ കടൽമത്സ്യവും, കലമാരിയും (വറുത്ത കണവ) ചേർന്നതായിരുന്നു മെനു. ഒപ്പം മുന്നിലെ കടൽപ്പരപ്പ്, കാറ്റ്, സംഗീതം, നൃത്തം. ആ വേറിട്ട അനുഭവത്തിനു പക്ഷേ ഇരുപതുശതമാനം ടാക്സടക്കം വലിയ വിലകൊടുക്കേണ്ടി വന്നു.

ജിംബാരനിലെ കടല്‍വിഭവങ്ങള്‍

മാംസവിഭവങ്ങളിൽ നിന്നും ഒഴിവെടുത്ത ദിവസം കഴിച്ചത് ഗാർളിക് കസ്സാവ ആയിരുന്നു, വെളുത്തുള്ളി പുരട്ടി ചുട്ടെടുത്ത കപ്പ.

ചുട്ടെടുത്ത കപ്പ

ഇന്തോനേഷ്യയുടെ തനതു റെസ്റ്റോറന്റുകളെ (നമ്മുടെ നാട്ടിലെ തട്ടുകട/ചായക്കട സെറ്റപ്പ്) വാറുംഗ് എന്നാണ് പറയുക. കുട്ട പോലെയുള്ള ടൂറിസ്റ്റി ഇടങ്ങളില്‍ പക്ഷേ വാറുംഗുകള്‍ സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് രൂപം മാറിക്കഴിഞ്ഞിരിക്കുന്നു – പല ബ്രാന്‍ഡഡ് വാറുംഗുകള്‍ വരെ ഇപ്പോഴവിടെ ഉണ്ട്. എയര്‍പ്പോര്‍ട്ടില്‍ അവയുടെ ബ്രാഞ്ചുകളും കണ്ടു.

എയര്‍പോര്‍ട്ടിലെ വാറുംഗ്

ബാലി എന്ന അനുഭവം

സഞ്ചാരികളുടെ താത്പര്യമെന്തായാലും അതിനുപറ്റിയ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ മാത്രം സമ്പന്നമാണ് ബാലി.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിവായിട്ടൊരുദിവസം ചെലവഴിക്കാന്‍ സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഉബുദ്. ഉബുദിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് തടികൊണ്ടും ലോഹം കൊണ്ടുമുള്ള ആഭരണ കരകൗശല  നിര്‍മ്മാണശാലകള്‍. മിക്കതും വീടുകളോടു ചേര്‍ന്നു തന്നെ. നിര്‍മ്മാണം കാണാം, സാമാനങ്ങള്‍ വാങ്ങുകയുമാകാം. സഞ്ചാരികള്‍ക്ക് പണികളില്‍ കൂടുകയുമാകാം. പക്ഷേ ഞങ്ങള്‍ അക്കാഴ്ചകള്‍ക്കായി നിന്നില്ല.

തട്ടുനെല്‍ക്കൃഷി

നെല്‍ക്കൃഷിയ്ക്കു പറ്റിയ ഫലപുഷ്ടമായ മണ്ണാണിവിടെ. കുന്നിന്‍ചെരിവിലെ നിലം തട്ടുതട്ടായി തിരിച്ചിട്ടുള്ള നെല്‍പ്പാടങ്ങള്‍ കാണാന്‍ വലിയ തിരക്കാണ്. ഏറ്റവും മുകള്‍ത്തട്ടില്‍ നിന്നും ജലസേചനത്തിനുള്ള വെള്ളം പലതട്ടുകളിലൂടെ ഒഴുകി ഒടുവില്‍ താഴെയെത്തും. സഞ്ചാരികള്‍ക്കായി നടപ്പാതയൊരുക്കിയിട്ടാണ് കൃഷിഭൂമി. ഇടയ്ക്കുള്ള വീടുകളൊക്കെ മുറ്റത്ത് ലഘുഭക്ഷണവിതരണമൊക്കെ നടത്തി വരുമാനമുണ്ടാക്കുന്നു. സെല്യൂക്കിലെ ഈ നെല്‍പ്പാടങ്ങള്‍ക്കു ചുറ്റിലും ഉബുദിലെ ആര്‍ട്ട് മാര്‍ക്കറ്റിന്റെ തുടര്‍ച്ചയായുള്ള വില്പനശാലകളുണ്ട്.

ഉബുദില്‍ തന്നെയാണ് പ്രശസ്തമായ മങ്കിഫോറസ്റ്റ്. നമ്മുടെ കണക്കില്‍ അത്ര നിബിഡവനമൊന്നുമല്ല. പക്ഷേ പാശ്ചാത്യസഞ്ചാരികള്‍ക്ക് സംബന്ധിച്ച് ട്രോപ്പിക്കല്‍ കാലാവസ്ഥയിലെ മരങ്ങളും ചെടികളുമൊക്കെ പുതുമയുള്ള കാഴ്ച തന്നെയാണല്ലോ. നേന്ത്രപ്പഴമൊക്കെ കൈയ്യിലുണ്ടെങ്കില്‍ തോളത്തുചാടിക്കയറുന്ന വലിയൊരു വാനരപ്പട തന്നെയുണ്ടവിടെ. സൂക്ഷിച്ചില്ലെങ്കില്‍ തൊപ്പിയും കൂളിംഗ്‌ഗ്ലാസ്സുമൊക്കെ അവര്‍ തട്ടിയെടുക്കുമെന്ന് വയാന്‍ സൂചന തന്നിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. ഒരു കാട്ടരുവി, അടഞ്ഞുകിടക്കുന്ന ഒരു അമ്പലം, ചെറിയൊരു ബറിയല്‍ഗ്രൗണ്ട്, മരപ്പാലം ഇതിലൂടെയൊക്കെ നടന്ന് പുറത്തെത്തുവാന്‍ അധികം സമയമൊന്നും എടുത്തില്ല.

മങ്കി ഫോറസ്റ്റ്

തിരികെ വരുന്ന വഴിയാണ് ടൂര്‍പക്കേജിലില്ലാതിരുന്ന ഗുവാഗജാ കാണാന്‍ പോയത്. ഗജഗുഹയെന്ന് നമുക്ക് വിവര്‍ത്തനം ചെയ്യാം. ആനമുഖംകൊത്തിയ ഗുഹാകാവടത്തിനുള്ളിലേയ്ക്ക് നമുക്ക് നടന്നു പോകാം. ഉള്ളില്‍ ഗണേശവിഗ്രഹമൊക്കെ കണ്ടു. ചെറിയൊരുവെള്ളച്ചാട്ടവും താമരപ്പൊയ്കയും സമീപത്തുണ്ടായിരുന്നു.

ഗജഗുഹാകവാടത്തിനുമുന്നില്‍ ടൂറിസ്റ്റുകള്‍

ശലഭോദ്യാനത്തില്‍കൂടി പോകാമെന്നു വയാന്‍ പറഞ്ഞെങ്കിലും അപ്പോഴേയ്ക്കും ക്ഷീണിച്ചിരുന്നു. അതുകൊണ്ട് നേരെ ഹോട്ടലിലേയ്ക്ക് മടങ്ങി. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ യാത്ര വൈകിട്ട് ആറരയോടെ അവസാനിച്ചു. ചെറിയറോഡുകളും അതിലൂടെ നിറയെ ടൂറിസ്റ്റ് വാഹനങ്ങളും കൂടിയാകുമ്പോള്‍ ട്രാഫിക്‌ബ്ലോക്ക് ഇവിടെ പതിവാണ്.

കുട്ടയിലെ ബീച്ചിലേയ്ക്കുള്ള വഴി നിറയെ തെരുവുകച്ചവടക്കാരാണ്. കുട്ടയിലും ഉബുദിലും മറ്റു ടൂറിസ്റ്റ് സ്പോട്ടിലൊക്കെ കാണുന്ന വില്പനസാമഗ്രികളൊക്കെ ഒന്നുതന്നെയാണ്. വിലകളൊക്കെ പേശുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും സമാന്യം ലാഭകരമായ വിലകളില്‍ സഞ്ചാരികള്‍ക്കാവശ്യമായ വസ്ത്രങ്ങളും ബാഗുകളും ഒക്കെ കിട്ടും.

ഉബുദിലെ ആര്‍ട്ട് മാര്‍ക്കറ്റില്‍ നിന്ന്

ഞങ്ങള്‍ തങ്ങിയ ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ വെച്ചായിരുന്നു ജീവിതത്തിലാദ്യത്തെ പൂളനുഭവം. തോട്ടിലോ പുഴയിലോ പോലും കുളിച്ചു ശീലമില്ലാത്തതാണ്. നീന്തലൊട്ടറിയുകയുമില്ല. എങ്കിലും മടിച്ചില്ല. ചുറ്റിലും വെയില്‍കായാന്‍ കിടക്കുന്നവരും വെള്ളത്തില്‍ നീന്തുന്നവരും ഒന്നും നമ്മളെ ശ്രദ്ധിക്കുന്നില്ല എന്നതാണ് ധൈര്യമായത്. പിന്നെയുള്ള രണ്ടുദിവസം ഉച്ചവരെ പൂളില്‍ തന്നെയായിരുന്നു. നീന്തി മുന്നോട്ട് നീങ്ങാന്‍ നല്ല ആയാസം തോന്നിയെങ്കിലും പൊങ്ങിക്കിടക്കാന്‍ പഠിച്ചു. ടീഷര്‍ട്ടിനുപകരം സ്വിംസ്യൂട്ടിലേയ്ക്ക് മാറാനുള്ള ധൈര്യം കണ്ടെത്തണം അടുത്ത അവസരം വരുമ്പോള്‍.

സ്വിമ്മിങ്ങ് പൂള്‍

മസ്സാജ് പാര്‍ലറുകളുടെ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാം. ബാലിനീസ് മസ്സാജിങ്ങ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഫുള്‍ ബോഡി മസ്സാജിങ്ങ്, ഹെഡ് & ഫേസ് മസ്സാജിങ്ങ് ഒപ്പം മാനിക്യൂര്‍, പെഡിക്യൂര്‍, ഫിഷ് സ്പാ തുടങ്ങിയ സൗന്ദര്യസംരക്ഷണപരിപാടികളൊക്കെ ഇത്തരം പാര്‍ലറുകളില്‍ ലഭ്യമാണ്. ഒരു ബാലിനീസ് മസ്സാജിങ്ങ് പരീക്ഷിക്കാന്‍ ഞങ്ങള്‍ മടിച്ചില്ല. നീന്തലിന്റെ ക്ഷീണമൊക്കെ മസ്സാജില്‍ തീരട്ടെയെന്നു കരുതി.

പകലൊക്കെ നല്ല വെയിലും ചൂടുമുണ്ടാകും. അതുകൊണ്ട് ഒരു പകല്‍ പുറത്തുള്ള കറക്കംഒഴിവാക്കി കുട്ടയില്‍ തന്നെയുള്ള ഡ്രീം മ്യൂസിയത്തില്‍ ചെലവഴിച്ചു. അതൊരു രസകരമായ അനുഭവമായിരുന്നു. ചുമരും തറയുമൊക്കെ കാന്‍വാസാക്കി ഒരുകൂട്ടം ചിത്രകാരന്മാര്‍ അണിയിച്ചൊരുക്കിയത്. ഫോട്ടോയെടുക്കുമ്പോള്‍ നമ്മളുംകൂടിച്ചേര്‍ന്ന് ത്രിമാനചിത്രങ്ങള്‍ രൂപപ്പെടും. ഫോട്ടോയ്ക്ക് പോസുചെയ്യിക്കാനും നമ്മുടെ ക്യാമറയില്‍ ചിത്രങ്ങളെടുത്തുതരാനുമായി അവിടെ ജീവനക്കാരുണ്ട്.

ഡ്രീം മ്യൂസിയം
ഡ്രീം മ്യൂസിയം

 

ബാക്കിവെച്ചത്

അഗ്നിപര്‍വ്വതനിരകളിലെ ട്രെക്കിങ്ങ് ഒഴിവാക്കാനാവാത്ത ഒരു ബാലിനീസ് അനുഭവമാണെന്ന് വായിച്ചറിഞ്ഞിരുന്നു. കിണ്ടാമണിയിലെ ബാത്തൂര്‍ പര്‍വ്വതനിരയിലാണ് പ്രധാനമായും അതിനവസരമുള്ളത്. ഉബുദിലേയ്ക്കുള്ള യാത്രയുടെ ഇരട്ടിയോളം ദൂരം വരുമിത്. ഒരു മുഴുവന്‍ ദിവസവും ഇതിനായി മാറ്റിവെയ്ക്കേണ്ടതുണ്ട്. അതിനു പറ്റിയില്ല.

സ്കൂബാഡൈവിങ്ങ്, സ്നോര്‍ക്കേലിങ്ങ്, സ്പീഡ്ബോട്ടിങ്ങ്, സര്‍ഫിങ്ങ് തുടങ്ങിയ കടല്‍വിനോദങ്ങള്‍ക്കു പേരുകേട്ട ബാലിയില്‍ പോയിട്ടും ഇതൊന്നും പരീക്ഷിച്ചില്ല. ധൈര്യം വരാത്തതുകൊണ്ടാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരുകൈ നോക്കാമായിരുന്നെന്നു തോന്നുന്നു. സാരമില്ല, ബാക്കിവെച്ച ആഗ്രഹങ്ങളാണല്ലോ മുന്നോട്ടുനീങ്ങാനുള്ള പ്രേരണ. അവസരങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കരുതുന്നു.

 

 

യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി

യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ  117 അക്ഷരങ്ങൾ ആയി.

പുതിയ അക്ഷരങ്ങൾ ഇവയാണ്:

  1. D00 – Combining Anuswara Above
  2. 0D3B – Malayalam Sign Vertical Bar Virama
  3. 0D3C- Malayalam Sign Circular Viramaപ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം.

0D00 – Combining Anusvara Above

ആദ്യത്തേത് ‘മുകളിലുള്ള അനുസ്വാരമാണ്’.

മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു. പുതിയതായി നിർവ്വചിച്ചിരിക്കുന്ന ‘മുകളിലുള്ള അനുസ്വാരം’ അതുനുചുവട്ടിലുള്ള അക്ഷരത്തോടു ‘മകാരം’ ചേരുമ്പോഴുള്ള ഉച്ചാരണം നൽകുന്നു.

പ്രാകൃതഭാഷയിലെ നാടകസംഭാഷണങ്ങൾ മലയാളലിപിയിലെഴുതിയിരുന്നു. നാനൂറോളം വർഷം പഴക്കമുള്ള കയ്യെഴുത്തുപ്രതികൾ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ നൽകുന്നുണ്ട്. യൂണിക്കോഡിലേയ്ക്ക് ഇതു ചേർക്കാനുള്ള ശ്രീരമണശർമ്മയുടെ നിർദ്ദേശത്തിൽ ഇവ ലഭ്യമാണ്. പക്ഷേ തെളിവിനായുപയോഗിച്ചിരിക്കുന്ന കയ്യെഴുത്തുപ്രതികളിൽ തന്നെ അക്ഷരത്തോടൊപ്പം നിരന്നു കിടക്കുന്ന ‘അനുസ്വാരസമാനമായ ചിഹ്നങ്ങളും’ കാണാം. പക്ഷേ അവയ്ക്കു മറ്റൊരർത്ഥമാണ് പ്രാകൃതഭാഷ മലയാളലിപിയിൽ എഴുതുമ്പോഴുള്ളത്. ഈ സന്ദർഭത്തിൽ അതിന്റെ വലതുവശത്തുള്ള അക്ഷരത്തെ ഇരട്ടിപ്പിക്കുകയാണു ചെയ്യുക. നാം സ്ഥിരമായി ഉപയോഗിക്കുന്ന അനുസ്വാരത്തിന്റെ ഈ പ്രാചീന ഉപയോഗത്തെപ്പറ്റി യൂണിക്കോഡ് ചാർട്ടിൽ സൂചിപ്പിക്കുന്നുമുണ്ട്.

അതായത് പ്രാകൃതഭാഷ എഴുതാനായി മലയാളലിപി ഉപയോഗിക്കുമ്പോൾ ‘അനുസ്വാരം’ അതിന്റെ പിന്നാലെ വരുന്ന വ്യഞ്ജനത്തെ ഇരട്ടിപ്പിക്കുന്ന ഉച്ചാരണം നൽകുന്നു. ‘പത്തി’ എന്ന ഉച്ചാരണത്തിനായി ‘പംതി’ എന്നാവും എഴുതുക. എന്നുവെച്ചാൽ ‘പ + ം + തി’ എന്ന യൂണിക്കോഡ് സീക്വൻസിന് സാന്ദർഭികമായി രണ്ടു വ്യത്യസ്ഥ അർത്ഥവും ഉച്ചാരണവും വരുന്നുവെന്നാണ് സാരം. ഈ ഒരു സമീപനം യൂണിക്കോഡിന്റെ രീതിശാസ്ത്രത്തിനു നിരക്കുന്നതാണോയെന്ന സംശയം ബാക്കിവെയ്ക്കുന്നു. പിന്നാലെ വരുന്ന അക്ഷരത്തെ ഇരട്ടിപ്പിയ്ക്കുന്ന, കാഴ്ചയിൽ അനുസ്വാരം പോലെ തന്നെ തോന്നിപ്പിയ്ക്കുന്ന ഈ ചിഹ്നത്തെ പ്രത്യേകം എൻകോഡ് ചെയ്യേണ്ടതാണെന്നാണ് ഈ പ്രൊപ്പോസലിലെ തന്നെ തെളിവുകൾ വെച്ച് എനിക്കു തോന്നുന്നത്.

0D3B – Malayalam Sign Vertical Bar Virama

പുതിയ യൂണിക്കോഡ് പതിപ്പിൽ അടുത്തതായി എൻകോഡ് ചെയ്യപ്പെട്ടത് ‘കുത്തനെയുള്ള വിരാമചിഹ്നമാണ്’. 0D3B ആണിതിന്റെ കോഡ് പോയിന്റ്.

ഇത് സാധാരണയായി നാമുപയോഗിക്കുന്ന വിരാമചിഹ്നത്തിൽ നിന്നും വ്യത്യസ്ഥമാണ്. വിരാമചിഹ്നം അഥവാ ചന്ദ്രക്കല (0D4D) സംവൃതോകാരത്തെക്കുറിക്കാനും വ്യഞ്ജങ്ങളിലെ സ്വരസാന്നിദ്ധ്യമില്ലാത്തെ ശുദ്ധരൂപത്തെക്കുറിക്കാനുമാണുപയോഗിക്കുന്നത്. സംവൃതോകാരത്തെക്കുറിക്കുവാനായി ഇതുപയോഗിച്ചുതുടങ്ങിയത് 1847ൽ  ഡോക്ടർ ഹെർമൻ ഗുണ്ടർട്ടാണ്. 1900ത്തോടുകൂടിയാണ് സ്വരസാന്നിദ്ധ്യം ഒഴിവാക്കാനായുള്ള ചിഹ്നമായിക്കൂടി ഇതിനെ ഉപയോഗിച്ചു തുടങ്ങിയത്.

ഇതിനൊക്കെ വളരെ മുമ്പുതന്നെ (1700കൾ മുതൽ) സംസ്കൃതത്തിൽ നിന്നും യൂറോപ്യൻ ഭാഷയിൽ നിന്നുമുള്ള ലിപിമാറ്റ എഴുത്തുകളിൽ സ്വരസാന്നിദ്ധ്യമില്ലാത്ത വ്യഞ്ജനത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ‘കുത്തനെയുള്ള വിരാമചിഹ്നം’. ഇതിനെയാണ് ഇപ്പോൾ 0D3B എന്ന കോഡ് പോയിന്റോടെ എൻകോഡ് ചെയ്തിരിക്കുന്നത്. ചന്ദ്രക്കലയുടെ ഉപയോഗം സാർവത്രികമായപ്പോൾ ‘കുത്തനെയുള്ള വിരമചിഹ്നത്തിന്റെ’ ഉപയോഗം തീർത്തും ഇല്ലാതായി എന്നു തന്നെ പറയാം. കൂടുതൽ വിശദാംശങ്ങൾ ഷിജു അലക്സ്, വി.എസ്. സുനിൽ, സിബു ജോണി എന്നിവർ ചേർന്നു തയ്യാറാക്കിയ എൻകോഡിങ്ങ് പ്രൊപ്പോസലിൽ കാണാം.

0D3C- Malayalam Sign Circular Virama

‘വട്ടത്തിലുള്ള വിരമചിഹ്നമാണ്’ 0D3C എന്ന കോഡ്പോയിന്റോടു കൂടി അടുത്തതായി എൻകോഡ് ചെയ്യപ്പെട്ടത്. ഇത് പ്രൊപ്പോസ് ചെയ്തിരിക്കുന്നതും ഷിജു അലക്സ്, വി.എസ്. സുനിൽ, സിബു ജോണി എന്നിവർ ചേർന്നു തന്നെയാണ്.

സ്വരസാന്നിദ്ധ്യമില്ലാത്ത വ്യഞ്ജനത്തെക്കുറിക്കുവാനായിക്കൂടി ചന്ദ്രക്കല ഉപയോഗിച്ചു തുടങ്ങുന്നത് 1900ങ്ങൾ മുതലാണെന്ന് ‘കുത്തനെയുള്ള വിരാമചിഹ്ന’ത്തിന്റെ പ്രൊപ്പോസലിൽ തന്നെ കണ്ടുവല്ലോ. അങ്ങനെയൊരു ഉപയോഗം ചന്ദ്രക്കലയ്ക്ക് ഉണ്ടാവുന്നതിനു മുമ്പുള്ള ( ഏകദേശം 1850-1900) കാലത്ത്  മലയാളത്തിൽ ‘വട്ടത്തിലുള്ള വിരാമചിഹ്നം’  ശുദ്ധവ്യഞ്ജനത്തെക്കുറിക്കാനായി ഉപയോഗിച്ചിരുന്നു.

കാഴ്ചയിൽ ‘മുകളിലുള്ള അനുസ്വാരം’ എന്ന ആദ്യം പറഞ്ഞ ചിഹ്നവുമായി ഇതിന് സാദൃശ്യം തോന്നാം. പക്ഷേ രണ്ടും തമ്മിൽ പ്രയോഗത്തിൽ വലിയ വ്യത്യാസമുണ്ട്. ‘മുകളിലുള്ള അനുസ്വാരം’ അതുചേരുന്ന വ്യഞ്ജനാക്ഷരത്തിന്റെ നേരെ മുകളിലായി കാണുമ്പോൾ  ‘വട്ടത്തിലുള്ള വിരമചിഹ്നം’ അതുചേരുന്ന വ്യഞ്ജനാക്ഷരത്തിന്റെ വലതുമുകളിലായിട്ടാവും ഉണ്ടാവുക.

പ്രായോഗിക ഉപയോഗം

യൂണിക്കോഡിൽ എൻകോഡ് ചെയ്യപ്പെട്ടതുകൊണ്ടു മാത്രം കാര്യമില്ല. പ്രാചീന ഗ്രന്ഥങ്ങളുടെ ഡിഗിറ്റൈസേഷൻ ആവശ്യങ്ങൾക്കായിട്ടൊക്കെ ഈ ചിഹ്നങ്ങൾ ഉപയോഗിക്കണമെങ്കിൽ ഫോണ്ടുകളിൽ അവ വരച്ചു കോഡ്പോയിന്റ് അതുമായി ചേർക്കണം. അപ്പോഴേ ഇതു ഉപയോക്താവിലേയ്ക്ക് എത്തുകയുള്ളൂ.

തേങ്ങയ്ക്കും കോഡ്പോയിന്റ്

മലയാളഭാഷയുമായി ബന്ധമില്ലെങ്കിലും മലയാളികളുടെ സ്വന്തം തേങ്ങ ഒരു ഭക്ഷ്യവിഭവമെന്ന നിലയിൽ ഒരു ഇമോജിയായി കോഡ്പോയിന്റ് സ്വന്തമാക്കിയിരിക്കുന്നു. U+1F965 ആണ് തേങ്ങ ഇമോജിയുടെ കോഡ്പോയിന്റ്.

Coconut Emoji. Image from http://emojipedia.org

 

 

സാങ്കേതികവിദ്യാഭ്യാസം : പരീക്ഷകളിങ്ങനെ മതിയോ?

 

കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകള്‍ ഒരുപാട് കോലാഹലങ്ങള്‍ക്കു ശേഷം തുടങ്ങിക്കഴിഞ്ഞു. മൂല്യനിര്‍ണ്ണയശാലകളും സജീവമായിരിക്കുന്നു. ചോദ്യപ്പേപ്പറുകളും അവയുടെ നിലവാരവും മൂല്യനിര്‍ണ്ണയരീതിയും ഒക്കെയാണ്  ഞങ്ങള്‍ അദ്ധ്യാപകര്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ച. ‘പോര്‍ഷന്‍ തീര്‍ത്താല്‍’ തീരുന്ന പണിയേ തനിക്കുളുവെന്നു കരുതിയിരുന്നവരായിരുന്നു മിക്കവരും. “ഒക്കെ ഞാന്‍ പഠിപ്പിച്ചതാ, അവര് പഠിച്ചിരുന്നെങ്കില്‍ ജയിച്ചേനെ” അല്ലെങ്കില്‍ “നമ്മളെയൊക്കെ ക്ലാസ്സില്‍ പഠിപ്പിച്ചിട്ടാണോ, കാര്യങ്ങളൊക്കെ തനിയേ കണ്ടുപിടിച്ചു പഠിക്കാനുള്ള മടികൊണ്ടാ ഇപ്പോഴത്തെ കുട്ടികളൊക്കെ പരീക്ഷയില്‍ തോല്‍ക്കുന്നേ” എന്നുമൊക്കെയുള്ള മാസ്സ് ഡയലോഗടിയ്ക്കാന്‍ അദ്ധ്യാപകർക്കൊന്നും പണ്ടത്തെയെന്നപോലെ ഇപ്പോഴും ഒരു മടിയുമില്ല. വ്യക്തിപരമായ നിരീക്ഷണങ്ങള്‍ നിന്നുള്ള സാമാന്യവല്‍ക്കരണത്തില്‍ തെറ്റുകളുണ്ടന്നു തോന്നിയാല്‍ ചൂണ്ടിക്കാണിക്കുക, തിരുത്താം  🙂

തനിയ്ക്ക് ആഴത്തില്‍ ബോധ്യമുള്ള ഒരു കാര്യം മാത്രമേ മറ്റൊരാള്‍ക്കു ബോധിയ്ക്കും വിധം പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കായാലും പറ്റൂ.  അവര്‍ക്കേ ക്ലാസ്സ്മുറിയില്‍ പഠിതാവില്‍ നിന്നും തിരിച്ചു ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ആഴത്തിലേയ്ക്കിറങ്ങി പാഠഭാഗം ഇനിയും ആസ്വാദ്യകരമാക്കുവാന്‍ സാധിക്കൂ, ചുറ്റുമുള്ളലോകത്തെ അതിലേയ്ക്ക് ബന്ധിപ്പിയ്ക്കുവാനാകൂ. അങ്ങനെയൊരു ക്ലാസ്സിലിരുന്ന വിദ്യാര്‍ത്ഥിക്കേ അതുനുമപ്പുറമെന്തുണ്ടെന്ന് ക്ലാസ്സിനു പുറത്തന്വേഷിക്കുവാന്‍ സാധിക്കൂ. അപ്പൊഴേ പഠിച്ചതുകൊണ്ടു തന്റെ പരിസരത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യാനും പ്രാവര്‍ത്തികമാക്കാനും ഉള്ള ശ്രമങ്ങളൊകെ ഉണ്ടാകൂ. ഇതൊക്കെ സാധിച്ചില്ലെങ്കില്‍ ഒരു സാങ്കേതിക കലാലയം കൊണ്ട് എന്താണ് പ്രയോജനം?

ഇനി ഇങ്ങനെയൊക്കെയൊരു ആദര്‍ശാത്മക ക്ലാസ്സ്മുറി കേരളത്തില്‍ ഉണ്ടെങ്കില്‍ തന്നെ അവിടെയുള്ള ‘മിടുക്കരായ’ വിദ്യാര്‍ത്ഥികളെ അമ്പേ പരാജയപ്പെടുത്തുന്ന മട്ടിലായിരുന്നു ഞാന്‍ കണ്ടിടത്തോളം* ചോദ്യപ്പേപ്പറുകളും മൂല്യനിര്‍ണ്ണയവുമൊക്കെ. സിലബസ് എന്നു പറയുന്നത് പലപ്പോഴും ഒരു സൂചന മാത്രമാണ്. അതിനെ വ്യാഖ്യാനിച്ച് ക്ലാസ്സ്പഠനത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് അതത് വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. പാഠഭാഗത്തേക്കുറിച്ചു വ്യക്തമായ ധാരണ അദ്ധ്യാപകര്‍ക്കില്ലെങ്കില്‍ ഇതിനെ സ്വാധീനിക്കുന്നത് മുന്‍കാലങ്ങളിലെ ചോദ്യപ്പേപ്പറുകളുമായിരിയ്ക്കും. അദ്ധ്യാപരെത്ര മിടുക്കരായാലും അവര്‍ പഠിപ്പിച്ചതു കൊണ്ട് പരീക്ഷയില്‍ മാര്‍ക്കു കിട്ടുന്നില്ലെങ്കില്‍ ആ അദ്ധ്യാപനത്തിന് ഇവിടെ ആരും വില കൊടുക്കുകയുമില്ലല്ലോ!! അപ്പോള്‍ പരീക്ഷാ ചോദ്യത്തിന് ഉത്തരമെഴുതാന്‍ പാകത്തിലാവണം അദ്ധ്യാപനം എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറുകയും ചെയ്യും. അതു തന്നെയാണ് സംഭവിച്ചിട്ടുള്ളതും.

ചോദ്യപ്പേപ്പറുകളാകട്ടേ സിലബസിലെ ഏതെങ്കിലുമൊക്കെ വാക്കുകള്‍ ചേര്‍ത്തെഴുതിയിട്ട് ‘വിശദീകരിക്കുക’, ‘നിര്‍വ്വചിക്കുക’ എന്നൊക്കെയാണെങ്കിലെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഉദാഹരണത്തിനു്, “ജൈവലോകം – വിശദീകരിയ്ക്കുക” എന്നൊരു ചോദ്യമുണ്ടെങ്കില്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ സ്കോപ്പ് എത്രയോ വലുതാണ്. ജൈവലോകത്തെ പരസ്പരബന്ധവും ആഹാരശൃംഖലയും അതിലെ കണ്ണികള്‍ മുറിഞ്ഞാല്‍ എന്തുണ്ടാവുമെന്നും അതില്‍ പരിണാമത്തിന്റെ പങ്കും ഒക്കെ അറിയാവുന്നയാള്‍ അതൊക്കെ വിശദമാക്കിയാല്‍ ഒരു പുസ്തകത്തിനുള്ള വകുപ്പുണ്ട്. ആ ചോദ്യത്തിന്റെ ഉത്തരത്തിലെന്തൊക്കെ ഉള്‍ക്കൊള്ളിക്കണമെന്ന് ചോദ്യകര്‍ത്താവിന് യാതൊരു ധാരണയുമില്ലായെന്നു തോന്നും വിധമുള്ള  ഒരു സ്കോറാകും അതിനുണ്ടാവുക. പ്രതീക്ഷിക്കപ്പെടുന്ന ഉത്തരത്തിന്റെ ആഴവും പരപ്പുമായി യാതൊരു ബന്ധവുമുണ്ടാവില്ല ആ ചോദ്യത്തിന്റെ സ്കോറിന്. ‘ജൈവലോകത്തേക്കുറിച്ച് വിശദീകരിച്ചാല്‍ അഞ്ചു മാര്‍ക്കു നല്‍ക്കുക’ എന്ന മട്ടിലൊരു ഉത്തര സൂചികയും കൂടിയായാല്‍ കാര്യങ്ങള്‍ കൈവിട്ട്പോകാന്‍പിന്നെയൊന്നും വേണ്ട . പിന്നെ മൂല്യ നിര്‍ണ്ണയം തോന്നുംപടിയാകും. എന്തെഴുതിയാലും മാര്‍ക്കു കൊടുക്കാത്തവരും എന്തെങ്കിലുമൊക്കെ എഴുതിയാല്‍ മാര്‍ക്കു കൊടുക്കുന്നവരും മൂല്യനിര്‍ണ്ണയത്തിനുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ക്ലാസ്സ് മുറിയില്‍ ആര്‍ജ്ജിക്കേണ്ട നൈപുണികളും പരീക്ഷയും മൂല്യനിര്‍ണ്ണയവും പരസ്പരബന്ധമില്ലാതെ നിലകൊള്ളുന്ന കാഴ്ചയാണ് നടന്നുകൊണ്ടിരുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശകലനശേഷി ഉപയോഗിക്കേണ്ടുന്ന ചോദ്യങ്ങളാവും കാര്യകാരണബന്ധങ്ങള്‍ കൃത്യമായി മനസ്സിലുറച്ചോ എന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടത്. ഇത്തരം ചോദ്യങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ എഞ്ചിനീയറിങ്ങ് പഠനകാലത്തും അദ്ധ്യാപന കാലത്തും കണ്ടിട്ടുള്ളൂ. കൂട്ടത്തില്‍ പറയട്ടേ, സ്കൂള്‍ തലം വരെ അതിസൂക്ഷ്മമായി അപഗ്രഥന ശേഷി അളക്കുന്ന ചോദ്യങ്ങള്‍ ധാരാളമായി കണ്ടു ശീലിച്ച്  പ്രവേശനപ്പരീക്ഷയൊക്കെ കടന്നു വരുന്ന വിദ്യാര്‍ത്ഥികളോടാണിമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുന്നത്. (പ്രവേശനപ്പരീക്ഷയുടെ കടമ്പയൊക്കെ കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിങ്ങ് രംഗത്തൊരു വിഷയമാണോ എന്നതിലേയ്ക്ക്  ഇപ്പോള്‍ കടക്കുന്നില്ല)

ഒരു സാങ്കല്പിക ചോദ്യമാണ് മുകളിൽ സൂചിപ്പിച്ചത്. പക്ഷേ യാഥാർത്ഥ്യം ഇതിനേക്കാൾ കഷ്ടമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ‘Information Theory and Coding’ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറിൽ നിന്നാണ് ഈ ചിത്രം.

 

സിലബസിൽ നിന്നുള്ള കുറച്ചു വാക്കുകളും ഒപ്പം Explain എന്നൊരു കൂട്ടിച്ചേർപ്പും. ഏതാണ്ട് നൂറോളം പേജുകളിലായിട്ടേ ഇതൊക്കെ ശരിയ്ക്ക് വിവരിക്കാനാവൂ.  ഗണിതപരമായി വളരെ മനോഹരമായ ഒരു വിഷയത്തോടാണ് ഇതു ചെയ്തിരിക്കുന്നത്.   പഠിച്ചവരോടും ഉത്തരമെഴുതുന്നവരോടും തീർത്തും ഉത്തരവാദിത്തരഹിതമായ ഒരു പെരുമാറ്റമായിട്ടേ ഇത്തരം ചോദ്യങ്ങളെ കാണാനാവൂ.

ഇതിനു സമാനമായി മറ്റൊരു ചോദ്യപ്പേപ്പർ. Computer Organization and Design എന്ന വിഷയത്തിന്റെയാണ്.

Explain, Discuss, What do you mean by എന്നൊക്കെ മാറിമാറിച്ചേർത്തെഴുതിയാൽ പരീക്ഷാചോദ്യങ്ങൾ തയ്യാറാക്കാമെന്നു കരുതുന്നവരെയാണോ ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏൽപ്പിക്കുന്നത്?

ഈ സര്‍വ്വകലാശാലാ പരീക്ഷയ്ക്ക് പറ്റുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ എന്താണ് വേണ്ടത്? എന്തു ചോദ്യം കിട്ടിയാലും എന്തെങ്കിലുമൊക്കെ എഴുതാനുള്ള പരിശീലനം കൊടുക്കുക. പലവട്ടം ആവര്‍ത്തിക്കുന്ന ചോദ്യങ്ങളൊക്കെ അച്ചടിച്ച നോട്ടായി കൊടുക്കുന്ന സാങ്കേതികസ്ഥാപനങ്ങളൊക്കെയുണ്ടാവുന്നത് അങ്ങനെയാണ്. രണ്ടു ദിവസം മെനക്കെട്ടാല്‍ തരക്കേടില്ലാത്ത മാര്‍ക്കു വാങ്ങാന്‍ ഇങ്ങനെയൊരു നോട്ടുണ്ടെങ്കില്‍ മതിയാകും. അവിടെയൊക്കെ  പരീക്ഷാ റിസല്‍ട്ടും മെച്ചപ്പെടും. കാര്യവും കാരണവും ബോദ്ധ്യപെടുത്തി ക്ലാസ്സെടുക്കുന്ന അദ്ധ്യാപകര്‍ ഈ പരീക്ഷാമത്സരത്തില്‍ തോറ്റുപോകുന്നു. അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക്  “ജൈവലോകത്തെ” നൂറുവിധത്തില്‍ അപഗ്രഥിയ്കാന്‍ അറിയുമായിരിയ്ക്കും, പക്ഷേ ഇങ്ങനെയൊരു ചോദ്യത്തിന് അതിലെന്തെഴുതണമെന്നറിയാതെ കുഴങ്ങും. അവരിലും പഴയ ചോദ്യപ്പേപ്പറൊകെ നോക്കി നോട്ടൊക്കെ തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടും. ഉന്നതവിദ്യാഭ്യാസത്തിനായി GATE പോലുള്ള അഭിരുചി പരീക്ഷയിലേയ്കു വരുമ്പോഴാണ് ഇത്തരം ക്ലാസ്സ്‌റൂം കോച്ചിങ്ങ് വെറും വെള്ളത്തിൽ വരച്ച വരയായിരുന്നുവെന്ന് പലര്‍ക്കും ബോദ്ധ്യപ്പെടുക. ഇതു കടന്നു കൂടുവാനായി സ്പെഷ്യല്‍ കോച്ചിങ്ങ് സെന്ററുകള്‍ ഒക്കെ നമ്മുടെ നാട്ടില്‍ വേണ്ടി വരുന്നത് അത്തരം വിശകലനാത്മകമായ പഠനം കോളേജുകളില്‍ അധികം നടക്കാത്തതു കൊണ്ടാണ്.

എന്റെ തലമുറയിലെ അദ്ധ്യാപകരില്‍ ഭൂരിപക്ഷവും ഈ ഒരു സിസ്റ്റത്തിലൂടെ പഠനകാലം കഴിഞ്ഞു വന്നവരാണ്. അവരില്‍ നിന്നും അതുകൊണ്ടാണ്  ആദ്യഖണ്ഡികയില്‍ പറഞ്ഞ തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. സിലബസ്സിലുള്ള വാക്കുകളൊക്കെ ക്ലാസ്സില്‍ സൂചിപ്പിച്ച് ചിലതിനേക്കുറിച്ചുള്ള പുസ്തകത്തിലൊക്കെ ലഭ്യമായ പരിശീലന ചോദ്യങ്ങളും കൊടുത്തുകഴിഞ്ഞാല്‍ തന്റെ കര്‍ത്തവ്യം പൂര്‍ണ്ണമായി എന്ന തോന്നലവര്‍ക്കുണ്ടാവുക സ്വാഭാവികമാണ്. അവരെ സംബന്ധിച്ചിടത്തോളം പരീക്ഷയ്ക്കു വേണ്ടി ബാക്കിയൊക്കെ സ്വയം സജ്ജരാകേണ്ടത് വിദ്യാര്‍ത്ഥികളുടെ പണിയാണ്. ആദര്‍ശാത്മകമായ ക്ലാസ്സ്മുറിയിലെ വിദ്യാര്‍ത്ഥിക്കും കാര്യങ്ങളറിയുമെങ്കിലും പരീക്ഷയ്ക്കു തയ്യാറെടുക്കല്‍ സ്വന്തം പണിതന്നെ. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ടു വിഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്ന ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും മേല്‍പ്പറഞ്ഞ പരീക്ഷാ സമ്പ്രദായത്തില്‍ ഒരുപോലെയാണ്.  മാര്‍ക്കിന്റെ കാര്യത്തില്‍ പലപ്പോഴും ഇവരേക്കാള്‍ മറ്റൊരു വിഭാഗം (ചിട്ടയായി നോട്ടൊക്കെ കൊടുത്തുവിടുന്ന – അതിലപ്പുറം ഒന്നും നടക്കാത്ത )  സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ശോഭിയ്ക്കുകയും ചെയ്യും.

മൂല്യനിര്‍ണ്ണയോപാധികളെപ്പറ്റി ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സാമാന്യബോധം കൊണ്ടു മനസ്സിലാക്കുന്നത് ലളിതമായത്, അടിസ്ഥാന ജ്ഞാനം പരിശോധിക്കുന്നത്, പ്രായോഗികജ്ഞാനം പരിശോധിക്കുന്നത്, സങ്കീര്‍ണ്ണമായത് എന്നിങ്ങനെയൊക്കെയായി ചോദ്യങ്ങളെ തരം തിരിച്ച് നിശ്ചിത ശതമാനം മാര്‍ക്ക് ഓരോ വിഭാഗത്തിനും മാറ്റിവെച്ച്  സന്തുലിതമായ ഒന്നാവണം ചോദ്യപ്പേപ്പറെന്നാണ്. ഒരു വിഷയത്തെക്കുറിച്ച് സാമാന്യമായ ഒരു ബോധവും അതെന്തിനു പഠിയ്ക്കുന്നു എന്ന അറിവും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് തോല്‍ക്കേണ്ടി വരുന്ന ഒന്നാവരുത് പരീക്ഷ. പക്ഷേ ആഴത്തിലുള്ള അപഗ്രഥനം സാധ്യമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാവണം ഉയര്‍ന്ന സ്കോറിനുള്ള അവസരം.

പറഞ്ഞു വന്നത് പരീക്ഷയിലെ മാര്‍ക്കിന് നിലവിലുള്ള നിലയും വിലയുമൊന്നും കുറയാന്‍ പോകുന്നില്ല. പരീക്ഷാഫലം തന്നെയാവും സ്ഥാപനങ്ങളുടെ വിപണിമൂല്യത്തേയും നിര്‍ണ്ണയിക്കുക. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളൊക്കെ ഒരു സാങ്കേതിക സര്‍വ്വകലാശായുടെ കീഴില്‍ വന്നതോടെ എല്ലാ സ്ഥാപനങ്ങളേയും ഒന്നിച്ചു വിലയിരുത്താന്‍ പറ്റുന്ന ഒറ്റ അളവുകോലായി യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറി. അപ്പോള്‍ പരീക്ഷകള്‍ അഭിരുചിയും അറിവും അതിന്റെ ആഴവും പരപ്പുമൊക്കെ അളക്കാനുതകുന്ന വിധത്തില്‍ തയ്യാറാക്കിയാല്‍ ആ മാര്‍ക്കിന് തീര്‍ച്ചയായും വിലയുണ്ടാകും. സാങ്കേതിക പഠനം അതിന്റെ ലക്ഷ്യം നിറവേറ്റുന്നുവെന്നുറപ്പു വരുത്താന്‍ പരീക്ഷയ്ക്കു കുറേയൊക്കെ സാധിക്കുകയും ചെയ്യും.

ഇപ്പോൾ  കേരള സാങ്കേതികസർവകലാശാലയുടെ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ.  മൂന്നാം സെമെസ്റ്റർ പരീക്ഷകളിൽ പാഠഭാഗം ആഴത്തിൽ അറിഞ്ഞവർക്കല്ലാതെ ഉത്തരങ്ങളൊന്നുമേ എഴുതാനാവാത്ത വിധം ചോദ്യങ്ങളാണ് ഇലക്ട്രോണിക്സ് വിഭാഗം വിഷയങ്ങൾക്കുണ്ടായിരുന്നത്. ഫലത്തിൽ മുഴുവനറിഞ്ഞില്ലെങ്കിൽ ഒന്നുമറിയില്ല എന്ന ഒരു ലേബലിങ്ങാവും മാർക്കിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കാണാനാകുക. അറിവിനും അത് പ്രയോഗിക്കാനുള്ള കഴിവിനും ആനുപാതികമാവില്ല നേടുന്ന സ്കോർ. എഞ്ചിനീയറിങ്ങ് അഭിരുചിയോടെയല്ലാതെയും ഈ ബിരുദകോഴ്സിനു ചേരുന്ന അനവധി വിദ്യാർത്ഥികൾ ഇവിടെയുണ്ട്. അവരെയൊക്കെയങ്ങ് തോൽപ്പിച്ചുകളഞ്ഞ് ശുദ്ധികലശം നടത്തേണ്ടതൊന്നുമില്ല. ഏതെങ്കിലും ഒരു ബിരുദകോഴ്സ് പൂർത്തിയാക്കുക എന്ന ഉദ്ദേശത്തോടെ എത്തിച്ചേരുന്ന ശരാശരിക്കാരും, ശരാശരി മാർക്കോടെ പരീക്ഷകൾ കടന്നുകൂടെട്ടേ. അതുകൊണ്ട് വലിയ ദോഷമൊന്നും വരാനില്ല. ബിരുദസമ്പാദനത്തിനു ശേഷം തങ്ങൾക്ക് എത്തിച്ചേരാൻ പറ്റുന്നിടതേയ്ക്ക് അവർ എത്തിക്കോട്ടേ.

പക്ഷേ ഒരു പുസ്തകത്തിന്റേയും റെഫറൻസിന്റേയും സഹായം കൂടാതെ നിർദ്ധരിക്കേണ്ട എഞ്ചിനീയറിങ്ങ് പ്രശ്നങ്ങളൊന്നും പ്രായോഗിക ജീവിതത്തിലുണ്ടാകാൻ പോകുന്നില്ല. ലഭ്യമായ വിഭവങ്ങളെല്ലാം ഉപയോഗിച്ച് എങ്ങനെ ഏറ്റവും സമർത്ഥമായി പ്രശ്നങ്ങൾ പരിഹരിക്കാം അല്ലെങ്കിൽ ജീവിതം മെച്ചപ്പെടുത്താം എന്നിടത്താണ് സാങ്കേതിക വൈദഗ്ദ്ദ്ധ്യം തെളിയിക്കേണ്ടത്. ഒരു പുസ്തകത്തിൽ നിന്നും വെറുതേയങ്ങ് പകർത്തേണ്ടതല്ല, പകരം അതിലെ ഫാക്റ്റും ഒപ്പം സ്വന്തം സർഗ്ഗസാങ്കേതികബോധവും ചേർത്ത് ഉത്തരത്തിലെത്തേണ്ട  ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ പരീക്ഷകൾക്ക് പുസ്തകങ്ങൾ ഒപ്പം കൂട്ടാമെന്നാവാം. ‘കോപ്പിയടി’ എന്ന സാദ്ധ്യത പോലും ഇതോടെ തള്ളിക്കളയാനാകണം. ഇത്തരം ചർച്ചകൾ ‘സ്വാശ്രയകോളേജുകൾ – കോപ്പിയടി’ വിവാദവുമായി ബന്ധപ്പെട്ട് സാമൂഹമാദ്ധ്യമത്തിൽ ധാരാളമായി കാണുകയുണ്ടായി. അതു വളരെ ശരിയാണു താനും.

സാങ്കേതിക പഠനത്തിന്റെ അളവുകോല്‍ സെമസ്റ്ററവസാനമുള്ള എഴുത്തുപരീക്ഷ മാത്രമല്ല എന്ന് ഇതെഴുന്ന എനിയ്ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ക്ലാസ്സില്‍ തുടര്‍ച്ചയായി നടത്തുന്ന മൂല്യനിര്‍ണ്ണയവും ഇതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷേ ആ ഇന്റേണല്‍ മാര്‍ക്ക് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ക്ലാസ്സിലെ അസൈന്‍മെന്റ്, ഇന്റേണല്‍ പരീക്ഷകള്‍ ഒക്കെ ചേര്‍ന്നിട്ടാണ്. അസൈന്‍മെന്റുകള്‍ എന്ന നിലയില്‍ സിലബസിലെ ഏതെങ്കിലും ഒന്നോ രണ്ടോ ടോപ്പിക്കുകളെക്കുറിച്ചുള്ള ചെറുതോ വലുതോ ആയ കുറിപ്പുകള്‍ തയ്യാറാക്കുവാനാകും വിദ്യാര്‍ത്ഥികളോട് അദ്ധ്യാപകര്‍ ആവശ്യപ്പെടുക. ആദ്യം പൂര്‍ത്തിയാകുന്ന കുറച്ചുപേരുടെ കുറിപ്പുകളുടെ തനിപ്പകര്‍പ്പായ അറുപതോളം  ‘അസൈന്‍മെന്റുകള്‍’ക്ക് പ്രത്യേകിച്ചൊരു മാനദണ്ഡവുമില്ലാതെ അനുവദിച്ചിരിക്കുന്ന മാര്‍ക്ക് വീതിച്ചു കൊടുക്കുക എന്നതിലപ്പുറം അദ്ധ്യാപകര്‍ക്കു ഒന്നുമവിടെ ചെയ്യാനുണ്ടാകില്ല. ചുറ്റുപാടുകളില്‍ നിന്നും അധികവിവരം ശേഖരിയ്ക്കുവാനും ലഘുപ്രോജക്റ്റുകള്‍ചെയ്യുവാനുമൊക്കെ കരിക്കുലം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും പഠിച്ചതേ പാടൂവെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

അതിനു മാറ്റം വരണമെങ്കില്‍ തങ്ങള്‍ പഠിച്ചതിന്നും ശീലിച്ചതിനുമപ്പുറം എന്തൊക്കെ പാഠ്യോപാധികളും സാദ്ധ്യതകളുണ്ടെന്നതിനെക്കുറിച്ചു കേരളത്തിലങ്ങോളമിങ്ങോളമുള്ള എഞ്ചിനീയറിങ്ങ് അദ്ധ്യാപകര്‍ക്ക്  അറിവുപകരേണ്ടതുണ്ട്. കരിക്കുലം ചട്ടക്കൂട് എങ്ങനെയൊക്കെ സര്‍ഗ്ഗാത്മകമാക്കിയാലും അത് പ്രായോഗികതലത്തില്‍ എത്തണമെങ്കില്‍ അദ്ധ്യാപകരും അതിനു പാകത്തില്‍ പരിശീലിപ്പിക്കപ്പെടണം. അനുഭവപരിചയം കൊണ്ട് അല്ലെങ്കില്‍ മികച്ച ഉള്‍ക്കാഴ്ച്ചകൊണ്ട് ഓരോരോ വിഷയത്തിനും പറ്റിയ അദ്ധ്യാപന രീതികള്‍ സ്വായത്തമാക്കിയവര്‍ ഉണ്ടാകുമെങ്കിലും അതു പങ്കുവെയ്ക്കുവാനൊരു വേദി നമുക്കില്ല.

ഫാക്കല്‍ട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം (FDP) പലപ്പോഴും കോളെജുകള്‍ മുന്‍കൈ എടുത്തു നടത്താറുണ്ട്. അവിടെ subject knowledge വികസിപ്പിക്കുക എന്നതിലുപരി ബോധനശാസ്ത്രം അധികം ചര്‍ച്ചയിലെത്താറില്ല. ഇതിനു സാങ്കേതിക സര്‍വ്വകലാശാല തന്നെ ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ഗുണം ചെയ്യും. അതു വഴി അദ്ധ്യാപക പരിശീലനം ഓരോ വെക്കേഷന്‍ കാലത്തും നടത്തണം. അദ്ധ്യാപനത്തിന്റെ രീതിശാസ്ത്രം മുതല്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുവാനുള്ള പരിശീലനം വരെ കൊടുക്കുകയും വേണം. ഇതൊന്നും മേല്‍ത്തട്ടില്‍ നിന്നും നിര്‍ബന്ധം ചെലുത്തി ചെയ്യിക്കേണ്ടതില്ല. പരിശിലനം ലഭിച്ച അദ്ധ്യാപകരുടെ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പ്രതികരണം കൊണ്ടു തന്നെ ഇതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വേണ്ടവര്‍ പരിശീലനത്തിനെത്തിക്കൊള്ളും. ഓരോ വിഷയങ്ങള്‍ക്കും ലഭ്യമായിട്ടുള്ള അദ്ധ്യാപനസഹായികളുടെയും പഠന വിഭവങ്ങളുടെയും കേന്ദ്രീകൃതമായ വിഭവസമാഹരണം നടത്തി അതു സ്വതന്ത്രലൈസന്‍സില്‍ ലഭ്യമാക്കുകയും വേണം. ഇവയൊക്കെയുണ്ടെങ്കില്‍ തന്നെ ഒരു വിഷയം പുതിയതായി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക്  പോലും ‘സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍’ ഇല്ലാതെ സുഗമമായി അദ്ധ്യാപനം സാധ്യമാകും.

ക്ലാസ്സില്‍ നിന്നും തന്നെ വിഷയത്തിലുള്ള അടിസ്ഥാനം ഉറച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്  നന്നായി തയ്യാറാക്കിയ ഒരു ചോദ്യപ്പേപ്പര്‍ നേരിടാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്താണെന്നും എന്തിനാണെന്നുമറിയാത്ത ഒരു വിഷയം പാസ്സാകാനുള്ള നോട്ടുകളും  കുറുക്കുവഴിയും അന്വേഷിച്ചു സമയം കളയേണ്ടി വരില്ല അവര്‍ക്ക്. ഈ അധികസമയം മതിയാകും പഠിച്ച കാര്യങ്ങള്‍ പ്രായോഗികമായി ഉപയോഗിക്കുവാന്‍ ചുറ്റിലുമുള്ള അവസരങ്ങള്‍ തിരിച്ചറിഞ്ഞ് ചെറിയ പ്രോജക്റ്റുകള്‍ ചെയ്യുവാനും അതുവഴി പഠനകാലം സാര്‍ത്ഥകമാക്കുവാനും. ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെത്തന്നെ മതിയാകും ഇന്റേണല്‍ മൂല്യനിര്‍ണ്ണയത്തിന്. സ്വന്തമായി ഇതൊക്കെ ചെയ്ത ഒരു വ്യക്തിക്ക് സെമസ്റ്ററവസാനമുള്ള പരീക്ഷയൊന്നും ഒരു വെല്ലുവിയേ ആവുകയില്ല.

ഇപ്പറഞ്ഞതൊക്കെ യാഥാര്‍ഥ്യമാക്കുവാന്‍ പോന്ന വിഭവശേഷിയൊക്കെ തല്‍ക്കാലം സാങ്കേതികസര്‍വ്വകലാശാലയ്ക്കില്ലെങ്കിലും അദ്ധ്യാപകരുടെ കൂട്ടായ്മകളൊക്കെ മുന്‍കൈ എടുത്താലെങ്കിലും കുറച്ചു ചുവടുവെപ്പുകള്‍ നടത്താനാകുമെന്നു കരുതുന്നു.

*കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ കഴിഞ്ഞ ഒരു പത്തു വര്‍ഷത്തിനിടയില്‍ കണ്ടിട്ടുള്ള ചോദ്യപ്പേപ്പറുകളെക്കുറിച്ചാണ്.

Electronic Design and Automation Lab: Migration to Scilab

The third semester B.Tech Electronics and Communication Engineering programme of Kerala Technological University (KTU) has a lab course on electronic design and automation. The course aims to introduce the students to various electronic design and simulation tools like SPICE, MATLAB and HDL.

diode

I had proposed the migration of the MATLAB section of this lab course to SCILAB, a popular open source alternative to MATLAB. The migration is now complete with support from FOSSEE . The source code of the experiments are now available here. A detailed lab manual will be made available soon.

spiral

 

FOSS migration of electronic circuit simulation lab

My proposal for migrating basic electronic circuit simulation lab to the FOSS tool eSim has been approved. The source code and documentation of experiments can now be downloaded from here.

eSim is an open source EDA tool for circuit design, simulation, analysis and PCB design. eSim is developed by FOSSEE (Free and Open Source Software for Education) – an initiative of MHRD, Govt. of India. FOSSEE promotes the migration of labs in educational institutions from proprietary tools to FOSS only ones through lab migration projects.

I am really happy to have become a part of this project. You can read my previous post on eSim usage here.

Introductory Workshop on Version Control Systems

The IEEE student branch of College of Engineering, Chengannur is doing a commendable initiative conducting a week long student quality improvement programme. I was invited to give an introductory workshop on version control systems as part of ISQIP 2016.

It was a good experience to be with a group of enthusiastic youngsters. The need of version control systems and demonstration of version controlling using git was done during the workshop. The slides of presentation is here.

Feedback on KTU Syllabus of Electronics and Communication Engineering

Kerala Technological University (KTU) published a draft syllabus for the third and fourth semesters of Electronics and Communication Engineering for the coming academic year. It raised widespread concerns regarding:

  • The depth and vastness of contents
  • The obsoleteness of contents
  • Sequence of introducing concepts and the pedagogy involved
  • FOSS friendliness

To discuss the matter and collect feedback from a wider academic community, KTU called for a syllabi discussion meeting at its office on 13th May, 2016. More than a hundred faculties from various engineering colleges in Kerala came over and expressed their genuine concerns, comments and suggestions. I got opportunity to attend the same.

The syllabi committee agreed to wait till 20th May, to receive more comments before they publish the revised draft by 25th of May. Theare collaboratively created document on the changes to be incorporated to the content of various courses can be found here.

Concerns on Electronic Design Automation Lab

As per the draft syllabi published, KTU plans to introduce a new course ‘ELECTRONICS DESIGN AUTOMATION LAB’ to its third Semester Electronics and Communication Engineering syllabus. Its well and good to familiarize the software tools needed to automate many tasks like design and simulation of electronic circuits, introduction to numerical computations, PCB Designing, Hardware Description using HDL etc.

Many pedagogical concerns were raised in the meeting about the introduction of all these diverse EDA tools as a single course. The need of the tools should be obvious to the students while they learn it. It was proposed that SPICE simulations should go along with the Network Theory and Electronic Circuits. Also Logic Circuit Design should be taught with the aid of HDL.

What is more of  a concern is that the syllabus is not FOSS friendly. It clearly specifies some proprietary tools like MATLAB for numerical computation, analysis and plotting. It specifies PSICE for electronic circuit simulation and  VHDL for logic design. This proposal would be like forcing every technology institute to buy a licensed version of these software.

The Govt. of India has an Open Source Software adoption policy. Kerala State Govt. too has a  policy to adopt Free and Open Source software. As per this policy  use of proprietary tools are allowed only when there are no open source alternatives. There are open source software like Scilab and xcos, Octave, Scipy and Numpy etc. that can be used for the numerical computation experiments specified in the syllabus.

Why FOSS adoption is important?

Teaching and learning should not be tool/product specific. Syllabus should be neutral and should not endorse a brand. The students should not be locked on to a specific vendor. The learners who wish to install the software and experiment further shouldn’t  be restricted by any licensing terms and high cost. It would otherwise encourage unethical practices like usage of pirated copies of software.

Development of open source software is through open collaboration.  The algorithmic implementations are not black boxes as in proprietary tools. They are openly licensed for learning and modifications, for the enthusiasts. Learning an EDA tools should not end with the lab course. Students should acquire the skill necessary to solve any engineering problem that comes on their way using these tools.

There are MHRD initiatives like FOSSEE (Free and Open Software in Education) project to promote the use of FOSS tools to improve the quality of education in our country. The aim is to reduce dependency on proprietary software in educational institutions. FOSSEE encourages the use of FOSS tools through various activities to ensure commercial software is replaced by equivalent FOSS tools. They even develop new FOSS tools and upgrade existing tools to meet requirements in academia and research. FOSSEE supports academic institutions for FOSS adoption through lab migration and textbook companion projects.

Why not KTU collaborate with FOSSEE?

FOSS adoption might not be a very easy task. There might be a need for technical support to institutions and faculty members. KTU can collaborate with FOSSEE in this regard. They have created a repository of spoken tutorials for various FOSS tools for numerical computations, analog and digital circuit simulation etc.

Free software will have cost for training, maintenance just like proprietary software. But the learning curve can be smoothed through joint efforts.

If the tools and software used are open source, KTU can plan to create an open repository of solved simulation experiments, which can be continuously enriched by contributions from faculties and students. Hope KTU takes some steps in this direction as per the suggestions submitted.

Experimenting eSim- A tool for Electronic Circuit Simulation

I did not have much exposure to open source Electronic Design Automation tools during my graduation course in Electronics and Communication Engineering. My institute had proprietary EDA tools in the lab and all my experiences were limited to them.  I must confess I never tried to explore the FOSS world for alternatives until I was in a need to offer a lab course on basic circuit simulation.

Web searches took me to the  design suite eSim . It  is an open source EDA tool for circuit design, simulation, analysis and PCB design. It is an integrated tool built using open source software such as KiCad and Ngspice. eSim is released under GPL. It’s GUI guides the user through the steps of schematic creation, netlist generation, PCB design and simulation. eSim source code iis hosted at: https://github.com/FOSSEE/eSim .

eSim is developed by FOSSEE (Free and Open Source Software for Education) – an initiative of MHRD, Govt. of India. FOSSEE promotes the migration of labs in educational institutions from proprietary tools to FOSS only ones through lab migration projects. The source code of lab experiments are crowd sourced from faculties and students under lab migration project. These are made available by FOSSEE under  Creative Commons Attribution-ShareAlike 4.0 International Licence.

My proposal for migrating the basic electronics lab to eSim is under review. There was good technical support from the eSim team during solving various experimental issues. The first version of user’s guide for carrying out the experiments proposed under this project is published here.   It is under  Creative Commons Attribution-ShareAlike 4.0 India Licence.This guide provides solutions to specific simulation problems using eSim. Experimental procedures are explained with screen shots.

Have a look and propose suggestions. If you have ideas on improving the contents, feel free to contribute. Git repository of user guide: https://github.com/kavyamanohar/e-design-simulation-guide

 

Making of Keraleeyam font: From ASCII to Unicode

Keraleeyam is a new unicode malayalam font designed for titles.  It was originally designed in 2005 for ‘Keraleeyam’, a magazine supporting environmental movements in Kerala, with ASCII encoding and was distributed along  with Rachana editor software.

Unicode font feature tables for malayalam are complex, which include diverse rules for ligature formation and glyph positioning. Keraleeyam which was originally ASCII encoded, contained no such rules. It would have been a herculian task to manually add the rules for each glyph. Keraleeyam has 792 glyphs in it. Also rules needed to be duplicated to support both the latest and old open type specifications. It ensures that the font is rendered correctly by all applications in new and reasonably old operating systems.

Happy to say that font featuring was done without much difficulty as one would expect. Thanks to the existing unicode font Rachana with little known bugs and extensive glyph set of 1083 glyphs. And thanks to Hussain K. H. who designed and named every glyph with the same name as the corresponding glyph in Rachana. Rajeesh K. V. imported the feature tables of Rachana and applied it over Keraleeyam, in a semi- automated manner.

Then remained the optimization tasks of kerning and positioning. I contributed to such fine tuning stuff. The beta version of the Keraleeyam font was released as a part of 13th anniversary celebrations of Swathanthra Malayalam Computing by Murali Thummarukudi at Vylopilli Samskrithi Bhavan on 16th December 2014.

The project is hosted here. Seeking comments and feedbacks for the release of stable version soon.

 

Frequency modulation in gnu-octave : square wave carrier and sinusoidal message

Frequency modulation is a common analog modulation technique. Here the instantaneous frequency of the carrier wave is varied with the instantaneous amplitude of the message signal. That is the information regarding the message is available in the frequency of the carrier. It is a kind of more generic technique called angle modulation.

fmsquare
Sinusoidal frequency modulation of square wave carrier

Gnu-octave has built-in function fmmod() available in octave-communications package for implementing frequency modulation. But this function modulates the given message signal with a sinusoidal carrier of specified frequency. If we want the carrier to be a square wave as shown in the figure, the built-in function would not help.

Let us see how this can be done. The carrier is a square wave. It may be represented as $$A_c square(\theta_c)$$.  The angle modulated wave has the information content available in the angle part ($$\theta_c$$) of the carrier. When the carrier is angle modulated, the instantaneous value of $$\theta$$ depends on the message signal.

$$FM=A_c square(\theta_{i}(t))$$

The angle is not a constant. It varies with time depending on the message signal. In case of frequency modulation, the instantaneous value of that angle is the integral of instantaneous frequency of the modulated signal. Assume $$\omega_i(\tau)$$ is the frequency in radians per second and $$f_i(\tau)$$ is the frequency in Hz.

$$FM=A_c square(\int_0^t\omega_i(\tau)d\tau)$$

$$FM=A_c square(2\pi \int_0^t f_i(\tau) d\tau)$$

The instantaneous value of this frequency $$f_i(\tau)$$ is the sum of the carrier frequency $$f_c$$ and the frequency change due to the message signal amplitude. Assuming $$x(\tau)$$ is the unit normalized message and $$f_{dev}$$ is the maximum possible deviation from carrier frequency $$f_c$$.

$$FM=A_c square(2\pi \int_0^t(f_c+f_{dev}x(\tau) d\tau)$$

$$FM=A_c square(2\pi f_ct+2\pi f_{dev}\int_0^tx(\tau)d\tau)$$

To code the same in octave, each continuous time signal is assumed to be sampled at high sampling rate to obtain corresponding discrete time signal. The sampling frequency $$F_s$$ is kept high to avoid improper interpolation of signals while plotting them. Built-in functions can be used to define sine and square waves. The key step is in defining the modulated signal. As per the above equation the message signal has to be integrated with respect to time. For discrete time signals the integration can be replaced by using cumulative sum cumsum() function. The integration is along time axis. This effect can be implemented in the code by dividing cumsum() by $$F_s$$.  The plot() function can be used to display the result of modulation. See the code snippet below.