ഗ്നു/ലിനക്സില്‍ നിന്നു് ബ്ലോഗെഴുതാന്‍

ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് ലൈവ്ജേര്‍ണല്‍, ബ്ലോഗ്ഗര്‍, വേര്‍ഡ്പ്രേസ്സ് എന്നിവയിലേയ്ക്ക് ബ്ലോഗ് എഡിറ്റ് ചെയ്യാനുള്ള കുറച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടാം. ബ്ലോഗെഴുതാന്‍ വെറും ടെക്സ്റ്റ് എഡിറ്റര്‍ മതിയെങ്കിലും ഈ അപ്ലിക്കേഷനുകള്‍ ബ്ലോഗ് എഡിറ്റിങ്ങിനു മാത്രമായി ചില സൗകര്യങ്ങള്‍ തരുന്നു. ലിങ്ക് ചേര്‍ക്കല്‍, ചിത്രം ചേര്‍ക്കല്‍, ഫോര്‍മാറ്റിങ്ങ് , സ്പെല്‍ചെക്ക്, പ്രിവ്യു മുതലായവ. ഓഫ്‌ലൈന്‍ ബ്ലോഗ് എഡിറ്റിങ്ങിനാണു് ഇവ പ്രയോജനപ്പെടുക.

  1. GNOME Blog Entry Poster വളരെ ലളിതമായ ഒരു അപ്ലിക്കേഷനാണിതു്. ഗ്നോം പാനലില്‍ ഒരു ആപ്‌ലെറ്റ് ആയി ഇതു പ്രവര്‍ത്തിയ്ക്കും. Blog എന്നെ ടോഗിള്‍ ബട്ടണില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കു് ഒരു എഡിറ്റര്‍ കിട്ടുന്നു. ബോള്‍ഡ്, ലിങ്ക് എന്നീ ഫീചറുകള്‍ മാത്രമേ ഇതു് തരുന്നുള്ളൂ. പക്ഷേ നിങ്ങള്‍ക്ക് സ്വയം HTML ചേര്‍ക്കുകയുമാകാം..ബ്ലോഗ് അക്കൗണ്ടുകള്‍ ബ്ലോഗ്ഗര്‍, ലൈവ്‌ജേര്‍ണല്‍, ഗ്നോം ബ്ലോഗ് എന്നിവ ഇതു് സപ്പോര്‍ട്ട് ചെയ്യും. താഴെകൊടുത്തിരിയ്ക്കുന്ന സ്ക്രീന്‍ ഷോട്ട് കാണുക. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഡെബിയന്‍/ഉബുണ്ടു എന്നിവയില്‍) a) സിനാപ്റ്റിക് ഉപയോഗിച്ചു് gnome-blog എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ b) apt-get install gnome-blog ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗ്നോം പാനലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്, Add to Panel എടുത്ത് Blog Entry Poster തിരഞ്ഞെടുത്ത് പാനലിലേയ്ക്ക് ചേര്‍ക്കുക

  2. Drivel Journal Editor ലൈവ്‌ജേര്‍ണലിനു ഡിസൈന്‍ ചെയ്തതാണെങ്കിലും ബ്ലോഗ്ഗര്‍, വേര്‍ഡ്‌‌‌പ്രെസ്സ് എന്നിവയിലും ഇതു് പ്രവര്‍ത്തിയ്ക്കും. ധാരാളം ഫോര്‍മാറ്റിങ്ങ് ഐച്ഛികങ്ങളുമുണ്ടു്.

ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഡെബിയന്‍/ഉബുണ്ടു എന്നിവയില്‍) a) സിനാപ്റ്റിക് ഉപയോഗിച്ചു് drivel എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ b) apt-get install drivel

  1. BloGTK Blog Editor ധാരാളം HTML ഓപ്ഷനുകളുള്ള ഒരു എഡിറ്ററാണിതു്. ബ്ലോഗ് പ്രിവ്യു സൗകര്യം ഉണ്ടു്. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഡെബിയന്‍/ഉബുണ്ടു എന്നിവയില്‍) a) സിനാപ്റ്റിക് ഉപയോഗിച്ചു് blogtk എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ b) apt-get install blogtk ഫെഡോറയില്‍ ആപ്റ്റിനു പകരം yum ഉപയോഗിയ്ക്കുക.

  2. സ്ക്രൈബ്ഫയര്‍ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ ഇവിടെ നിന്ന് ഇന്സ്‌റ്റാള്‍ ചെയാം. ഏത് പ്രവര്‍ത്തകസംവിധാനത്തിലും ഫയര്‍ഫോക്സിന്റെയൊപ്പം ഉപയോഗിയ്ക്കാം.വേര്‍ഡ് പ്രെസ്സ്, ലൈവ്‌ ജേര്‍ണല്‍, ബ്ലോഗര്‍ തുടങ്ങി മിക്കതരം ബ്ലോഗും ഇതിലെഴുതി പോസ്റ്റ് ചെയ്യാം.

കുശല്‍ ദാസ് ഇന്ന് “ചോട്ടാ” എന്ന ഒരു പുതിയ ബ്ലോഗ് എഡിറ്റര്‍ പുറത്തിറക്കിയിട്ടുണ്ടു്. വേര്‍ഡ് പ്രസ്സിനുള്ളതാണിതു്. പൈത്തണ്‍ സോഴ്സ്കോഡ് കമ്പൈല്‍ ചെയ്ത് എടുക്കേണ്ടിവരും വിശദവിവരങ്ങളിവിടെ

ഇനി വേറെ കുറെ എഡിറ്റര്‍ അപ്ലിക്കേഷനുകള്‍:

  1. ഫ്ലോക്ക് ബ്രൗസറിന്റെ കൂടെ ഫ്ലോക്ക് ബ്ലോഗ് പോസ്റ്റര്‍ എന്ന അപ്ലിക്കേഷന്‍ വരുന്നുണ്ടു്.
  2. Thingamablog
  3. JBlogEditor
  4. QTM
  5. KBlogger: ഒരു KDE പാനല്‍ ആപ്‌ലെറ്റ്
  6. Bleezer
  7. ഗൂഗിള്‍ ഡോക് ബ്ലോഗ് എഡിറ്ററായി ഉപയോഗിയ്ക്കാം

Drivel കുറച്ചു കാലം ഉപയോഗിച്ചിരുന്നുവെങ്കിലും, എനിക്കിഷ്ടം GEDIT തന്നെ, ‘വെറും’ ടെക്സ്റ്റ് എഡിറ്റര്‍ 🙂 എഴുതാന്‍ ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, വരമൊഴി, മൊഴി, ലളിത തുടങ്ങിയവയിലേതെങ്കിലും ഒന്ന് ഉപയോഗിയ്ക്കാം.GNOME Blog Entry Poster, Drivel Journal Editor, BloGTK എന്നിവയില്‍ മലയാളം സ്പെല്‍ചെക്കും ഉപയോഗിയ്ക്കാം.

comments powered by Disqus