നിങ്ങള്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും.

അന്ധര്‍ക്കു് ധ്വനി എങ്ങനെ ഉപയോഗപ്രദമാകും എന്നു് ഞാന്‍ എന്റെ മുന്‍പത്തെ ബ്ലോഗുകളില്‍ പറഞ്ഞിരുന്നു. അന്ധര്‍ക്കു് മാത്രമല്ല, സംസാരശേഷി നഷ്ടപ്പെട്ട വികലാംഗര്‍ക്കു് കൂടി ധ്വനി പ്രയോജനപ്പെടുത്താം. അവര്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും. ഇതെങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി വിശദീകരിയ്ക്കാനാണീ ബ്ളോഗ് പോസ്റ്റ്. KDE യിലെ അംഗവൈകല്യമുള്ള ഉപയോക്താക്കള്‍ക്കുള്ള ഒരു സഹായക പ്രയോഗമാണു് KMouth. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉപയോക്താവിന്റെ വായ് ആയി ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. പറയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്തു് കൊടുത്താല്‍ ഈ അപ്ലിക്കേഷന്‍ അതു് ഉറക്കെ വായിക്കും. സാധാരണ ഉപയോഗിയ്ക്കുന്ന വാചകങ്ങള്‍ ഒരു പുസ്തകമാക്കി സജ്ജീകരിച്ചു വെച്ചാല്‍ എപ്പോഴും എപ്പോഴും ടൈപ്പ് ചെയ്യാതെ ആ വാചകങ്ങള്‍ തിരഞ്ഞെടുത്തു് വായിപ്പിയ്ക്കാം. ഇതു കൂടാതെ ഉപയോക്താവു് ടൈപ്പ് ചെയ്യുന്ന പുതിയ വാചകങ്ങള്‍ KMouth പഠിയ്ക്കുകയും ചെയ്യും. ഉപയോഗിയ്ക്കുന്നതിന്റെ ആവൃത്തി അനുസരിച്ചു് പിന്നീടു് ടൈപ്പ് ചെയ്യുമ്പോള്‍ സൂചനകളായി ഒരു ലുക്കപ്പ് മെനുവായി ഇതു് ലഭ്യമാകും. ഇതൊക്കെയാണു് ഇതിന്റെ സവിശേഷതകള്‍. ഇനി നമുക്കു് ധ്വനി ഇതില്‍ എങ്ങനെ സജ്ജീകരിയ്ക്കാമെന്നും, മലയാളം, ഹിന്ദി, കന്നഡ, തെലുഗു, ബംഗാളി, പഞ്ചാബി, ഒറിയ ഗുജറാത്തി ഭാഷകള്‍ KMouth ഉപയോഗിച്ചു് വായിപ്പിയ്ക്കുന്നതെങ്ങനെയെന്നും നോക്കാം. ആദ്യം KMouth തുറക്കുക. KMenu->Utilities->Accessibility->Kmouth. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ ആദ്യമായി ഈ KMouth തുറക്കുകയാണെങ്കില്‍ അതു സജ്ജീകരിയ്ക്കനുള്ള ഒരു ജാലകമാണു് ആദ്യം ലഭിയ്ക്കുക. അവിടെ Command for Speaking text എന്നിടത്തു് dhvani %f എന്നു കൊടുക്കുക. Apply എന്ന ബട്ടണ്‍ അമര്‍ത്തുക. <img style=“display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;” src=“http://2.bp.blogspot.com/_yXi4s2T6Sz4/R91EOdSFRdI/AAAAAAAAAFU/mxk9fYkh0Hk/s400/dhvani-ktts3.png" border=“0” alt=““id=“BLOGGER_PHOTO_ID_5178370161715267026” />

ഇനി KMouth ല്‍ പറയാനുള്ളതു് ടൈപ്പ് ചെയ്യുക. എന്നിട്ട് എന്റര്‍ അമര്‍ത്തുക. ധ്വനി ആ വാചകം വായിക്കും. മേല്‍പറഞ്ഞ ഏതു ഭാഷയായാലും കുഴപ്പമില്ല. ഇനി നേരത്തേ പറഞ്ഞ സാധാരണ ഉപയോഗിക്കുന്ന വാക്കുകളുടെ പുസ്തകമുണ്ടാക്കാന്‍ Phrasebooks എന്ന മെനുവില്‍ നിന്നു് Edit എന്നു് എടുത്തു് കുറെ വാചകങ്ങള്‍ ചേര്‍ത്തു് പുതിയൊരു പുസ്തകമുണ്ടാക്കുക. സ്ക്രീന്‍ ഷോട്ടില്‍ കാണുന്നതു് ഞാനുണ്ടാക്കിയ മലയാളം പുസ്തകത്തിലെ ചില വാചകങ്ങളാണു്. ഇതു കൂടാതെ പലസന്ദര്‍ഭങ്ങളിലുപയോഗിയ്ക്കുന്ന വാക്കുകള്‍ ഒരുമിച്ചു വെയ്ക്കുകയും ആവാം <img style=“display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;” src=“http://2.bp.blogspot.com/_yXi4s2T6Sz4/R91EkdSFReI/AAAAAAAAAFc/8-J19bgBEdI/s400/dhvani-ktts4.png" border=“0” alt=““id=“BLOGGER_PHOTO_ID_5178370539672389090” /> ടൈപ്പ് ചെയ്യുമ്പോള്‍ വാക്കു് സ്വയം പൂര്‍ത്തിയാക്കാന്‍ KMouth സഹായിക്കും. അതിനായി ആദ്യം KMouth നെ പഠിപ്പിയ്ക്കേണ്ടതുണ്ടു്. Settings–>Configure KMouth-> Word completion എന്നിടത്തു് പോയി ഒരു ഡിക്ഷണറി ചേര്‍ക്കുക. പ്രത്യേകിച്ചൊന്നുമില്ല. ഏതെങ്കിലും ചില മലയാളം ഫയലുകള്‍ എടുത്തു കൊടുത്താല്‍ മതി. KMouth പഠിച്ചോളും. ഇങ്ങനെ ആംഗ്യത്തിന്റെയോ, പേപ്പറിലെഴുതിക്കാണിയ്ക്കുന്നതിന്റെയോ ആവശ്യമില്ലാതെ സംസാരശേഷിയില്ലാത്തവര്‍ക്കു് ധ്വനിയെ കൂട്ടുപിടിയ്ക്കാം. കമ്പ്യൂട്ടര്‍ ഒപ്പം കൊണ്ടു നടക്കേണ്ടേ എന്നു തുടങ്ങിയ ചില പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നേയ്ക്കാം. എന്നാലും ഇതു് സഹായകരമാവുന്ന വ്യക്തികളുണ്ടാവില്ലേ? For for information about dhvani, how to install etc see the documentation

comments powered by Disqus