Skip to content

{ Monthly Archives } December 2007

വരികള്‍ നഷ്ടപ്പെടുന്ന പാട്ടുകള്‍

ഡൈലാമോ, ജുംബലക്ക, ഹമ്മ ഹമ്മ, ഛയ്യ ഛയ്യ, മക്കസായി, ഷക്കലക്ക ബേബി, ബംബാട്ടു ഹുഡുഗി, ഓസലാമ,ഷാബഷാബ, ഹോസൈന, ഡിങ്കിരി ഡിങ്കിരി,അത്തള പിത്തള, സഡക്ക് സഡക്ക്, ധൂംതനക്കടി, ഓക്കേല, ജുംബാ ജുംബാ, അക്കിക്കൊക്കി, ദേവൂഡ, ബല്ലേലിക്കാ, ജില്ലേല ജില്ലേല, സിങ്കാര സിങ്കാര…ഇത്തരം വാക്കുകള്‍ കൊണ്ട് ഹിറ്റുകളായ പാട്ടുകളെക്കുറിച്ചും, അവയുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും രവിമേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. റൈമിങ്ങിനു് വേണ്ടി ചേര്‍ക്കുന്ന ഇത്തരം യുക്തിരഹിതവാക്കുകള്‍ പാട്ടുകളുടെ, പലപ്പോഴും സിനിമകളുടെ തന്നെ വിജയത്തിനു് കാരണമാകാറുമുണ്ടു്. ഗാനങ്ങളിലെ കാവ്യഭംഗിയ്ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും ശ്രാവ്യഭംഗിയ്ക്ക് […]

ഗ്നു/ലിനക്സില്‍ നിന്നു് ബ്ലോഗെഴുതാന്‍

ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് ലൈവ്ജേര്‍ണല്‍, ബ്ലോഗ്ഗര്‍, വേര്‍ഡ്പ്രേസ്സ് എന്നിവയിലേയ്ക്ക് ബ്ലോഗ് എഡിറ്റ് ചെയ്യാനുള്ള കുറച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടാം. ബ്ലോഗെഴുതാന്‍ വെറും ടെക്സ്റ്റ് എഡിറ്റര്‍ മതിയെങ്കിലും ഈ അപ്ലിക്കേഷനുകള്‍ ബ്ലോഗ് എഡിറ്റിങ്ങിനു മാത്രമായി ചില സൗകര്യങ്ങള്‍ തരുന്നു. ലിങ്ക് ചേര്‍ക്കല്‍, ചിത്രം ചേര്‍ക്കല്‍, ഫോര്‍മാറ്റിങ്ങ് , സ്പെല്‍ചെക്ക്, പ്രിവ്യു മുതലായവ. ഓഫ്‌ലൈന്‍ ബ്ലോഗ് എഡിറ്റിങ്ങിനാണു് ഇവ പ്രയോജനപ്പെടുക. 1. GNOME Blog Entry Posterവളരെ ലളിതമായ ഒരു അപ്ലിക്കേഷനാണിതു്. ഗ്നോം പാനലില്‍ ഒരു ആപ്‌ലെറ്റ് ആയി ഇതു പ്രവര്‍ത്തിയ്ക്കും. […]

Pirated Softwares: MS Raid In Kerala

Microsoft legal department team members inspected the computer shops in Trivandrum and Kollam districts , Kerala for ‘pirated Microsoft softwares ‘ with the help of police on Dec 20. More details: here and here

Tagged ,

ഓരോ കുട്ടിയ്ക്കും ഓരോ ലാപ്‌‌ടോപ്പ്

OLPC – One Laptop per Child എന്ന സംരംഭത്തെപ്പറ്റി നേരത്തേ തന്നേ കേട്ടിരുന്നുവെങ്കിലും ഫോസ്സ്.ഇന്‍ പരിപാടിയ്ക്കിടയിലാണ് സംഗതി നേരിട്ട് കാണാന്‍ കഴിഞ്ഞത്. ടോം കളവേയ്(Tom Callaway) പച്ചയും വെള്ളയും നിറത്തിലുള്ള കൊച്ചുലാപ്‌ടോപ് തന്റെ ചോറ്റുപാത്രമാണെന്ന് പറഞ്ഞ് എല്ലാവരെയും പരിചയപ്പെടുത്തി നടക്കുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ടോമും കൊച്ചു ലാപ്‌ടോപ്പും പരിപാടിയിലെ ഒരു ശ്രദ്ധാകേന്ദ്രമായി ടോം തന്റെ ലാപ്‌ടോപ്പുമായി 2005 ജനുവരിയില്‍ MIT യിലാണ് OLPC പ്രൊജക്ട് തുടങ്ങുന്നത്. Nicholas Negroponte ആണ് ഇതിന് തുടക്കമിട്ടത് വികസ്വര, ദരിദ്ര […]

Tagged

മലയാളം നിവേശകരീതികള്‍ ഒരു വിശകലനം

സെബിന്റെ ബ്ലോഗിലെ മലയാളം മലയാളത്തിലെഴുതാന്‍ എന്ന പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ നിവേശകരീതികളെപ്പറ്റി ഒരു വിശകലനത്തിന് ശ്രമിയ്ക്കുന്നു മലയാളം എഴുതാന്‍ നല്ലത് ഇന്‍സ്ക്രിപ്റ്റ്, വരമൊഴി എന്നിവയിലേത് ഉപയോഗിയ്ക്കണമെന്ന് വിശകലനം ചെയ്യുന്നത് എവിടെയും എത്താത്ത ഇടുങ്ങിയ വിശകലനമായിരിയ്ക്കും. നിവേശകരീതികളെ ഞാന്‍ വേറൊരു രീതിയിലാണ് തരംതിരിയ്ക്കാനിഷ്ടപ്പെടുന്നത്.1. നോണ്‍ഫൊണറ്റിക് – ശബ്ദാത്മകം അല്ലാത്തത്.2. ഫൊണറ്റിക് – ശബ്ദാത്മകംനോണ്‍ഫൊണറ്റിക് – ശബ്ദാത്മകം അല്ലാത്തത്ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉള്ള ഒരു കീബോര്‍ഡ് ഉപയോഗിയ്ക്കുമ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഫൊണറ്റിക് മൂല്യങ്ങളോട് ഒട്ടും ചേരാതെ ഒരു ഭാഷയിലെ അക്ഷരങ്ങളെ മാപ്പ് ചെയ്യുന്ന […]

കേള്‍വി ഒരു കല, സംഭാഷണം സംഗീതവും

“കേള്‍വി ഒരു കലയാണ്. നാക്ക് നമ്മുടെ ചെവിയിലായിരുന്നെങ്കില്‍ ശബ്ദത്തെ രുചിയ്ക്കാമായിരുന്നു” ഫോസ്.ഇന്‍ പരിപാടിയ്ക്കിടയില്‍ ഉണ്ടായ ഒരു സംഭാഷണമദ്ധ്യേ പ്രശസ്ത ഡിസൈനറും കോളമിസ്റ്റൂം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനുമായ നിയാം ഭൂഷണ്‍ എന്നോടു പറഞ്ഞു.ഫോസ്.ഇന്‍ പരിപാടിയില്‍ എന്റെ ഭാരതീയ ഭാഷാ സംഭാഷണവിശ്ലേഷിണിയെപ്പറ്റിയുള്ള(Speech Synthesizer) അവതരണത്തില്‍ നിയാം ഭൂഷണും ശ്രോതാവായി വന്നിരുന്നു. വാക്കുകളെ ശബ്ദമാക്കുമ്പോള്‍ ശാസ്ത്രം അഭിമുഖീകരിയ്ക്കുന്ന ഒരു വെല്ലുവിളിയാണ് വായിക്കുന്നതിന്റെ താളഭംഗിയും അതിന്റെ സ്വാഭാവികതയും. ധ്വനി എന്ന എന്റെ സോഫ്റ്റ്‌വെയര്‍ തികച്ചും യാന്ത്രികമായിട്ടാണ് 8 ഭാഷകള്‍ വായിക്കുന്നത്. കേട്ടാല്‍ മനസ്സിലാവുമെങ്കിലും […]